മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കലാകാരനാണ് ബാലഭാസ്കർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി അദ്ദേഹം. വയലിൻ തന്ത്രികളില്‍ ബാലസ്ഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസറിഞ്ഞ് അത് ആസ്വാദിക്കുകയായിരുന്നു. അദ്ദേഹം വയലിനിൽ തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത വേദികൾ, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ എണ്ണമറ്റ പ്രകടനങ്ങൾ അങ്ങനെ ബാലഭാസ്കർ എന്നും മലയാളികൾക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇലക്ട്രിക് വയലിനുമായി ബാലഭാസ്കർ വേദിയിലെത്തിയപ്പോഴെല്ലാം മലയാളികൾ അമ്പരപ്പോടെ ആ മാന്ത്രികസ്പർശം കേട്ടിരുന്നു. ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവർന്നെടുത്തു. ഇന്നും ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ബാലഭാസ്കറെന്ന അതുല്യപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷം തികഞ്ഞിരിക്കുകയാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com