Sunday, April 19News That Matters

LOCAL NEWS

മലയാളി വിദ്യാര്‍ത്ഥി ബംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു

KOZHIKODE, LOCAL NEWS
കോഴിക്കോട്: മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍  മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മൃതദേഹം നാട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ - പ്രീത (മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്‌കൂള്‍ റിട്ട. അധ്യാപിക). സഹോദരി - അനഘ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E M...

ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

LOCAL NEWS, WAYANAD
വയനാട്ടില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് പരിശോധനയ്ക്കിടെ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ വയനാട് വാളാട് സ്വദേശി സഫീര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ 200 ഓളം ചാക്കുകളാണ് ഉണ്ടായിരുന്നത്. ബിയര്‍ വെയ്സ്റ്റിനടിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പിടിയിലായ സഫീര്‍ മുമ്പ് കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് സൂചിപ്പിച്ചു. മാനന്തവാടി സ്വദേശിയാണ് ലോറി ഉടമയെന്നാണ് റിപ്പോര്‍ട്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെ...

പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം; പിന്നാലെ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ ദാരുണാന്ത്യം.

KOTTAYAM, LOCAL NEWS
കോട്ടയം: ചന്തക്കവലയില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനു പിന്നാലെ വീട്ടുകാർക്കൊപ്പം നഗരത്തില്‍ എത്തിയതായിരുന്നു കുട്ടി. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കർണാടക പൊലീസ് മേധാവിയായി എം.എ സലീം

LOCAL NEWS
ബംഗളൂരു: കർണാടക പൊലീസിന്റെ പുതിയ മേധാവിയായി എം.അബ്ദുല്ല സലീമിനെ നിയമിച്ചു. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സലീം. അലോക് മോഹന്റെ പകരക്കാരനായാണ് സലീം എത്തുന്നത്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അലോക് മോഹന്‍.കർണാടകയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് മോഹൻ. 38 വര്‍ഷത്തിലേറെ അദ്ദേഹത്തിന്റെ സേവനം കര്‍ണാടകക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെ(ബുധനാഴ്ച) വൈകീട്ട് തന്നെ സലീം ചുമതല ഏറ്റെടുത്തു. ബെംഗളൂരുവിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), സ്‌പെഷ്യൽ യൂണിറ്റുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുടെ ഡിജിപിയായും അദ്ദേഹം തുടരും. ആരാണ് എം.എ സലീം? 32 വർഷത്തെ കരിയറിൽ 26 വ്യത്യസ്ത വേഷങ്ങളിൽ സേവനമനുഷ്ഠിച്ചാണ് സലീം, കര്‍ണാടക പൊലീസിന്റെ തലപ്പത്ത് എത്തുന്നത്. വടക്കൻ ബെംഗളൂരുവിലെ ചിക്കബനവാരയില്‍ 1966ലാണ് സലിം ജനിച്ചത്. കൊമേഴ്‌സിലും പൊലീസ് മാനേജ്‌മെന്റിലും ബിര...

സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ വ്ലോഗർക്കെതിരെ പൊലീസ് കേസെടുത്തു

ALAPPUZHA, LOCAL NEWS
സ്വർണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ യൂട്യൂബ് വ്ലോഗർക്കെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തൻവീട്ടില്‍ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.സഹോദരിയായ റോഷ്നിക്ക് അച്ഛൻ നല്‍കിയ സ്വ‌ർണാഭരണങ്ങള്‍ പ്രതി വില്‍ക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച്‌ ആഭരണം വില്‍ക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച്‌ വലിച്ച്‌ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്‍റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ...

ഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചു. സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

LOCAL NEWS
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോ? വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ ...

ഹെല്‍മെറ്റും ലൈസന്‍സും ഇല്ല; നാല് വിദ്യാർത്ഥികൾ ഒരു ബൈക്കില്‍, ചെന്നുപെട്ടത് മന്ത്രിയുടെ മുന്നില്‍

ERANANKULAM, LOCAL NEWS
കൊല്ലം: തനിക്ക് പുറമെ മൂന്ന് പേരുമായി ഇരുചക്രവാഹനം ഓടിച്ച വിദ്യാര്‍ത്ഥി ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടര്‍ന്ന് വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ഹെല്‍മെറ്റോ ലൈസന്‍സോ ഉണ്ടായിരുന്നില്ല. പത്തനാപുരത്ത് കുടുംബശ്രിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. 'വീട്ടുകാര് പിള്ളേരേല്‍ വണ്ടികൊടുത്തുവിടാന്‍ പാടില്ല. ഉടമസ്ഥന്‍ ആരാണെന്ന് കണ്ടുപിടിച്ച് ആര്‍ടി ഓഫീസില്‍ പറഞ്ഞ് ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. 18 വയസ് പോലും ആയില്ല. നാല് പേരും ഒരു ബൈക്കും…'എന്നാണ് നടപടി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി പറയുന്നത്. പരിപാടിയുടെ ഭാഗമായ ഘോഷയാത്ര കഴിഞ്ഞ സ്റ്റേജിലേക്ക് കയറുന്നതിനിടയിലാണ് ഒരു സ്‌കൂട്ടറില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ വരുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ട...

പുതിയ സ്റ്റാൻഡിലെ തീപിടിത്തം; എട്ടുകോടി രൂപയുടെ നഷ്ട്ടം; കേസെടുത്ത് പൊലീസ്.

KOZHIKODE, LOCAL NEWS
കോഴിക്കോട്: കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കോഴിക്കോട് നഗരത്തിലെ പുതിയ സ്റ്റാൻഡിലെ കെട്ടിടത്തിലെ വസ്തുക്കളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്. എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയർ അറിയിച്ചു. ടെക്സ്റ്റൈൽസും ഗോഡൗണും പൂർണമായി കത്തി നശിച്ചു. 10 മണിക്കൂറിന് ശേഷമാണ് തീയണച്ചത്. തീപടർന്നത് എവിടെ നിന്ന് എന്നതുസംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അട്ടിമറി സാധ്യതയും പരിശോധിക്കും. കെട്ടിടത്തിന്റെ ഘടനയാണ് വെല്ലുവിളിയായതെന്നും കെട്ടിടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നതും പ്രധാനമാണ്. ചട്ട...

സൈഡ് നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനമോടിച്ചു; യുവാവിന് ദാരുണാന്ത്യം

ERANANKULAM, LOCAL NEWS
കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ജിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ജിജോയെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം. ജിജോ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ...

ഗ്രാമിക പള്ളിപ്പുറം; മൂന്നാമത് വാർഷികാഘോഷവും കലാ – സാംസ്കാരിക സദസും സംഘടിപ്പിച്ചു.

LOCAL NEWS
പരപ്പനങ്ങാടി : കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ പുത്തൻ പീടിക - പള്ളിപ്പുറം പ്രദേശത്ത് കലാ- സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി മാറിയ ഗ്രാമിക പള്ളിപ്പുറം മൂന്നാമത് വാർഷികാഘോഷവും കലാ - സാംസ്കാരിക സദസും സംഘടിപ്പിച്ചു. സാംസ്കാരിക സദസ് കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്ത് നിന്ന് മരണാനന്തരം ശവശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ട് നൽകി സമൂഹത്തിന് മാതൃകയായ പുത്തുകാട്ടിൽ ശാന്ത, ശോഭന എന്നിവരെ ഇഷ ഗോൾഡ് എം.ഡി. നൗഫൽ ഇല്യൻ, സ്വർണ്ണാലയ ജ്വല്ലറി എം.ഡി. റെഫീഖ് എന്നിവർ ചേർന്ന് ആദരിച്ചു. തുടർന്ന് അരങ്ങേറിയ പ്രദേശത്തെ കുട്ടികളുടെ കലാ പരിപാടികളും, ഗ്രാമിക പാട്ട് കൂട്ടത്തിൻ്റെ ഗാനമേളയും, പരപ്പനങ്ങാടി മോഹനം തിയേറ്റേഴ്സിൻ്റെ നാറാണത്ത് ഭ്രാന്തൻ നാടകവും കാണികൾക്ക് ദൃശ്യവിസ്മയമായി. ഗ്രാമിക പള്ളിപ്പുറം പ്രസിഡന്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമിക ട...

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

LOCAL NEWS
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവർ പറയുന്നു. മക്തൂബ്, ഒബ്സർവേർ പോസ്റ്റ് എന്നീ മാധ്യമങ്ങളിൽ റിജാസ് എഴുതാറുണ്ട്. ജയിലിൽ അടക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്....

അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ലേറ്റസ്റ്റ് വേർഷൻ ഉബുണ്ടു ഇൻസ്റ്റലേഷൻ നടത്തി

LOCAL NEWS
അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി GHS കൊളപ്പുറം സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉബുണ്ടുവിന്റെ ലേറ്റസ്റ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ഇൻസ്റ്റലേഷൻ ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു.പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ ഷറഫുദ്ദീൻ, ഗഫൂർ മാഷ്, എന്നിവർ ക്യാമ്പിൽ സംസാരിച്ചു. SITC സന്ധ്യ ടീച്ചർ, കൈറ്റ് മിസ്ട്രസ് മാരായ സതി ടീച്ചർ, ജിബി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി....

അധ്യാപകനോടുള്ള ദേഷ്യത്തിന് മൊഴി കൊടുത്തതെന്ന് വിദ്യാർഥിനികൾ; 6 പോക്സോ കേസുകളിലെ പ്രതിക്ക് 171-ാം നാൾ ജാമ്യം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ആറ് പോക്‌സോ കേസുകളില്‍ ജയിൽവാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാള്‍ ജാമ്യം. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയായ സ്‌കൂള്‍ അധ്യാപകന്  ജാമ്യം അനുവദിച്ച് ജയില്‍ മോചിതനാക്കിയത്. തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നല്‍കിയത്. സാക്ഷിക്കൂട്ടില്‍ കയറി വിദ്യാർഥിനികള്‍ തങ്ങളെ ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകന്‍ സ്പര്‍ശിച്ചെന്ന ആദ്യ പൊലീസിന് നൽകിയ മൊഴി തിരുത്തിയതോടെയാണ് അധ്യാപകന് ജാമ്യം ലഭിച്ചത്.  അന്നത്തെ ദേഷ്യത്തിന്  മൊഴി കൊടുത്തതെന്നാണ് കൂറുമാറിയ വിദ്യാർഥിനികൾ പറഞ്ഞത്. നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ കഴിഞ്ഞ നവംബര്‍ 11 ന് ആയിരുന്നു അറസ്റ്റിലായത്.  മൂന്ന് മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. വിദ്യാ...

പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് സമാപിച്ചു.

LOCAL NEWS
പരപ്പനങ്ങാടി :- ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് അവസാനിച്ചു. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ താരത്തിലൂടെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്. ഫൈനൽ മത്സരം മുൻ കേരള പോലീസ് ഫുട്ബോൾ താരവും ഇൻറർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ഫൈനൽ മൽസരത്തിൽ കൊച്ചി ടൈറ്റൻസ് ഡെയ്ഞ്ചർ ബോയ്സിനെ തോൽപ്പിച്ചു. ടൂർണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് രാജേഷിന്റെ പേരിൽ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് അരുൺ. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്സ് സെക്രട്ടറി അജീഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു....

‘മെഡിക്കൽ കോളേജിൽ തീപിടിത്തം; 37 ബാറ്ററികൾ കത്തികരിഞ്ഞു, മരണങ്ങൾ അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘം’; വീണാ ജോർജ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ബാറ്ററി കത്തി പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായി. യുപിഎസ് മുറിയിലെ മുപ്പത് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിലാണെന്നാണ് ഫയർഫോഴ്‌സ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അറിയിച്ചത്. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു. പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നസീറ, കോഴ...

ആശ പ്രവർത്തകരുടെ നിരാഹാര സമരം അവസാനിപ്പിച്ചു; ഇനി രാപ്പകൽ സമര യാത്ര.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി രാപ്പകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിരാഹാര സമരം ആരംഭിച്ച് 43 ആം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. വരുന്ന അഞ്ചാം തീയതിയാണ് സമരയാത്ര കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. അതേസമയം ആശാപ്രവർത്തകരുടെ മെയ് ദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകല്‍ യാത്രയുടെ ഫ്‌ളാഗ് ഓഫും നടന്നു. രാപ്പകല്‍ യാത്രയുടെ ക്യാപ്റ്റന്‍ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറി. മെയ് അഞ്ച് മുതല്‍ 17 വരെയാണ് കാസര്‍ഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകല്‍ സമര യാത്ര. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എഴുത്തിൻ്റെ ഭാവന ദേശങ്ങൾ; സെമിനാർ സംഘടിപ്പിച്ചു

LOCAL NEWS
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പരപ്പനങ്ങാടിയും, മാർഗ.കോം സംയുക്തമായി കുരിൻ പാടി - എഴുത്തിൻ്റെ ഭാവന ദേശങ്ങൾ സെമിനാർ സംഘടിപ്പിച്ചു. പുത്തൻപീടിക പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മലബാർ എഡ്യുക്കേഷൻ അക്കാദമി ചെയർമാനും, പരപ്പനങ്ങാടി നഗരസഭ കൗൺസിലറുമായ തുടിശ്ശേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തിൻ്റെ ഭാവന ദേശങ്ങൾ എന്ന വിഷയത്തെ കുറിച്ച് കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗം അസിസ്റ്റൻ്റ് പ്രെഫസർ ഡോ. എം.ബി. മനോജ്, ജി.ജി.വി.എച്ച്. എസ്.എസ് അധ്യാപകനും, എഴുത്തുകാരനുമായ പി. ശിവലിംഗൻ, കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠന വിഭാഗം ഗവേഷക വിദ്യാർത്ഥി അജിത്ത് ശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി സംവാദവും നടത്തി. ചടങ്ങിന് പിടിഎ പ്രസിഡൻ്റ് നൗഫൽ ഇല്ലിയൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ കെ.കെ. ഷബീബ സ്വാ...

കർഷക സംഘം നഗരസഭ മാർച്ച് സംഘടിപ്പിച്ചു.

LOCAL NEWS
പരപ്പനങ്ങാടി : കർഷക സംഘം പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മുൻസിപ്പാലിറ്റി മാർച്ച് സംഘടിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ വാലൻതോട് അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിച്ച് ആഴവും വീതിയും കുട്ടി നായടിക്കുളത്തിലെത്തിച്ച് അവിടെ നിന്ന് പുതിയ കനാൽ നിർമ്മിച്ച് വെള്ളം പുരപ്പുഴയിലേക്ക് ഒഴുക്കി വിടുക, തണ്ടാണിപ്പുഴ, മുണ്ടില തോട് എന്നിവ സർവ്വെ ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ച് ആവശ്യമെങ്കിൽ സ്ഥലം ഏറ്റെടുത്ത് ആഴവും വീതിയും കൂട്ടി വെളത്തിന് സുഗമമായി ഒഴുക്കുന്നതിനുള്ള സാഹചര്യമൊരുക്കുക. കൽപ്പുഴയിലെ ചെളിയും, മണലും, ചണ്ടിയും നീക്കി കൂടുതൽ വെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി ഉണ്ടാക്കുക, നെടുവ പിഴാരിക്കൽ പടിഞ്ഞാറ് ഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം കൊടപ്പാളിയിൽ കൾവെർട്ടും, ഡ്രൈനേജും നിർമ്മിച്ച് കടലിലേക്ക് ഒഴുക്കി വിടുക, പരപ്പനങ്ങാടി പുത്തൻ പിടിക വഴി കളിക്കാവ് ഡ്രൈനേജിലൂടെ വരുന്ന വെള്ളം റെയ...

ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച കേസ്; ഭാര്യ അറസ്റ്റില്‍

KANNUR, LOCAL NEWS
കണ്ണൂർ : കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്ബ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച്‌ 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച്‌ രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാലക്കാട് കല്ലടിക്കോട് 3 കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു

LOCAL NEWS
പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് 3 കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു. മരണപ്പെട്ട ആൺകുട്ടികളായ രണ്ടുപേരുടെയും മൃതദേഹം പാലക്കാട് ഗവൺമെന്റ് ആശുപത്രിയിലും, പെൺകുട്ടിയുടെ മൃതദേഹം തച്ചമ്പാറ ഈസാഫ് ആശുപത്രിയിലും ആണ്. തുടിക്കോട് സ്വദേശി രാധിക (8 വയസ്സ്,) എന്ന കുട്ടിയാണ് മരണപ്പെട്ട പെൺകുട്ടി. മരണപ്പെട്ട ആൺകുട്ടികളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. കുളത്തിൽ വീണ അപകടത്തിൽ  മക്കളാണ് മരണപ്പെട്ടത്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version