വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ താഴ്ഭാഗത്ത് കടലുണ്ടി പുഴയുടെ കരയിടിഞ്ഞു
വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിലെ വലിയോറ ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ് ഭാഗത്തായി കടലുണ്ടിപ്പുഴയിൽ കരയിടിച്ചിലുണ്ടായി.
പുഴ നിറഞ്ഞൊഴുകിയ കാരണത്താൽ കര ഇടിച്ചിൽ മൂലം പുഴയോട് ചേർന്നുള്ള ഭൂമിയിലെ മരങ്ങളും തെങ്ങുകളും അടർന്നു പുഴയിലേക്ക് വീണു.
മടപ്പള്ളി മുനീറുദ്ദീൻ, മടപ്പള്ളി സാദത്ത്, അഞ്ചുകണ്ടൻ മമ്മുതു എന്നിവരുടെ വീടിന് സമീപമാണ് ബാക്കിക്കയത്ത് പുഴയോരം കരയിടിഞ്ഞത്.
ബാക്കിക്കയം റഗുലേറ്ററിൻ്റെ താഴ്ഭാഗമായതിനാൽ റഗുലേറ്റർ തുറന്ന സമയത്തും പുഴയിലെ ശക്തമായ ഒഴുക്കും കരയിടിച്ചിലിന് കാരണമായിട്ടുണ്ട്.
റഗുലേറ്റർ ഭാഗത്തെ സൈഡ് ഭിത്തിക്ക് സമീപം പുഴയോരം ചേർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും കരയിടിച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ സൈഡ് ഭിത്തി നിർമ്മിക്കാത്തത് മൂലമാണ് ഇങ്ങനെ കരയിടിച്ചിൽ ഉണ്ടായത്. ഇവിടെ പുഴയോരം സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നആവശ്യം ശക്തമാവുകയാണ്. അല്ലാത്തപക്ഷം ഇവരുടെ വീടുകൾക്കും ഭീ...