Sunday, July 26News That Matters
Shadow

Accident

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

എടവണ്ണയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു

Accident
എടവണ്ണ: പാലപ്പറ്റ പള്ളിപ്പടിയിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. പള്ളിപ്പടി ഓഡിറ്റോറിയത്തിന് മുകളിൽ താമസിക്കുന്ന കാരി (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് നിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്....
അരീക്കോട് ആലുക്കലിലെ വാഹനാപകടം: ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു

അരീക്കോട് ആലുക്കലിലെ വാഹനാപകടം: ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു

Accident
അരീക്കോട്: അരീക്കോട് ആലുക്കലിൽ ഇന്നലെയുണ്ടായ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരണപ്പെട്ടു. കാളികാവ് സ്വദേശി പാലകോടൻ ഹാരിസ് (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാരിസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ചയായിരുന്നു കുരിക്കൾ ബസ്സും ഹാരിസ് ഓടിച്ചിരുന്ന ഇന്നോവ കാറും തമ്മിൽ അതിശക്തമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകരുകയും ഹാരിസ് ഉള്ളിൽ കുടുങ്ങുകയും ചെയ്തിരുന്നു. കാറിന്റെ മുകൾ ഭാഗം വെട്ടിപ്പൊളിച്ചാണ് ഹാരിസിനെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ്സിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മറ്റ് യാത്രക്കാരെ അരീക്കോട്ടെയും പരിസരത്തെയും സ്വകാര്യ ആശുപത്രികളിലും കൊണ്ടോട്ടി താലൂക്ക് ആശുപ...
പുരസ്കാര നിറവിലും കണ്ണീരായി മടക്കം; അരൂരിലുണ്ടായ കാറപകടത്തിൽ വെന്നിയൂർ സ്വദേശിനി മരിച്ചു

പുരസ്കാര നിറവിലും കണ്ണീരായി മടക്കം; അരൂരിലുണ്ടായ കാറപകടത്തിൽ വെന്നിയൂർ സ്വദേശിനി മരിച്ചു

Accident
തിരൂരങ്ങാടി: മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി മടങ്ങുന്നതിനിടെ അരൂരിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ അന്തരിച്ചു. തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശി ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്.​ബുധനാഴ്ച വൈകുന്നേരം 6.15-ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റു നാല് പേർക്കും നിസ്സാര പരിക്കേറ്റു.​സമീറയുടെ മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻസ് അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സന്തോഷത്തോടെ കുടുംബ...
പിക്കപ്പ് വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

പിക്കപ്പ് വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Accident
അരീക്കോട്: മുത്തശൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. റമദാൻ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ഊർങ്ങാട്ടിരിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഹാനാൻ അമ്മയുടെ വീടായ ചെമ്രകാട്ടൂരിലെത്തിയത്. ഇന്ന് രാവിലെ മുത്തശൻ കെ.പി. മുഹമ്മദ് പിക്കപ്പ് വാഹനവുമായി പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ കുട്ടി ഓടി വരികയായിരുന്നു. കുട്ടി വരുന്നത് ശ്രദ്ധയിൽപ്പെടാതിരുന്ന മുത്തശൻ വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഹാനാൻ പിൻചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകുന്നേരം ചേലക്കോട് ജുമ മസ്ജിദിൽ ...
ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു

ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു

Accident
എടവണ്ണ: കുണ്ടുതോട് ചാലിയാർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. എരഞ്ചിക്കോട് കുണ്ടുതോട് സ്വദേശി തിലക്കാട് ജാഫർ എന്ന ബാപ്പുട്ടിയുടെ (കൊട്ടമ്പാറ) മകൻ ഷാമിൽ ആണ് മരണപ്പെട്ടത്. എടവണ്ണ എ.എം.എ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാമിൽ. ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ ഷാമിൽ അപ്രതീക്ഷിതമായി ചുഴിയിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ എടവണ്ണ ഇ.എം.സി (EMC) ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ എടവണ്ണ ഇ.എം.സി ഹോസ്പിറ്റലിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. കളിക്കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ ഷാമിലിന്റെ അപ്രതീക്ഷിത വിയോഗം കുണ്ടുതോട് ഗ്രാമത്തെയും സ്കൂളിനെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്....
മഞ്ചേരി നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

മഞ്ചേരി നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

Accident
മഞ്ചേരി: നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് അന്ത്യം. മേൽമുറി അധികാരിത്തൊടി സ്വദേശി പറമ്പൻ ബാപ്പുവിന്റെ മകൻ പറമ്പൻ സൽമാനുൽ ഫാരിസ് (19) ആണ് മരണപ്പെട്ടത്. നറുകര പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. സൽമാനുൽ ഫാരിസും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാരിസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....
വലിയോറയിൽ സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വലിയോറയിൽ സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Accident
വേങ്ങര: വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. വലിയോറ ഈസ്റ്റ് എ.എം.യു.പി (AMUP) സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ (12) ആണ് അപകടത്തിൽപ്പെട്ടത്. വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുൻപിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഓട്ടോയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന റിസ്‌വാനെ എതിർദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മകൻ മോയൻ ഇസ്മായീലിന്റെ മകനാണ് മരണപ്പെട്ട റിസ്‌വാൻ. അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശികളായ കുടുംബം ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിലാണ് താമസിക്കുന്നത്. റിസ്‌വാന്റെ വിയോഗം വലിയോറ ഗ്രാമത്തെയും സ്കൂളിനെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്....
തിരൂരങ്ങാടി കരുമ്പിൽ സ്വദേശി യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു.

തിരൂരങ്ങാടി കരുമ്പിൽ സ്വദേശി യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു.

Accident
തിരൂരങ്ങാടി: തൃശ്ശൂരിൽ ട്രെയിൻ തട്ടി തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടർ മരിച്ചു. കരുമ്പിൽ സ്വദേശിയും നിലവിൽ വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹിമാന്റെ മകൻ ഡോ. മുഹമ്മദ് റയ്യാൻ (25) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ പത്ത് മണിയോടെ തൃശ്ശൂർ അത്താണി കെൽട്രോണിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് റയ്യാനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും പകൽ 11:30-ഓടെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാത്രി 11:30-ഓടെ മൃതദേഹം വെന്നിയൂരിലെ വീട്ടിലെത്തിക്കും. മയ്യത്ത് നമസ്‌കാരം നാളെ (വെള്ളി) രാവിലെ 7 മണിക്ക് കരുമ്പിൽ ജുമുഅത്ത് പള്ളിയിൽ നടക്കും....
തോട്ടശ്ശേരിയറയിൽ കാറിടിച്ച് വയോധികൻ മരിച്ചു

തോട്ടശ്ശേരിയറയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Accident
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ കാറിടിച്ച് വയോധികൻ തൽക്ഷണം മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇശാ നമസ്‌കാരത്തിനായി പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.​മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (വ്യാഴം) ഉച്ചയോടെ നടുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.​ഭാര്യ: ഖദീജ പുതുക്കിടി.മക്കൾ: അബ്ദുസലാം, ഹാജറ, സമീറ.മരുമക്കൾ: ലുബ്ന (പാലമഠത്തിൽ, ചിന), പരേതനായ ഹംസ (പാക്കടപ്പുറായ)....
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു

Accident
കോഴിക്കോട്: വലിയങ്ങാടിയിൽ എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ വിശ്രമിക്കുന്ന സമയത്ത് മുകളിലെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അഞ്ച് തൊഴിലാളികളാണ് അപകടസമയത്ത് സ്ലാബിനടിയിൽ കുടുങ്ങിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ പുറത്തെടുത്ത് ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ച അഷ്റഫും ബഷീറും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകൾ നി...
ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞ് അപകടം: കുടുങ്ങിക്കിടന്ന ക്ലീനർ മരിച്ചു

ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞ് അപകടം: കുടുങ്ങിക്കിടന്ന ക്ലീനർ മരിച്ചു

Accident
മലപ്പുറം: ആതവനാട് ഊരോത്ത് പള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് മരിച്ചത്. എട്ടു മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ നേരത്തെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറി താഴേക്ക് പതിക്കുന്നത് കണ്ട വിദ്യാർത്ഥി വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്വാറിയിലെ വെള്ളക്കെട്ടിൽ ആഴ്ന്നുപോയ...
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Accident
കിഴക്കോത്ത്: കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ തൻഹ (12) ആണ് മരിച്ചത്.​കച്ചേരിമുക്കിന് സമീപമുള്ള വീടിന് അടുത്തുള്ള ഇലക്ട്രിക് ലൈനിൽ കുട്ടി അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ ഉടൻ തന്നെ തൻഹയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൻഹയുടെ അപ്രതീക്ഷിത വേർപാടിൽ നാടും വിദ്യാലയവും ഒന്നടങ്കം കണ്ണീരിലായിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു....
കോഴിക്കോട്ടെ വാഹനാപകടം: ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി  മരിച്ചു

കോഴിക്കോട്ടെ വാഹനാപകടം: ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരിച്ചു

Accident
വേങ്ങര: കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞു. മലപ്പുറം വേങ്ങര വലിയോറ സ്വദേശി നിസാർ ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. അപകടത്തെത്തുടർന്ന് ഗുരുതര പരിക്കുകളോടെ തിരിച്ചറിയാത്ത നിലയിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെയാണ് ബന്ധുക്കൾക്ക് ആളെ തിരിച്ചറിയാൻ സാധിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തി നിസാറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്....
മലപറമ്പ് MES മെഡിക്കൽ കോളേജിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു

മലപറമ്പ് MES മെഡിക്കൽ കോളേജിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു

Accident
മലപ്പുറം: മലപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിന് സമീപത്തുള്ള ഇടത്തറ ചോലയിലേക്ക് ബുധനാഴ്ച പുലർച്ചെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കുളത്തൂർ ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുന്നതിനിടെ സമീപത്തെ മരത്തിൽ തട്ടി നിന്നതിനാൽ ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മരത്തിൽ കാർ തങ്ങിയില്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് ഇത് കാരണമാകുമായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി ഉയരം കൂട്ടിയപ്പോൾ നിലവിലുണ്ടായിരുന്ന ഡിവൈഡറുകൾക്ക് ഉയരം കുറഞ്ഞതാണ് ഇത്തരം അപകടങ്ങൾ തുടരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉയരം കുറഞ്ഞ ഡിവൈഡറുകൾ മറികടന്ന് വാഹനങ്ങൾ എളുപ്പത്തിൽ താഴേക്ക് മറിയുന്ന സ്ഥിതിയാണുള്ളത്. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരണപ്പെട്ടിരുന്നു. ഈ...
പറമ്പിലെ തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് തീ അണച്ച ശേഷം

പറമ്പിലെ തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് തീ അണച്ച ശേഷം

Accident
മലപ്പുറം ആനമങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. വടക്കച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാധാകൃഷ്ണൻ അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ദാരുണമായ സംഭവം നടന്നത്. പറമ്പിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി തീയണച്ചിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈകുന്നേരം ആറരയോടെ പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഏക്കറുകളോളം സ്ഥലത്തെ മരങ്ങളും പുൽക്കാടുകളും തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കുന്നതിനിടെ ഇദ്ദേഹം എങ്ങനെയാണ് തീയ്ക്കുള്ളിൽ അകപ്പെട്ടത് എ...
ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

Accident
മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.ലാൻ്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തില്‍ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്...
പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി മരണപ്പെട്ടു

പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി മരണപ്പെട്ടു

Accident
പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി നിസാർ അന്തരിച്ചു​. കഴിഞ്ഞ 11-ാം തീയതി പറമ്പിൽ പീടികയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാക്കടപ്പുറായ മാടം ചിന കൊട്ടേക്കാട്ട് നിസാർ (32) അന്തരിച്ചു. പരേതനായ മമ്മീതുവിന്റെയും ജമീലയുടെയും മകനാണ്. സബാനയാണ് ഭാര്യ. മുഹമ്മദ് അഫ്സാൻ, ഹിനാറ എന്നിവരാണ് പരേതന്റെ മക്കൾ.​പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ (22.01.2026, വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മാടം ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും....
കൊളപ്പുറത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കൊളപ്പുറത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

Accident
കൊളപ്പുറം എയർപോർട്ട് റോഡിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. കക്കാടംപുറം ഊക്കത്ത് പള്ളിയുടെ മുന്നിൽ വെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. പുകയൂർ സ്വദേശിനിയും മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാട്ട് സഹീർ അലിയുടെ ഭാര്യയുമായ നൗഫിയ (33) ആണ് മരിച്ചത്. കൊളപ്പുറം ഭാഗത്തുനിന്നും വന്ന ടോറസ് ലോറി നൗഫിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് നൗഫിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് കൊളപ്പുറം എയർപോർട്ട് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു....
കുന്നമംഗലം കാറും പിക്കപ്പും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കുന്നമംഗലം കാറും പിക്കപ്പും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

Accident
കുന്നമംഗലം: ദേശീയപാതയിൽ പതിനൊന്നാം മൈലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരണപ്പെട്ടത്.​കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഇങ്ങാപ്പുഴ സ്വദേശി സുബിക്, വയനാട് പൊഴുതന സ്വദേശി സമീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പിക്കപ്പിലുണ്ടായിരുന്ന സഹയാത്രികൻ വയനാട് പൊഴുതന സ്വദേശി സഫീഖിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.​അപകടത്തെത്തുടർന്ന് തകർന്ന വാഹനങ്ങളിൽ നിന്ന് ഏറെ പരിശ്രമിച്ചാണ് നാട്ടുകാരും പോലീസും ചേർന്ന് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 🔴കൂടുതൽ വാർത്തകൾ വേഗത്ത...
ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടം; നാല് വയസ്സുകാരന് ദാരുണാന്ത്യം

ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടം; നാല് വയസ്സുകാരന് ദാരുണാന്ത്യം

Accident
ചേളാരി:ചേളാരി ഐ.ഒ.സി (IOC) പമ്പിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരൻ മരണപ്പെട്ടു. മലപ്പുറം പന്തല്ലൂർ മുടിക്കോട് സ്വദേശികളായ സഹദ്–ഹർഷിദ ദമ്പതികളുടെ മകൻ റസൽ ആണ് ദാരുണമായി മരിച്ചത്.​ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184...

MTN NEWS CHANNEL