മദ്യനിയമം 232, 447 വകുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചു നൽകണം
കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരേയൊരു സാധനം മദ്യവും ലഹരി വസ്തുക്കളുമാണ്. മദ്യത്തെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെൻറ് കേരള പിറവിക്കു ശേഷം ഉണ്ടായിട്ടില്ല. യുവതയെ മയക്കി കിടത്തി പ്രതികരണശേഷി ഇല്ലാത്തവരായി മാറ്റുന്നതിൽ നിന്നും സർക്കാറിന് താൽക്കാലിക ലാഭം ഉണ്ടാകുമെങ്കിലും ദൂരവ്യാപക പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് കേരള മധ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ഒ ജെ ചിന്നമ്മ പറഞ്ഞു. മധ്യനിരോധന ജനാധികാര നിയമം 232 447 വകുപ്പുകൾ പുനസ്ഥാപിക്കണമെന്നും മയക്കു വസ്തുക്കളിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്...