Friday, November 14News That Matters
Shadow

ബിജെപി വേങ്ങര മണ്ഡലം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

വേങ്ങര : ഭക്തർ നൽകിയ വഴിപാടുകൾ കൊള്ളയടിച്ച ശബരിമലയിലെ സ്വർണ്ണ കൊള്ള നടത്തിയവർക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും ദേവസ്വം മന്ത്രി വാസവൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊണ്ടും ബിജെപി സംസ്ഥാനമൊട്ടുക്കും നടത്തി വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സായാഹ്ന ധർണ്ണ എ ആർ നഗർ കൊടുവായൂരിൽ വെച്ച് നടന്നു. ബിജെപി പാലക്കാട്‌ മേഖല പ്രസിഡണ്ട് കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ അദ്യക്ഷനായ ധർണ്ണയിൽ ബിജെപി മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ, ജില്ല ട്രഷറും വേങ്ങര മണ്ഡലം പ്രഭാരിയുമായ സി എം സുകുമാരൻ, മണ്ഡലം ജനറൽ സെക്രട്ടറമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സി പി അജികുമാർ, ടി പി സുരേഷ്ബാബു, കെ പി സജീഷ്, പി സിന്ധു, പി സുനിൽകുമാർ, സി വിനോദ്കുമാർ, കെ കമലം, ടി പി രാധാകൃഷ്ണൻ, ന്യൂനപക്ഷമോർച്ച സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി അദ്നാൻ, ജില്ല സോഷ്യൽ മീഡിയ കൺവീനർ പി ബൈജു, വേങ്ങര മണ്ഡലം വിവിധ മോർച്ച പ്രസിഡണ്ടുമാരായ കെ എം സുധീഷ്, വി പി രവി, ബിജെപി പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ടി നാരായണൻ,വി എൻ വാസുദേവൻ, എൻ കെ ദീപേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ പി വിബീഷ്, പി പരമേശ്വരൻ,സി കുട്ടൻ, പഴയകാല കാര്യകർത്താക്കളായിരുന്ന സി പി ഭാസ്കരൻ, സി പി കണ്ടർ തുടങ്ങിയവർ സംബന്ധിച്ചു.

Comments (0)

Your email address will not be published. Required fields are marked *

MTN NEWS CHANNEL