Sunday, March 15News That Matters
Shadow

VENGARA

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി.

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി.

VENGARA
വേങ്ങര മണ്ഡലം ഈദ് ഗാഹ് കമ്മറ്റിക്ക് കീഴിൽ PP HALL കോമ്പൗണ്ടിൽ വിപുലമായ രീതിയിൽ ഈദ് സംഗമം നടത്തി. കോമ്പൗണ്ട് നിറഞ്ഞ വിശ്വാസികൾക്ക് നമസ്കാരത്തിന് ബഹുമാന്യനായ ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി നേതൃത്വം നൽകി. ലഹരിയിൽ നിന്ന് മുക്തമായ ഒരു സമൂഹം വളർന്നു വരേണ്ടത്തിന്റെയും, റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ഖുതുബയിൽ സൂചിപ്പിച്ചു. ലോകത്ത് വേദനിക്കുന്ന സഹോദരങ്ങൾക്ക് ക്ഷമയും സൗഖ്യവും കിട്ടുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തി. സംഗമത്തിനുശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു, പരസ്പരം സ്നേഹം പങ്കുവെച്ച് നിറഞ്ഞ മനസ്സുമായി ഈദ് ഗാഹിൽ നിന്ന് പിരിഞ്ഞു പോയി....
സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ജേഴ്‌സി ലോഞ്ചിങ് സംഘടിപ്പിച്ചു

സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ജേഴ്‌സി ലോഞ്ചിങ് സംഘടിപ്പിച്ചു

VENGARA
കൂരിയാട് നടക്കാൻ പോകുന്ന ഓൾ കേരള സെവെൻസ് ഫുട്ബോൾ MEGA SOCCER CUP-2k25 ന്റെ ഭാഗമായി സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് കുറ്റൂർ, മാടംചിന ടീം ജേഴ്‌സി ലോഞ്ചിങ് -മുൻ ഇന്ത്യൻ ഫുട്ബോൾ താരവും, മലപ്പുറത്തിന്റെ യഷസ്സ് വാനോളം ഉയർത്തി കൊണ്ട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരവുമായി മാറിയ അനസ് എടത്തൊടിക നിർവഹിച്ചു. ചടങ്ങിൽ സിറ്റി ക്ലബ് ഉപദേശക സമിതി അംഗങ്ങളായ അബ്ദു പാറമ്മൽ, ജാഫർ ചെമ്പൻ, മുനീർ കെപിസി ,ഇക്ബാൽ ചോലക്കൻ ,ജലീൽ ചോലക്കൻ എന്നിവരും ക്ലബ് ഭാരവാഹികളായ നിസാർ കാരാടൻ, ആരിഫ് ചെമ്പൻ, റഷീദ് ആലുങ്ങൽ, മുഹമ്മദ് സുഫൈൽ എന്നിവർ പങ്കെടുത്തു...
“തദ്കിറ 2025” റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.

“തദ്കിറ 2025” റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.

VENGARA
ദുബായ് കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ "തദ്കിറ 2025" റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി. കെ. അസ്ലു സാഹിബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനവും, ഒപ്പം, ഒതുക്കുങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്മ ചാരിറ്റബിൾ സൊസൈറ്റിക്കും പഞ്ചായത്ത് msf കമ്മിറ്റിക്കുമുള്ള ധനസഹായങ്ങളുടെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ചോലക്കൽ സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി വേങ്ങര മണ്ഡലം ട്രഷറർ അടാട്ടിൽ കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി. എഫ്. ശിഹാബ് മാസ്റ്റർ, ടി. സി. കുഞ്ഞാലൻ, ഉമ്മർ ഖാൻ സി, ഗ്ലോബൽ കെഎംസിസി പ്രസിഡൻ്റ് മജീദ് കോട്ടീരി, ഗ്ലോബൽ കെഎംസിസി ജനറൽ കോഡിനേറ്റർ പി. എം. ബഷീർ ...
മഹ്ളറത്തുൽ ബദ്‌രിയ്യയും സമൂഹ ഇഫ്താറും സംഘടിപ്പിച്ചു

മഹ്ളറത്തുൽ ബദ്‌രിയ്യയും സമൂഹ ഇഫ്താറും സംഘടിപ്പിച്ചു

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നുവരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ബദ്ർ അനുസ്മരണവും മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയാറത്തും സമൂഹ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയറത്തിന് ഏ കെ അബ്ദുറഹ്മാൻ സഖാഫി നേതൃത്വം നൽകി. ബദ്ർ അനുസ്മരണ പ്രഭാഷണം കെ പി യൂസുഫ് സഖാഫി കുറ്റാളൂർ നിർവഹിച്ചു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുസ്തഫ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, സഫുവാൻ സഖാഫി വെള്ളില, റാഷിദ്‌ അഹ്സനി പൊട്ടിക്കല്ല്, എ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും മജ്മഇലെ വിദ്യാർത്ഥികളും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി....
ലോക ജലദിനത്തില്‍ കല്ലേങ്ങല്‍പ്പടി അങ്കണവാടി പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി

ലോക ജലദിനത്തില്‍ കല്ലേങ്ങല്‍പ്പടി അങ്കണവാടി പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി

VENGARA
വേങ്ങര: ലോക ജലദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടിയിലെ കുട്ടികളും അങ്കണവാടി പ്രവര്‍ത്തരും ചെര്‍ന്ന് പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി. തുടര്‍ന്ന്ജലം ജീവജലം ബോധവല്‍ക്കരണക്ളാസ്സ് നടത്തി. വര്‍ക്കര്‍ മാലതി ക്ളാസെടുത്തു. സി.ഹെല്‍പ്പര്‍.പ്രമീള.പി.എന്നിവര്‍ പങ്കെടുത്തു
വേങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

വേങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഉദ്ഘാടനം പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻഡിങ് പേഴ്സൺ ഹസീന ബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ് മടപ്പള്ളി, മെമ്പർമാരായ ഖമർബാനു, നുസ്റത്ത് തുമ്പയിൽ, അബ്ദുൽ കരീം ടി ടി, റുബീന അബ്ബാസ്, ജംഷീറ എ കെ, റഫീഖ് മൊയ്തീൻ, നജ്മുന്നിസ സാദിഖ്, ആസ്യ പാറയിൽ, നഫീസ എ കെ, കുറുക്കൻ മുഹമ്മദ്, നുസ്രത്ത് അമ്പാടൻ, മൈമൂന എൻ ടി, അബ്ദുൽ ഖാദർ സി പി, സെക്രട്ടറി അനിൽകുമാർ ജി, ഐ സി ഡി എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു....
വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് ഉപജീവനമാർഗത്തിനുള്ള ഫണ്ട് കൈമാറി

വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് ഉപജീവനമാർഗത്തിനുള്ള ഫണ്ട് കൈമാറി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് കുടുംബശ്രീ ജില്ലാമിഷൻ ഉജ്ജീവനം ക്യാമ്പയിൻന്റെ ഭാഗമായി ഉപജീവനമാർഗത്തിനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ കൈമാറി, ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ TK കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ഹസീനഭാനു CP, AK സലീം, ആരിഫ മടപ്പള്ളി , വാർഡ് മെമ്പർമാരായ നുസ്രത്ത് അമ്പടാൻ, റഫീഖ് ചോലക്കൻ, അബ്ദുൽ ഖാദർ, അബ്ദുൽ കരീം, മൈമൂന NT, അസിസ്റ്റന്റ് സെക്രട്ടറി, VEO, Cds ചെയർപേഴ്സൺ പ്രസന്ന, CDS മെമ്പർമാരായ ജമീല, ഷീലദാസ്, വിമല, സൽ‍മ അക്കൗണ്ടന്റ് ശുഭ SD CRP ജ്വാല എന്നിവരും പങ്കെടുത്തു വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
LDF വേങ്ങര നിയോജക മണ്ഡലം പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

LDF വേങ്ങര നിയോജക മണ്ഡലം പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

VENGARA
വേങ്ങര : കേന്ദ്ര ബജറ്റിൽ കേരളത്തിന് പണം നീക്കിവെക്കാത്തതിലും കേരളത്തോട് മോദി സർക്കാർ പുലർത്തുന്ന അവഗണനയിലും പ്രതിഷേധിച്ച് എൽ ഡി എഫ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി ഒ എ ഷംസു ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി കെ നയീം അധ്യക്ഷനായി. മുസ്തഫ കടമ്പോട്ട്, സിപി രാധാകൃഷ്ണൻ, പി സൈഫുദ്ദീൻ, ഹനീഫ പാറയിൽ എന്നിവർ സംസാരിച്ചു. കൺവീനർ കെ ടി അലവിക്കുട്ടി സ്വാഗതവും പി പത്മനാഭൻ നന്ദിയും പറഞ്ഞു. മാർച്ചിന് ഐ എൻ എൽ ജില്ലാ പ്രസിഡൻ്റ് ടി എ സമ്മദ്, എൻ കെ പോക്കർ, കെ പുഷ്പാംഗദൻ ,വി ശിവദാസ് , ചെമ്പൻ ശിഹാബുദ്ദീൻ, കെ ടി എ സമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള രണ്ടു ലക്ഷം രൂപ സമാഹരിച്ച് സമാഹരിച്ച് വിദ്യാർഥികൾ

സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള രണ്ടു ലക്ഷം രൂപ സമാഹരിച്ച് സമാഹരിച്ച് വിദ്യാർഥികൾ

VENGARA
വേങ്ങര: സഹപാഠിയുടെ കിഡ്നി മാറ്റിവയ്ക്കലിനായുള്ള ഫണ്ട് സമാഹരണത്തിലേക്ക് രണ്ടു ലക്ഷം രൂപ സമാഹരിച്ച് വിദ്യാർഥികൾ. വേങ്ങര കുറ്റാളൂർ മലബാർ കോളേജ് ഓഫ് സയൻസ് ആൻഡ് സ്കില്ലിലെ മറ്റത്തൂർ മൂലപ്പറമ്പ് സ്വദേശിനിയായ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുടെ ചികിത്സയ്ക്കായാണ് സഹപാഠികളുടെ നേതൃത്വത്തിൽ പണം സമാഹരിച്ചത്. സമാഹരിച്ച തുക കോളേജ് അധികൃതർ ചികിത്സാ സഹായ സമിതി ഭാരവാഹികളായ മുഹമ്മദ്‌ മാസ്റ്റർ, അഷ്‌റഫ്‌ കുറുങ്ങാട്ടിൽ എന്നിവർക്ക് കൈമാറി. മാനേജിങ് ഡയരക്ടർ അഡ്വ.പി.നിയാസ് വാഫി, പ്രിൻസിപ്പൽ പി. അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽ കെ.കെ അബൂബക്കർ സിദ്ദീഖ്, അധ്യാപകരായ പി. സിറാജുദ്ദീൻ വാഫി, നീതു, യൂനിയൻ ഭാരവാഹികളായ എം. ഷാദിൽ, അഫ്നാൻ, ഹാദി, ഷാൻ കെ.പി,റുഹായ്‌ബ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സേഫ് ആപ് കോ-ഓഡിനേറ്റർ മാർക്ക് പരിശീലനം സംഘടിപ്പിച്ചു.

സേഫ് ആപ് കോ-ഓഡിനേറ്റർ മാർക്ക് പരിശീലനം സംഘടിപ്പിച്ചു.

VENGARA
വേങ്ങര: ഊരകം പഞ്ചായത്ത് മസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ. പൂക്കോയതങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടപ്പിലാക്കുന്ന കിഡ് - കാൻ പദ്ധതി ,രോഗീ സൗഹൃദം പദ്ധതി, വി-ഓൺ പദ്ധതി,എന്നിവയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ് ( SAFE - Social Activities For Enfeebled)പരിചയപ്പെടുത്തുന്നതിനായി വാർഡ് കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്ന് ഗൃഹസന്ദർശനം നടത്തി ഡാറ്റ തയാറക്കുന്നതിന് വേണ്ടിയാണ് കോ - ഓഡിനേറ്റർമാരെ നിയമിച്ചത്, പരിശീലനപരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.ടി. അബ്ദു സമദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. അസ്ലു, എൻ. ഉബൈദ് മാസ്റ്റർ,കെ.കെ. അലി അക്ബർ തങ്ങൾ, എം.കെ. അബ്ദുൽ മജീദ്,പൂക്കുത്ത് മുഹമ്മദ്, എം.കെ. മുഹമ്മദ് മാസ്റ്റർ, എം.കുഞ്ഞാപ...
ഖുർആനിക മൂല്യങ്ങൾ മുറുകെ പിടിച്ചാൽ വിജയം സുനിശ്ചിതം: അബ്ദുൽ ഹകീം നദ്‌വി

ഖുർആനിക മൂല്യങ്ങൾ മുറുകെ പിടിച്ചാൽ വിജയം സുനിശ്ചിതം: അബ്ദുൽ ഹകീം നദ്‌വി

VENGARA
വേങ്ങര: മൂല്യങ്ങളുടെ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും സംശയലേശമന്യ സമൂഹത്തിന് മുമ്പിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ജനാബ് അബ്ദുൽ ഹകീം നദ്‌വി പ്രസ്താവിച്ചു. ഖുർആനിക മൂല്യങ്ങൾ അനുധാവനം ചെയ്താൽ ഇഹപര വിജയം സുനിശ്ചതമാണ്. സങ്കുചിതത്വവും സങ്കീർണ്ണതയും അല്ല വിജയത്തിൻ്റെ വിശാല ലോകത്തേക്കാണ് ഖുർആൻ ക്ഷണിക്കുന്നത്. ആധുനിക കാലത്തെ സങ്കീർണമായ പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കാൻ വേദഗ്രന്ഥത്തിന് കരു ത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "വിജയമാണ് റമദാൻ" എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡൻ്റ് ഇ.വി അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. "ഖുർആൻ ആസ്വാദനം" എന്ന വിഷയത്തിൽ ഹാഫിസ് ആദിൽ അമാൻ സംസാരിച്ച...
കുഴിപ്പുറം കവല സിൻസിയർ കലാകായിക സാംസ്കാരിക വേദി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കുഴിപ്പുറം കവല സിൻസിയർ കലാകായിക സാംസ്കാരിക വേദി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

VENGARA
ലോക സീറോ വേയ്സ്റ്റ് ദിനമായ മാർച്ച് 30ന് കേരളത്തെ മാലിന്യ മുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റ ഭാഗമായി പറപ്പൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കുഴിപ്പുറം കവല സിൻസിയർ കാല കായിക സാംസ്‌കാരിക വേദി ശുചീകാരണ പ്രവർത്തനങ്ങൾ നടത്തുകയും മുണ്ടൊത്ത്പറമ്പ് ജി. യു. പി.സ്കൂൾ റോഡ് പരിസരo വൃത്തിയാക്കുകയുo ചെയ്തു. ക്ലബ്‌ പ്രവർത്തകരും നാട്ടുക്കാരും പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

വേങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ് മടപ്പള്ളി, അബ്ദുൽ ഖാദർ സിപി, നുസ്രത്ത് അമ്പാടൻ, സെക്രട്ടറി അനിൽകുമാർ ജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
KNM കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

KNM കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

VENGARA
വേങ്ങര: കെ എൻ എം വലിയോറ കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പ്തുറയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വലിയോറ കുറുക കെ വി ടവറിലുള്ള ദഹ് വാസെന്ററിൽ നടന്ന തസ്കിയത്ത് ക്യാമ്പ് കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല ജോയിൻ സെക്രട്ടറി അബ്ദുസ്സലാം അൻസാരി താനാളൂർ ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡണ്ട് കെ വി മുഹമ്മദ് ഹാജി സെക്രട്ടറി സി ടി ഹംസ, ജില്ലാ സെക്രട്ടറി പികെ നസീം, പറങ്ങോടത്ത് അബ്ദുൽ മജീദ്, പി കെ നൗഫൽ അൻസാരി, സി ടി അലവിക്കുട്ടി, സി ടി മൊയ്തീൻ, കെ ടി മുഹമ്മദ് അലി, സി ടി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. "തസ്കിയത്ത്" എന്ന വിഷയത്തിൽ ഡോക്ടർ മുനീർമദനി ക്ലാസെടുത്തു. തസ്കിയത്ത് ക്ലാസിലും സമൂഹനോമ്പ് തുറയിലും സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnli...
ലഹരി മാഫിയകൾക്കെതിരെ നിയമം ശക്തമാക്കണം: ലഹരി വിരുദ്ധ സംഗമം

ലഹരി മാഫിയകൾക്കെതിരെ നിയമം ശക്തമാക്കണം: ലഹരി വിരുദ്ധ സംഗമം

VENGARA
വേങ്ങര :ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നിസ്സംഗത വെടിഞ്ഞ് നിയമങ്ങൾ കർക്കശമാക്കിയാൽ മാത്രമെ ഈ വിപത്തിനെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സായാഹ്ന സംഗമം അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾക്ക് ജാമ്യം എളുപ്പമാകുന്ന നിയമം തന്നെ മാറ്റുകയും പകരം കടുത്തശിക്ഷ ഉറപ്പുവരുത്തുകയും വേണം. മയക്കുമരുന്ന് തടയാനെന്ന പേരിൽ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്...
എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പൂച്യാപ്പു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ ഖാദർ സിപി, ഹെഡ്മാസ്റ്റര്‍ ഹരിദാസ് സി, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബിജെപി വേങ്ങര മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.

ബിജെപി വേങ്ങര മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.

VENGARA
വേങ്ങര : ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ഭാരവാഹികളെ ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റായി വി എൻ ജയകൃഷ്ണനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറിമാരായി എൻ കെ ശ്രീധർ കുറ്റൂർ, ജനാർദ്ദനൻ ടി മമ്പുറം മണ്ഡലം വൈസ് പ്രസിഡന്റ്മാർ സുരേഷ്ബാബു ടി പികുന്നുംപുറം, സജീഷ് കെ പി, പ്രജീഷ് പി ചേരൂർ സിന്ധു പി തെണ്ടേക്കാട്, ബീന വി പി പുകയൂർ തുടങ്ങിയവരെ നിശ്ചയിച്ചു. സെക്രട്ടറിമാരായി സുനിൽകുമാർ പി, വിനോദ്കുമാർ സി കുറ്റൂർ, ഗീത കെ തീണ്ടേക്കാട്, കമലം കെ കുന്നുംപുറം, സരസ്വതി പി കുന്നുംപുറം തുടങ്ങിയവരെയും രാധാകൃഷ്ണൻ ടി പി കുന്നുംപുറം ട്രഷററായും നിശ്ചയിച്ചു. പാലക്കാട്‌ മേഖല ജനറൽ സെക്രട്ടറി എം പ്രേമൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, ജനർദ്ദനൻ ടി, ശ്രീധർ എൻ കെ തുടങ്ങിയവരും പുതുതായി പ്രഖ്യാപിച്ച മണ്ഡലം ഭാരവാഹികളും സംസാരിച്ചു. വാർത്തകൾ അറിയാന്...
രോഗികൾക്കും അനാഥർക്കും പ്രത്യേക പാക്കേജുമായി മുസ്ലിം ലീഗ്

രോഗികൾക്കും അനാഥർക്കും പ്രത്യേക പാക്കേജുമായി മുസ്ലിം ലീഗ്

VENGARA
വേങ്ങര: ഊരകം പഞ്ചായാത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ.പൂക്കോയ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പുനരധിവാസ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള SAFE (Social Activities For Enfeebled) മൊബൈൽ ആപ് ലോഞ്ചിംഗ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ കിഡ്നി, കാൻസർ രോഗികൾക്കായി നടപ്പിലാക്കുന്ന “കിഡ് - ക്യാൻ”പദ്ധതി, മറ്റു രോഗികൾകുള്ള “രോഗി സൗഹൃദം” പദ്ധതി, അനാഥർ -വിധവകൾ- അഗതികൾ എന്നിവർക്കായി നടപ്പിലാക്കുന്ന “വി-ഒൺ” പദ്ധതി എന്നിവയിലേക്ക് പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ് വഴി റംസാൻ പത്ത് മുതൽ 30 വരെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വാർഡ് കോ-ഓഡിറ്റർമാർ ഗൃഹസന്ദർശനം നടത്തി വിവരശേഖരണം നടത്തും. ഇതിൽ നിന്ന് കണ്ടെത്തുന്ന അർഹരായവറെ മൊബൈൽ വഴി രജിസ്റ്റർ ചെയ്യും. വിവിധ തരത്തിലുള...
സാഗർ Arts & Sports Club മിനി ബസാർ വിമൻസ് ഡേ ദിനത്തിൽ വിനോദിനി ടീച്ചറെ ആദരിച്ചു

സാഗർ Arts & Sports Club മിനി ബസാർ വിമൻസ് ഡേ ദിനത്തിൽ വിനോദിനി ടീച്ചറെ ആദരിച്ചു

VENGARA
സാഗർ Arts & Sports Club മിനി ബസാർ വിമൻസ് വിങ് ടീം വിമൻസ് ഡേ ദിനത്തിൽ അതാണിക്കുണ്ട് അംഗനവാടി ടീച്ചറും സാഗർ ക്ലബ്ബ് വിമൻസ് വിങ് സെക്രട്ടറിയുമായ വിനോദിനി ടീച്ചറെ ആദരിച്ചു. വിമൻസ് വിങ് പ്രസിഡന്റ് ഷിൽജു ടീച്ചർക്ക് മൊമെന്റോ കൈമാറി. സാഗർ ക്ലബ്ബ് പ്രസിഡന്റ് അഫ്സൽ കെ കെ, സെക്രട്ടറി വലീദ് കെ കെ, കോർഡിനേറ്റർ സലാം കെ, സാഗർ ക്ലബ്ബ് പ്രവാസി ട്രഷറർ ഹംസക്കുട്ടി കെ കെ, ഹസീസ്, സിറാജ്, വിമൻസ് വിങ് സുലൈഖ, റഹിയാനത്ത്, ലിൻസി തുടങ്ങിയവർ പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
സി.പി.എം ഹിന്ദുത്വ പ്രീണണ നയം അവസാനിപ്പിക്കണം. മുനീബ് കാരക്കുന്ന്

സി.പി.എം ഹിന്ദുത്വ പ്രീണണ നയം അവസാനിപ്പിക്കണം. മുനീബ് കാരക്കുന്ന്

VENGARA
വേങ്ങര : ഇലക്ഷൻ മുന്നിൽ കണ്ട് സി.പി.എം. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രീണനനയം വളരെ അപകടകരമാണെന്നും അതിനായി ചില മുസ്‌ലിം സംഘടനകളെപ്പോലും ഉപയോഗപ്പെടുത്തുന്ന വളരെ നീചമായ നീക്കങ്ങളാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിപുലമായ തെരെഞ്ഞെടുപ്പ് കമ്മിറ്റിക്ക് യോഗം രൂപം നൽകി. മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ വി. അബൂബക്കർ സിദ്ദീഖ്, ടി. അബ്ദുറഹ്മാൻ, ടി.കെ....

MTN NEWS CHANNEL