Thursday, September 18News That Matters
Shadow

VENGARA

NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി.

NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി.

VENGARA
വേങ്ങര ജി.വി.എച്ച്.എസ്.എസിലെ NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് വേങ്ങര ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്. എസ്. ഇ വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് ഫഹീം വി.ടി, ഫാത്തിമ ജസ്ന .പി . നേതൃത്വം നൽകി. വളണ്ടിയർമാരായ അൻഷിഫ് . എം.പി, ഹാനി നവാസ് സി, സംഗീത് സുനിൽ ടി , സൽമാൻ അബ്ദുള്ള കെ, നൈന ഫാത്തിമ .എം, റിൻഷാന തസ്നി ടി. പി, ഫാത്തിമ റിൻഷ കെ. വി, അർച്ചന .പി, അനഘ .എം, അനശ്വര എം. പൂജശ്രീ ടി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ്. എ , പ്രിൻസിപ്പാൾ ഇൻ ചാർജ് അജ്മൽ കെ. തുടങ്ങിയവർ പങ്കെടുത്തു....
DYFI വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം

DYFI വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം

VENGARA
DYFI വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം മുൻ സംസ്ഥാന ത്രോ ബോൾ പ്ലെയർ നമിഷക്ക് നൽകി കൊണ്ട് മേഖല പ്രസിഡൻറ് സ.സനൽ കൂരിയാട് നിർവ്വഹിച്ചു. മേഖല സെക്രട്ടറി സമദ് കുറുക്കൻ,മേഖല ജോയിൻ്റ് സെക്രട്ടറി അജ്മൽ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ആദർശമാക്കിയ നവ രാഷ്ട്രിയ മുന്നേറ്റമാണ് വെൽഫെയർ പാർട്ടി

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ആദർശമാക്കിയ നവ രാഷ്ട്രിയ മുന്നേറ്റമാണ് വെൽഫെയർ പാർട്ടി

VENGARA
വേങ്ങര; മഹാത്മജിയും, എ കെ ജിയും, ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും ഉയര്‍ത്തിയ ഇന്നലെകളുടെ മൂല്യാധിഷ്ഠിത രാഷ്ട്രിയം കമ്മൂണിസ്റ്റ് മാര്‍ക്‌സി സ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും വിസ്മരിച്ചുപോയ രാഷ്ട്രിയ പരിസരത്തില്‍ മൂല്യാധിഷ്ഠിത രാഷ്ട്രിയത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുന്നേറാനും അത് സംസ്ഥാപിക്കാനും രംഗപ്രവേശം ചെയ്ത രാഷ്ട്രിയ പ്രസ്ഥാനമാണ് വെല്‍ഫയര്‍ പാര്‍ട്ടി. അതില്‍ ഒത്ത് തീര്‍പ്പിന് തയ്യാറില്ലാത്ത ജനകീയ ജനാധിപത്യ മുന്നേറ്റമാണത് എന്ന് ഫ്രടട്ടേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീല്‍ അബൂബക്കര്‍ പ്രസ്താവിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി വേങ്ങര പഞ്ചായത്ത് പൊതു സമ്മേളനം ഉല്‍ഘാടനം ചെയ്ത് വലിയോറ ചിനക്കലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം ശംസുദ്ധീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം ...
Mec 7 HEALTH CLUB ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

Mec 7 HEALTH CLUB ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

VENGARA
Mec 7 HEALTH CLUB എ ആർ നഗർ യൂനിറ്റിൻ്റെ നേത്രത്വത്തിൽ  കുന്നുംപുറത്ത് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കെ കെ മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത് ഉൽഘാടനം ചെയ്തു. ഡോ: ഇ കെ അലവിക്കുട്ടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിമെയ്തീൻ കുട്ടി, പ്രദീപ് കുമാർ വ്യാപാരി പ്രസിഡണ്ട് എ പി ബാവ ഫൈസൽ പി കെ ,അസ്ലംമാഷ്, പി പി ഫസൽ ബാവ കീർത്തിമോൾ തുടങ്ങിയവർ പ്രസംഗിച്ചു കെ സി അബ്ദുറഹിമാൻ സ്വാഗതവും പി സി ഹുസൈൻ ഹാജി നന്ദിയും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ആർ എസ് എസ് പ്രീണനം എന്നും സി പി എം മുഖമുദ്ര -വി എസ് ജോയ്

ആർ എസ് എസ് പ്രീണനം എന്നും സി പി എം മുഖമുദ്ര -വി എസ് ജോയ്

VENGARA
ഊരകം :- സി പി എം എല്ലാ കാലത്തും കേരളത്തിൽ ആർ എസ് എസ് പ്രീണനം നടത്തിയ ചരിത്രമാണ് ഉള്ളത് എന്ന് ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് പറഞ്ഞു. ഊരകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ സെൻട്രൽ എസ്ക്യൂട്ടിവ് ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം കെ മാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ പറപ്പൂർ, അഷറഫ് രാങ്ങാട്ടൂർ,കോൺഗ്രസ്സ് നേതാക്കളായ കെ പി ഗിരീഷ് കുമാർ, എം രമേശ് നാരായണൻ, എൻ പി അസൈനാർ,എം രാധ രമേശ്,സേവ്യർ ഊരകം,എം കെ. ഷറഫുദ്ധീൻ, കെ കെ. മുഹമ്മദ് റാഫി,എൻ ടി. സക്കീർ ഹുസൈൻ, സുമിത രാജൻ,കെ കെ അബൂബക്കർ, വേലായുധൻ മാസ്റ്റർ, മണ്ണിൽ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.c...
വാ​ട​ക ന​ൽ​കാ​തെ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​യ വേ​ങ്ങ​ര വി​ദ്യാ​ഭ്യാ​സ ഉപജില്ല കാ​ര്യാ​ല​യ​ത്തി​ന് ശാ​പ​മോ​ക്ഷം.

വാ​ട​ക ന​ൽ​കാ​തെ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​യ വേ​ങ്ങ​ര വി​ദ്യാ​ഭ്യാ​സ ഉപജില്ല കാ​ര്യാ​ല​യ​ത്തി​ന് ശാ​പ​മോ​ക്ഷം.

VENGARA
വേ​ങ്ങ​ര: വാ​ട​ക ന​ൽ​കാ​തെ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​യ വേ​ങ്ങ​ര വി​ദ്യാ​ഭ്യാ​സ ഉപജില്ല കാ​ര്യാ​ല​യ​ത്തി​ന് ശാ​പ​മോ​ക്ഷം. വേ​ങ്ങ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​ലെ വി​ശാ​ല​മാ​യ ഹാ​ളു​ക​ൾ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന് തു​റ​ന്നു​ ന​ൽ​കാ​ൻ വേ​ങ്ങ​ര ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​പ​ജി​ല്ല​യെ​ന്ന് ഖ്യാ​തി​യു​ള്ള വേ​ങ്ങ​ര ഉ​പ​ജി​ല്ല, മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഇ​ടു​ങ്ങി​യ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​ന് അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ​ർ​ക്കാ​ർ വാ​ട​ക ന​ൽ​കാ​ത്ത കാ​ര​ണ​ത്താ​ൽ കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നു​ മു​ത​ൽ കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യും ചെ​യ്തു. പ്ര​തി​മാ​സം 4859 ...
യുവതിയെ കാണ്മാനില്ല

യുവതിയെ കാണ്മാനില്ല

VENGARA
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ചെങ്ങാനി പൂങ്ങാട്ടിൽ മൂസക്കുട്ടിയുടെ മകൾ മുനവ്വിറ (20) എന്ന യുവതിയെ കാണ്മാനില്ല. ഇവരെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിലോ വേങ്ങര പോലീസ് സ്റ്റേഷനിലോ അറീക്കുക... FATHER : 9847643691 Police : 9497947315 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

VENGARA
ഊരകം മണ്ഡലം മിനി ബസാറിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഐഎൻടിയുസി (INTUC) ജില്ലാ വൈസ് പ്രസിഡണ്ട് എൻ പി അസൈനാറിന്റെ നേതൃത്വത്തിൽ ഭീകരതക്കും വർഗീയതക്കും വിഘടന വാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സക്കീർ മിനി ബസാർ, യു ഹരിദാസൻ, അപ്പൂട്ടൻ, ഭാസ്കരൻ കാപ്പിൽ, റഷീദ് നീറ്റിക്കൽ, ശിഹാബ് കാപ്പിൽ,തുടങ്ങിയവർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

VENGARA
ഊരകം: നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി മാലിന്യ മുക്ത നവകേരളം, സ്വച്ഛത ഹി സേവ പദ്ധതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ചടങ്ങ് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.കെ അബൂ ത്വഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് ബ്ലോക്ക്‌ കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.വൈ.കെ കോഡിനേറ്റർമാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് എന്നിവരും ഫിഫ കോട്ടുമല,വാസ്കോ വെങ്കുളം,റെയിൻബോ ഊരകം,യുവജന പാറക്കണി എന്നീ ക്ലബ്ബ് പ്രവർത്തകരും ഈ കർമ്മപദ്ധതിയിൽ പങ്കാളികളായി. മുപ്പതോളം വരുന്ന ക്ലബ്ബ് പ്രവർത്തകർ സ്കൂൾ പരിസരം,ബസ്റ്റോപ്പ്,റോഡ് പരിസരമാണ് വൃത്തിയാക്കിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾ...
സാഗർ ക്ലബ്ബ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

സാഗർ ക്ലബ്ബ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

VENGARA
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സാഗർ ക്ലബ്ബ് മിനി ബസാർ ക്ലബ്ബ് പരിസരം വൃത്തിയാക്കുകയും കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ പി.പി സൈദലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്തു. സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ.കെ , സെക്രട്ടറി അഫ്സൽ കെ.കെ , സലാം കെ , ക്ലബ്ബ് ജൂനിയർ ടീമും പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി

VENGARA
വേങ്ങര : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി. ജി യു പി എസ് വലിയോറയിൽ നടന്ന ശുചീകരണ ക്യാമ്പയിൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വേങ്ങര ഉപജില്ല കോ ഓർഡിനേറ്റർ കെ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.രതീഷ്, കെ ശശികുമാർ, വി ആർ ഭാവന എന്നിവർ സംസാരിച്ചു.കെ ദീപ, എ കെ നാദിർഷ, കെ പി ഗംഗാധരൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വയോജനദിനത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ വീട്ടിപോയി ആദരിച്ചു

VENGARA
ഒക്ടോബര്‍ 1 വയോജനദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടി പ്രവര്‍ത്തകര്‍ മുതിര്‍ന്ന പൗരന്‍മാരുടെ വീട്ടിപോയി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ്മ അന്‍വര്‍. പൊന്നടാ അണിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അബ്ദുള്ളഹാജി കൂനാരി, നഫീസ മാച്ചേരി, എന്നിവരെ ആദരിച്ചു. ഹസെെന്‍.V, മുഹമ്മത്.M.P, ഹനീഫ.N.T, യാക്കൂബ്.A.P, മുജീബ് P.K, മാലതി.സി എന്നിവര്‍ നേതൃത്വം നല്‍കി 3.8.2024 വ്യാഴാഴ്ച രാവിലെ 10മണിക്ക് വയോജനങ്ങള്‍ക്കായി കല്ലങ്ങല്‍പ്പടി അങ്കണവാടിയില്‍ വെച്ച്ആരോഗ്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്....
മുജാഹിദ് ആദര്‍ശ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

മുജാഹിദ് ആദര്‍ശ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

VENGARA
വേങ്ങര: ഡിസംമ്പർ 15 ന് വേങ്ങരയിൽ നടക്കുന്ന മുജാഹിദ് ആദർശ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 15 വകുപ്പുകളിലായി 250 അംഗങ്ങളുള്ള സ്വാഗത സംഘം വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പൊതു പ്രഭാഷണങ്ങൾ, അയൽക്കൂട്ടം, ഗൃഹ സന്ദർശനം, വനിതാ സമ്മേളനം, വിദ്യാർത്ഥി സമ്മേളനം, ഖുർആൻ പഠിതാക്കളുടെ സംഗമം, എക്സിബിഷൻ പഠന ക്യാമ്പ് പ്രവർത്തക സംഗമം, സ്ട്രീറ്റ് ദഅവ തുടങ്ങി 15 ഇന പരിപാടികളാണ് ആദർശ സമ്മേളനത്തിന്റെ ഭാഗമായി നടക്കുക. സമാപന സമ്മേളനത്തിൽ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ രാഷ്ട്രീയ മത നേതാക്കൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഒക്ടോബർ 7 തിങ്കൾ വേങ്ങര കച്ചേരിപ്പടി നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രോഗ്രാം ചെയർമാൻ ഫൈസൽ മൗലവി അധ്യക്ഷത വഹിച്ചു, അബ്ദുല്ലത്തീഫ് കുറ്റൂർ സ്വാഗതവും അൻവർ മദനി നന്ദിയും...
മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു.

മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു.

VENGARA
മിഷന്‍ 2025 ക്യാമ്പ് എക്സിക്യൂട്ടീവ് അച്ഛനമ്പലം കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ വളരെ വിപുലമായ രീതിയില്‍ നടന്നു. ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, ഡിസിസി മെമ്പര്‍മാര്‍, ജനപ്രതിനിധി കള്‍, മുന്‍ ജനപ്രതിനിധികള്‍, വാര്‍ഡ് പ്രസിഡന്റ്മാര്‍, പോഷക സങ്കടന ഭാരവാഹികള്‍, കാരണവന്മാര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി കെ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു, ഡിസിസി വൈസ് പ്രസിഡന്റ് ഷാജി പച്ചേരി ഉല്‍ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ റഷീദ് പറമ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡീലിമിറ്റെഷന്‍ ക്ലാസ്സ് ഷറഫലി മാസ്റ്റര്‍ മൂന്നിയൂര്‍ നടത്തി. ക്യാബിനു നേതൃത്വം നല്‍കി ക്കൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച EK ആലിമൊയ് ദീന്‍, ബാലന്‍ മാസ്റ്റര്‍, NP ചിന്നന്‍, അരീക്കാട്ട് കുഞ്ഞിപ്പ, കുഞ്ഞിമോ...
വേങ്ങര നിയോജക മണ്ഡലം യു ഡി എഫ് ഉന്നത അധികാര സമിതി യോഗം ചേർന്നു

വേങ്ങര നിയോജക മണ്ഡലം യു ഡി എഫ് ഉന്നത അധികാര സമിതി യോഗം ചേർന്നു

VENGARA
മലപ്പുറം എം പി ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ നിയോജകമണ്ഡലം പര്യടനം വിജയിപ്പിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറിത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ പി കെ അസ്സലു, പി കെ അലി അക്ബർ, കാടയങ്ങൽ അസീസ്, ടി വി ഇഖ്ബാൽ, രാധാകൃഷ്ണൻ കെ, പുള്ളാട്ട് ഷംസു, കല്ലൻ റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മാലിന്യ മുക്ത നവകേരളം-സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍;

മാലിന്യ മുക്ത നവകേരളം-സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍;

VENGARA
അച്ചനമ്പലം: മാലിന്യ മുക്ത നവകേരളം-സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെയും കിളിനക്കോട് മലബാര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ അച്ഛനമ്പലം ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ ചടങ്ങ് ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തയ്യില്‍ ഹസീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തയ്യില്‍ റഹിയാനത്ത്, വാര്‍ഡ് മെമ്പര്‍ ഹുസൈന്‍ കെ വി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രമീള എം.പി സ്വാഗതം പറഞ്ഞു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക സി കെ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍,കെയര്‍ ടേക്കര്‍, എന്നിവര്‍ നേതൃത്വം നല്‍കി. മലബാര്‍ കോളേജിലെ നാല്‍പതോളം വരുന്ന എന്‍ എസ് എസ് വ...
കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ മീലാദ് സന്ദേശ റാലി

കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ മീലാദ് സന്ദേശ റാലി

VENGARA
ഊരകം : തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ഊരകം സർക്കിൾ കമ്മിറ്റി മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു. ഊരകം പുത്തൻപീടികയിൽ നിന്നും തുടങ്ങി കാരാത്തോട് ടൗണിൽ സമാപിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്‌മാൻ ഊരകം സ്നേഹ പ്രഭാഷണം നടത്തി. മീലാദ് സന്ദേശ റാലിക്ക് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി ഇബ്രാഹീം ബാഖവി, സയ്യിദ് സൈനുൽ ആബിദീൻ മശ്ഹൂർ തങ്ങൾ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി അതീഖ് റഹ്മാൻ, കേരള മുസ്‌ലിം ജമാഅത് വേങ്ങര സോൺ സെക്രെട്ടറി ഹനീഫ മാസ്റ്റർ, എസ് വൈ എസ് വേങ്ങര സോൺ കാബിനറ്റ് അംഗം ഹസൻ നിസാമി, കേരള മുസ്‌ലിം ജമാഅത് ഊരകം സർക്കിൾ പ്രെസിഡന്റ് കുഞ്ഞി മൊയ്‌ദീൻ മുസ്‌ലിയാർ, ജനറൽ സെക്രെട്ടറി ഇഖ്ബാൽ സാഹിബ്, എസ് വൈ എസ് ഊരകം സർക്കിൾ പ്രെസിഡന്റ് മുസ്തഫ ഫാളിലി, ജനറൽ സെക്രെട്ടറി ശകീർ സഖാഫി , എസ് എസ് എഫ് ഊരകം സെക്ടർ ജനറൽ സെക്രെട്ടറി...
വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു

വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു

VENGARA
വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ചെമ്പൻ അബ്ദു ബാവയെയും KK സജീഷിനെയും ആദരിച്ചു വേങ്ങര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്ന കുറ്റൂർ പ്രാദേശത്തെ മുഴുവൻ രണ്ടു ദിവസത്തോളം പരിഭ്രാന്തിയിലായ്ത്തിയ പേവിഷബാധ ഏറ്റ നായയെ സാഹസിക മായി കീഴ് പെടുത്തി കുറ്റൂർ പ്രദേശത്തിന്റെ സമാധാനം വീണ്ടെടുത്തു തന്ന ചെമ്പൻ അബ്ദു ബാവയെയും. ISRO വിജയകരമായി നടത്തിയ SSLV-D3/EOS-08 എന്ന റോക്കറ്റ് വിക്ഷേപണത്തിൽ പങ്കാളിയായി കുറ്റൂർ പ്രദേശത്തെ ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ KK സജീഷിനെയും കുറ്റൂർ പ്രദേശത്തെ പ്രധാനപ്പെട്ട വാട്സാപ്പ് കൂട്ടായ്മകളിൽ ഒന്നായ വോയ്‌സ് ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിക്കൽ ചടങ്ങ് സഘടിപ്പിച്ചു. വോയിസ്‌ ഓഫ് താഴെങ്ങാടി അഡ്മിൻ പാനൽ അംഗം അസ്ബുദീൻ PK ആദ്യക്ഷത വഹിച്ച പരിപാടിയിൽ വേങ്ങര ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ CM. അസീസ് ഉൽഘടനം നിർവഹിച്ചു. CM. പ്രഭാഗരൻ സ്വാഗതം പറഞ്ഞു. PH ഫൈസൽ, CM കൃഷ്ണൻ ...
കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു

കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു

VENGARA
വേങ്ങര : കഴുകൻചിന മൈത്രിഗ്രാമം പ്ലാസ്റ്റിക് മാലിന്യമുക്ത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലും വഴിയോരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാൻ ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ മൈത്രി റോഡരികിലെ 5 ഇലക്ട്രിക് പോസ്റ്റുകളിനടുത്തായി വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചു. സ്കൂൾ കുട്ടികളുംമറ്റും കടകളിൽ നിന്ന് വാങ്ങിവരുന്ന ജ്യൂസ് ബോട്ടലുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ. ലെയ്സ് മിട്ടായി കവറുകൾ, ഐസ്ക്രീം കവറുകൾ എന്നിങ്ങനെ യുള്ള എല്ലാവിധ പ്ലാസ്റ്റിക് വേസ്റ്റുകളും ഇനിമുതൽ റോഡിൽ നിക്ഷേപിക്കു ന്നതിന്പകരം പുതുതായി സ്ഥാപിച്ച ബാസ്കറ്റിൽ മാത്രം നിക്ഷേപിക്കണം.ഭക്ഷണ വേസ്റ്റുകൾ നിക്ഷേപിക്കാൻ പാടുള്ളതല്ല. ബാസ്ക്കറ്റിൽ നിക്ഷേപിക്കാതെ ഇനിയും പ്ലാസ്റ്റിക് വേസ്റ്റുകൾ റോഡിൽ ഇടുന്നവർക്ക് റോഡ് മുഴുവൻ ക്ലീൻ ചെയ്യേണ്ട പണികിട്ടും. റോഡിൽ വലിച്ചെറിയുന്ന വരെ C C T V ക്യാമറയുടെ നിരീക്ഷണത്തിൽ ...
വേങ്ങര ഗ്രാമപഞ്ചായത്ത് രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി.

വേങ്ങര ഗ്രാമപഞ്ചായത്ത് രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എ.കെ.തുടങ്ങിയവർ ആശംസകൾ നേർന്നു. വേങ്ങര സാമൂഹ്യരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ് ,ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷിത.T തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL