അറസ്റ്റ് ചെയ്തോളു പക്ഷേ ബെഡ്റൂമിലേക്ക് ഇടിച്ചുകയറുന്നത് ശരിയല്ല; പൊലീസിനോട് അല്ലു അർജുൻ
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിലായി. ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. നടനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പൊലീസ് വണ്ടിയിൽ കയറുന്നതിന് മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകുന്നതും പോലീസുകാരോട് സംസാരിക്കുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെ വീഡിയോയിൽ കാണാം. പൊലീസിനോട് അല്ലു അർജുൻ ഒരുതരത്തിലും എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. അതേസമയം തന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച് കയറുന്നത് ശരിയല്ലെന്നും പറയുന്നുണ്ട്. തനിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനോ വസ്ത്രം മാറാനോ ഉള്ള സമയം പോലും പൊലീസ് തന്നില്ലെന്നും വീഡിയോയിൽ അല...



















