Monday, July 27News That Matters
Shadow

MARANAM

കാരാട്ട് കെ.വി. ഹുസൈൻ നിര്യാതനായി

കാരാട്ട് കെ.വി. ഹുസൈൻ നിര്യാതനായി

MARANAM
മുന്നിയൂർ: ചുള്ളി എട്ടിയാട്ട് താമസിക്കുന്ന കാരാട്ട് കെ.വി. ഹുസൈൻ (60) നിര്യാതനായി. ദീർഘകാലമായി പ്രദേശത്തെ സാമൂഹിക രംഗത്ത് സജീവമായിരുന്നു. ഭാര്യ: ഹബീബ. മക്കൾ: ജസീൽ, ഇസ്മായിൽ, ജസീം, ജബിൻ, യാസിൻ, സൈതലവി, ജൂലൈന, ജുമൈല, ജുനൈന. മരുമക്കൾ: ഇസ്മായിൽ, നവാസ്, ഷുഹൈബ്, ഷഹനാസ്, ഷഹല. സഹോദരങ്ങൾ: പരേതനായ സൈതലവി, ഉസ്മാൻ, മുജീബ് റഹ്മാൻ, നഫീസ, ആച്ചുമ്മു, കുഞ്ഞി പാത്തുമ്മ, സുഹ്റ, ഹഫ്സത്ത്, ശരീഫ. മയ്യിത്ത് നമസ്കാരം ഇന്ന് (15-02-2026) ഞായറാഴ്ച രാത്രി 8:30-ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും....
ചേറൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജി നിര്യാതനായി

ചേറൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജി നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ കാപ്പിൽ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജി (83 - ചക്കര) നിര്യാതനായി. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറ് പുളിക്കൽ സമീറയുടെ ഉപ്പയുടെ ജേഷ്ഠനാണ്. ഭാര്യ ആയിഷ കുട്ടി മക്കൾ യുസഫ്, അസീസ്, ഇസ്മായിൽ തൗഫീഖ് ,സമീറ , മുംതസ്, ഷരീഫ, ' മരുമക്കൾ ഷംസിയ - നസീമ - സുഹറാബി, ജസീറ, നാസർ വെളിമുക്ക്, അനീസ് ബാബു അരീകോട്, നവാസ് മുക്കം. മയ്യിത്ത് നമസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് ചേറൂർ വലിയ ജുമുഅ മസ്ജിദിൽ നടക്കും....
ചോലക്കൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

ചോലക്കൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

MARANAM
വേങ്ങര: എ.ആർ. നഗർ ഇരുമ്പുചോല സ്വദേശി ചോലക്കൽ അബ്ദുള്ളക്കുട്ടി (74) നിര്യാതനായി. ദീർഘകാലം ബാംഗ്ലൂരിൽ ബിസിനസ്സുകാരനായിരുന്നു അദ്ദേഹം. പിന്നീട് സൗദി അറേബ്യയിൽ പ്രവാസിയായും ജോലി ചെയ്തിട്ടുണ്ട്.​ മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഇരുമ്പുചോല ജുമുഅത്ത് പള്ളിയിൽ നടക്കും.
കൊട്ടേക്കാട്ട് കരുവേപ്പിൽ അബൂബക്കർ (ബാവാജി) മരണപ്പെട്ടു

കൊട്ടേക്കാട്ട് കരുവേപ്പിൽ അബൂബക്കർ (ബാവാജി) മരണപ്പെട്ടു

MARANAM
വേങ്ങര: കാവുങ്ങൽ മഹല്ലിലെ മാറ്റാനം കോളനിക്ക് സമീപം താമസിക്കുന്ന കൊട്ടേക്കാട്ട് കരുവേപ്പിൽ അബൂബക്കർ (ബാവാജി) അന്തരിച്ചു. പരേതനായ കൊട്ടേക്കാട്ട് കരുവേപ്പിൽ മുഹമ്മദാജിയുടെ മകനാണ്. മയ്യത്ത് നിസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാത്രി 9:30-ന് വേങ്ങര കാവുങ്ങൽ പള്ളിയിൽ വെച്ച് നടക്കും.
ഊരകം കൊടലിക്കുണ്ട് സ്വദേശി പാലേരി ഹംസ (ബാവ) നിര്യാതനായി

ഊരകം കൊടലിക്കുണ്ട് സ്വദേശി പാലേരി ഹംസ (ബാവ) നിര്യാതനായി

MARANAM
വേങ്ങര: ഊരകം കൊടലിക്കുണ്ട് സ്വദേശി പാലേരി ഹംസ (ബാവ) നിര്യാതനായി. പാലേരി മൊയ്‌ദീനാജിയുടെ മകനാണ്. മയ്യത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് ഊരകം പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര ചേക്കാലിമാട് സ്വദേശി ചെമ്പയിൽ കേലു നിര്യാതനായി

വേങ്ങര ചേക്കാലിമാട് സ്വദേശി ചെമ്പയിൽ കേലു നിര്യാതനായി

MARANAM
വേങ്ങര ചേക്കാലിമാട് പറപ്പൂർ റോഡ് കനറാ ബാങ്കിന് സമീപം താമസിക്കുന്ന ചെമ്പയിൽ കേലു നിര്യാതനായി. പരേതയായ ജാനകിയാണ് ഭാര്യ. പരേതനായ ഉണ്ണി, സുകുമാരൻ, നളിനി, ശ്രീനിവാസൻ, മിനിമോൾ എന്നിവർ മക്കളാണ്.
പൂവഞ്ചേരി ഹംസ മരണപ്പെട്ടു

പൂവഞ്ചേരി ഹംസ മരണപ്പെട്ടു

MARANAM
വേങ്ങര കണ്ണാട്ടിപ്പടി സ്വദേശി പരേതനായ പൂവഞ്ചേരി മുഹമ്മദിന്റെ (പള്ളിയാളീൽ) മകൻ പൂവഞ്ചേരി ഹംസ മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7.30-ന് കണ്ണാട്ടിപ്പടി മഹല്ല് ജുമാ മസ്ജിദിൽ നടക്കും. മുഹിയദ്ധീൻ, ഷഫീഖ്, സലീം എന്നിവരാണ് മക്കൾ.
പത്തുമൂച്ചി സ്വദേശി എൻ.ടി. ഹംസ ഹാജി നിര്യാതനായി

പത്തുമൂച്ചി സ്വദേശി എൻ.ടി. ഹംസ ഹാജി നിര്യാതനായി

MARANAM
വേങ്ങര: പത്തുമൂച്ചി സ്വദേശി എൻ.ടി. ഹംസ ഹാജി നിര്യാതനായി. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് (ജനുവരി 30, വെള്ളി) വൈകിട്ട് 5 മണിക്ക് കച്ചേരിപ്പടി തുമ്മരുത്തി ജുമാ മസ്ജിദിൽ നടക്കും.
കറുത്തോൻ അബ്ദു ഹാജി അന്തരിച്ചു

കറുത്തോൻ അബ്ദു ഹാജി അന്തരിച്ചു

MARANAM
വേങ്ങര കൊളപ്പുറം സൗത്ത് സ്വദേശി കറുത്തോൻ അബ്ദു ഹാജി അന്തരിച്ചു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് (24.01.2026, ശനിയാഴ്ച) രാത്രി 9 മണിക്ക് കൊളപ്പുറം സൗത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും. ​മക്കൾ: ​ഷഫീൽ, ഷാഹിദ, ​റജീന
കുറുവാൻ കുന്നൻ മൊയതീൻ കുട്ടി അന്തരിച്ചു​.

കുറുവാൻ കുന്നൻ മൊയതീൻ കുട്ടി അന്തരിച്ചു​.

MARANAM
വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി കുറുവാൻ കുന്നൻ മൊയതീൻ കുട്ടി അന്തരിച്ചു. പരേതന്റെ മയ്യിത്ത് നിസ്കാരം നാളെ (24.01.2026, ശനിയാഴ്ച) രാവിലെ 10 മണിക്ക് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഊരകം പൂളാപ്പീസ് സ്വദേശിനി കോത അന്തരിച്ചു

ഊരകം പൂളാപ്പീസ് സ്വദേശിനി കോത അന്തരിച്ചു

MARANAM
ഊരകം: പൂളാപ്പീസ് വെള്ളോട്ടറപടിക്കൽ പരേതനായ കാരിയുടെ ഭാര്യ കോത (70) അന്തരിച്ചു. പരേതയുടെ സംസ്‌കാരം നാളെ (24.01.2026 ശനിയാഴ്ച) രാവിലെ 8 മണിക്ക് വെങ്കുളം ശ്മശാനത്തിൽ നടക്കും. പുഷ്പ, ദേവയാനി (ബേബി), മിനി, പരേതനായ സുബ്രഹ്മണ്യൻ എന്നിവരാണ് മക്കൾ. പരേതരായ പരമൻ, രാജൻ എന്നിവർ മരുമക്കളാണ്.
ചേറൂർ സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി മരണപ്പെട്ടു

ചേറൂർ സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി മരണപ്പെട്ടു

MARANAM
കണ്ണമംഗലം ചേറൂർ മഹല്ല് സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി അന്തരിച്ചു. പരേതന്റെ ജനാസ നമസ്കാരം നാളെ (22.01.2026, വ്യാഴാഴ്ച) രാവിലെ 10.30-ന് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.
പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ താഴെ ചേളാരി സ്വദേശി മരിച്ചു

പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ താഴെ ചേളാരി സ്വദേശി മരിച്ചു

MARANAM
താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പനാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അപകടം. വിവാഹ വിരുന്നിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അയ്യപ്പൻ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സരസ്വതിയാണ് ഭാര്യ....
വേങ്ങര ചേറൂർ സ്വദേശി വി.പി. അബ്ദു മരണപ്പെട്ടു

വേങ്ങര ചേറൂർ സ്വദേശി വി.പി. അബ്ദു മരണപ്പെട്ടു

MARANAM
വേങ്ങര ചേറൂർ സ്വദേശിയും പ്രമുഖ വ്യാപാരിയുമായ വി.പി. അബ്ദു അന്തരിച്ചു. പരേതനായ വലിയ പറമ്പിൽ മൊയ്തീൻ ഹാജിയുടെ മകനും വേങ്ങര വി.പി.സി (VPC) മാൾ എം.ഡി കുഞ്ഞി മുഹമ്മദ് ഹാജിയുടെ സഹോദരനുമാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദിൽ നടക്കും.
ഉള്ളാടൻ ഖാദർകാക്ക അന്തരിച്ചു

ഉള്ളാടൻ ഖാദർകാക്ക അന്തരിച്ചു

MARANAM
കുറ്റൂർ കുഴിച്ചെന പൂങ്കടായ മഹല്ല് സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദിന്റെ മകൻ ഉള്ളാടൻ ഖാദർ (ഖാദർകാക്ക) അന്തരിച്ചു. ഉള്ളാടൻ നൗഷാദ് മകനാണ്. പരേതന്റെ ജനാസ നമസ്കാരം നാളെ (20.01.2026 ചൊവ്വ) രാവിലെ 9 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു

ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു

MARANAM
കണ്ണമംഗലം ചേറൂർ വലിയ ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹിമാന്റെ ഭാര്യ ഇല്ലിക്കൽ പാലാത്ത് ബീക്കുട്ടി ഹജ്ജുമ്മ (88) അന്തരിച്ചു. പരേതയുടെ ജനാസ നമസ്കാരം ഇന്ന് (19.01.2026) വൈകിട്ട് 5 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദ് ൽ നടക്കും. മൈമൂന (കക്കൊവ്), അബ്ദുൽ കരീം (അബൂദാബി), അബ്ദുൽ അസീസ് (അറേബ്യ), സുഹ്റാബി (താനാളൂർ), ഫൈസൽ (ചേറൂർ) എന്നിവരാണ് പരേതയുടെ മക്കൾ. അലി, ഇബ്രാഹിം, റഹീന, ആസ്യ, സക്കീന എന്നിവർ മരുമക്കളാണ്....
പറപ്പൂരിനെ കണ്ണീരിലാഴ്ത്തി മുങ്ങി മരണം

പറപ്പൂരിനെ കണ്ണീരിലാഴ്ത്തി മുങ്ങി മരണം

MARANAM
പറപ്പൂർ: വേങ്ങര പറപ്പൂർ വീണാലുക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കുളത്തിൽ മുങ്ങിമരിച്ചു. പറപ്പൂർ വീണാലുക്കൽ സ്വദേശി പരേതനായ കുമ്മൂറ്റിക്കൽ മൊയ്തീന്റെ ഭാര്യ ചീരങ്ങൻ സൈനബ (56), മക്കളായ മുഹമ്മദ് ആഷിഖ് (22), ഫാത്തിമ ഫാസില (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം പുറംലോകമറിയുന്നത്.​ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സൈനബയും മക്കളും വീടിനടുത്തുള്ള താഴേക്കാട്ട്പടിയിലെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനായി പോയത്. ഏറെ നേരമായിട്ടും കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. കുളത്തിൽ ഒരാൾ പൊങ്ങിക്കിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ആദ്യം വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മകൾ ഫാസിലയെ കടവിനോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലും, ഉമ്മയെയും മകനെയും കടവിൽ നിന്നും അല്പം മാറി മുങ്ങിയ നിലയിലും കണ്ടെത്...
കോട്ടക്കാരൻ കുഞ്ഞി മുഹമ്മദാജി (മൊല്ലാക്ക) മരണപ്പെട്ടു

കോട്ടക്കാരൻ കുഞ്ഞി മുഹമ്മദാജി (മൊല്ലാക്ക) മരണപ്പെട്ടു

MARANAM
വേങ്ങര: കുഴിപ്പുറം മാട്ടണപ്പാട് സ്വദേശി കോട്ടക്കാരൻ കുഞ്ഞിമുഹമ്മദാജി (മൊല്ലാക്ക) നിര്യാതനായി. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 11:30-ന് കുഴിപ്പുറം പടിഞ്ഞാറെ പള്ളിയിൽ നടക്കും.
തുടിശ്ശേരി യൂസുഫ് ഹാജി നിര്യാതനായി

തുടിശ്ശേരി യൂസുഫ് ഹാജി നിര്യാതനായി

MARANAM
മൂന്നിയൂർ: കുന്നത്ത് പറമ്പ് ബീരാൻപടി സ്വദേശിയും പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരുമായ തുടിശ്ശേരി യൂസുഫ് ഹാജി (85) നിര്യാതനായി. ആദ്യകാലത്തെ പ്രമുഖ വൈക്കോൽ ബിസിനസ്സുകാരനായിരുന്ന അദ്ദേഹം പ്രദേശത്തെ സാമൂഹിക-മത രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. നിലവിൽ കുന്നത്ത് പറമ്പ് മസ്ജിദ് ഫാറൂഖ് മഹല്ല് കമ്മിറ്റി ട്രഷററായും കുന്നത്ത് പറമ്പ് മദ്രസ്സ നൂറാനിയ കമ്മിറ്റി വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.​മയ്യിത്ത് നമസ്കാരം ഇന്ന് (17-01-2026, ശനി) രാവിലെ 11.30-ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും. സൈനബയാണ് ഭാര്യ. അബ്ദുൽ ഖാദർ, അഷ്റഫ്, ഹനീഫ, സലാം, സക്കീർ, കോയ, നാസർ, ജലീൽ, ആസ്യ എന്നിവർ മക്കളാണ്....
അബ്ദു റാസിഖ് മരണപ്പെട്ടു ​

അബ്ദു റാസിഖ് മരണപ്പെട്ടു ​

MARANAM
വലിയോറ: ചിനക്കൽ സ്വദേശി അബ്ദു റാസിഖ് മരണപ്പെട്ടു. വലിയോറ ചിനക്കൽ സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ അബ്ദുവിന്റേയും കാവുങ്ങൽ പാത്തുമ്മയുടേയും മകൻ അബ്ദു റാസിഖ് നിര്യാതനായി. പരേതന്റെ ജനാസ നമസ്‌കാരം ഇന്ന് (14/01/2026, ബുധൻ) രാവിലെ 10 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...

MTN NEWS CHANNEL