പാലാണി: എസ് എസ് എഫിന്റെ ലഹരി വിരുദ്ധ സമരങ്ങളുടെ രണ്ടാം ഘട്ടം ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ അധികാരികളേ ;നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പദ്ധതികൾ നടന്നിരുന്നു. ഇതിനെ പിന്തുടർന്ന് രണ്ടാം ഘട്ടത്തിൽ വിദ്യാർഥികളിലെ ശരികളെ കൂടി മുന്നോട്ട് വെക്കുകയാണ് എസ് എസ് എഫ്.
ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സെക്ടർ കേന്ദ്രങ്ങളിലും കേരള കണക്ട് ഗ്രാമയാത്ര എന്ന പേരിൽ സംസ്ഥാന നേതാക്കളുടെ സന്ദർശനം നടന്നു വരുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ഇരിങ്ങല്ലൂർ സെക്ടറിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ ഉവൈസ് പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ പടിക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജാബിർ സ്വിദ്ധീഖി, വേങ്ങര ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഉനൈസ് അഹ്സനി, സെക്ട...
Author: admin
അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി.
വേങ്ങര ഗ്രാമപഞ്ചായത്ത് , വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിൻ നന്ദിയും പറഞ്ഞു....
പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളമുണ്ടാക്കി; നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലത്ത് ആഡംബര ഹോട്ടലില്‍ വെച്ച് സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിച്ചതിന് പിടിയിലായ നടന്‍ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അഞ്ചാലുംമൂട് പൊലീസ് ആണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആദ്യം സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍ ചീത്ത വിളിച്ചു. നാലുമണിക്കൂറിന് ശേഷമാണ് വിനായകനെ ഒടുവില്‍ വിട്ടയച്ചത്. സിനിമാ ചിത്രീകരണത്തിന്റെ ആവശ്യത്തിനായിരുന്നു വിനായകന്‍ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകന്റെ മാനേജര്‍ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടന്‍ വിനായകന്‍ ഇടപെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ഹോട്ടലില്‍ എത്തിയ സ്ത്രീകളും കുട്ടികളും കേള്‍ക്കേ അസഭ്യവര്‍ഷം തുടര്‍ന്നു. ഹോട്ടലുകാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുത്തു. പു...
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു. കെ സുധാകരനെ AICC പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. സുധാകരന്റെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് പുതിയ അധ്യക്ഷൻ എത്തുന്നത്. അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആൻ്റണിയുടെ പേരും സജ്ജീവമായിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്ന തീരുമാനം ഹൈക്കമാൻഡ് കൈകൊണ്ടിരുന്നു. അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിരുന്നുന്നെങ്കിലും അതും പ്രവർത്തികമായില്ല.
അതേസമയം, ഹൈക്കമാൻഡ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു....
കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുനതിൻ്റെ ഭാഗമായി കൂടിയാലേചന യോഗം സംഘടിപ്പിച്ചു
എ ആർ നഗർ മണ്ഡലം സമ്പൂർണ്ണ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുനതിൻ്റെ ഭാഗമായി കൂടിയാലേചന യോഗം സംഘടിപ്പിച്ചു . കൊളപ്പുറം . അബ്ദുറഹിമാൻ നഗർ മണ്ഡലത്തിലെ മുഴുവൻ വാർഡിലെയും പ്രവർത്തകരെ ഉൾപ്പെടുത്തി സമ്പൂർണ്ണ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊളപ്പുറം ഇന്ദിരാ ഭവനിൽ കൂടിയാലോചന യോഗം സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പിസി ഹുസൈൻ ഹാജി ,മുസ്തഫ പുള്ളിശ്ശേരി, മൈനോറിറ്റി കോൺഗ്രസ് നേതാക്കളായ കെ. സി അബ്ദുറഹിമാൻ , കരീം കാംബ്രൻ ,ഒ ഐ സി സി റീജനൽ കമ്മിറ്റി അംഗം കാവുങ്ങൽ അബ്ദുറഹിമാൻ , മണ്ഡലം ഭാരവാഹികളായ ഉബൈദ് വെട്ടിയാടൻ, ഹസ്സൻ പി കെ , സക്കീർ ഹാജി, അബൂബക്കർ കെ കെ, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ് , ദളിത് കോൺഗ്രസ് ഭാരവാഹി കളായ അയ്യപ്പൻ പാലാന്തറ, വേലായു...
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. നിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ...
അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ലേറ്റസ്റ്റ് വേർഷൻ ഉബുണ്ടു ഇൻസ്റ്റലേഷൻ നടത്തി
അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി GHS കൊളപ്പുറം സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉബുണ്ടുവിന്റെ ലേറ്റസ്റ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ഇൻസ്റ്റലേഷൻ ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു.പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ ഷറഫുദ്ദീൻ, ഗഫൂർ മാഷ്, എന്നിവർ ക്യാമ്പിൽ സംസാരിച്ചു. SITC സന്ധ്യ ടീച്ചർ, കൈറ്റ് മിസ്ട്രസ് മാരായ സതി ടീച്ചർ, ജിബി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി....
ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ലഹരിവിരുദ്ധ കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.
മലപ്പുറം: മുണ്ടക്കോട് മസ്ജിദുല്‍ ഹുദാ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'നാടിനെ ലഹരി മുക്തമാക്കാന്‍ നമുക്കൊരു മിക്കാം' എന്ന ആശയം മുന്‍നിര്‍ത്തി മീനാര്‍കുഴി എം.ഇ. എ ഓഡിറ്റോറിയത്തില്‍ വെച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും ലഹരിക്കെതിരെയുള്ള കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് പി.സി.എച്ച് മാനു മുസ്ല്യാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മഹല്ല് ഖത്തീബ് അസ്ലം ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസിലെ പി.എസ് പ്രസാദ് 'ലഹരിയുടെ കാണാപ്പുറങ്ങള്‍' എന്ന വിഷയവും ഗ്രന്ഥകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം.പി. ഫൈസല്‍ വാഫി കാടാമ്പുഴ 'ലഹരി എന്ന അധാര്‍മ്മികത' എന്ന വിഷയവും അവതരിപ്പിച്ചു. ഡോ .എം.ഉസ്മാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. മഹല്ല് ജനറല്‍ സെക്രട്ടറി എം.ഉമ്മര്‍, സെക്രട്ടറിമാരായ അജ്മല്‍ .ടി, അബ്ദുള്ള.എന്‍, അബ്ദുള്ള. വി., വൈസ് പ്രസിഡന്റ് കൂളത്ത് അബ്ബാസ് ഹാജി, ട്ര...
വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിൽ പതങ്കയത്ത് ഇരവഞ്ഞിപുഴയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് ഷെഹഷാദ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ പത്തംഗ സംഘം 5 ബൈക്കുകളിൽ ആണ് ഇവിടേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തി ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടലുണ്ടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
പത്മശ്രീ റാബിയക്ക് ജൻമനാട്ടിൽ സ്മാരകം ഉണ്ടാക്കണം.
തിരൂരങ്ങാടി:സാക്ഷരതാ പ്രസ്ഥാനത്തിലൂടെയും ചലനം എന്ന വേദിയിലൂടെ ഭിന്നശേ ശേഷി - സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും കേരളത്തിന്റെ അഭിമാനവും രാജ്യം പത്മശ്രീയും ഇന്ത്യൻ യൂത്ത് അവാർഡും നൽകി ആദരിക്കുകയും യു.എൻ അവാർഡിലൂടെ രാജ്യത്തിന്റെ അഭിമാനം അന്താരാഷ്ട്ര വേദിയിലെത്തിക്കുകയും ചെയ്ത പത്മശ്രീ കെ.വി. റാബിയക്ക് ജൻമനാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാക്കണമെന്ന് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ആവശ്യപ്പെട്ടു.തന്റെ പരിമിതികൾക്കപ്പുറത്ത് നിന്ന് വീൽചെയറിലിരുന്ന് കൊണ്ട് മാതൃകാ പ്രവർത്തനങ്ങളായിരുന്നു അവർ നടത്തിയിരുന്നത്. അവരുടെ ജീവചരിത്രം പാഠപുസ്തകമാക്കിയതുൾപ്പെടെ എടുത്ത് പറയേണ്ടതാണ്. രോഗപീഠകൾ ഒട്ടേറെ ഉണ്ടായിട്ടും എഴുത്തുത്തും വായനയും വിദ്യാഭ്യാസ -സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഏറെ സജ്ജീവമായിരുന്നു റാബിയ.ഒട്ടേറെ അവാർഡുകളും പുരസ്കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ വീടിനോട് ചേർന്ന് പ്രത്യേകം പണിത ക...
ലഹരിവിരുദ്ധ സന്ദേശ യാത്ര: സ്വാഗതസംഘം രൂപീകരിച്ചു
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ മുന്നോടിയായുള്ള ജില്ലാതല സ്വാഗത സംഘം രൂപീകരിച്ചു. തിരൂർ ഇ എം എസ് സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാസ ലഹരിയുടെ വലയത്തിൽ നിന്നും യുവജനത കരകയറേണ്ടത് അനിവാര്യമാണെന്നും അതിനായി സർക്കാർ കൈക്കൊള്ളുന്ന ഇത്തരം പദ്ധതികൾ സ്വാഗതാർഹമാണെന്നും എം.എൽ.എ പറഞ്ഞു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ വിശദീകരണം നടത്തി. സബ് കളക്ടർ ദിലീപ് കെ കൈനിക്കര ആശംസകൾ നേർന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ ഋഷികേശ് കുമാർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ മുരുകരാജ് തുടങ്ങിയവർ സംബന്ധിച്ചു.
സന്ദേശയാത്രയുടെ രക്ഷാധികാരികളായി കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് ...
സാമൂഹിക അന്തരീക്ഷം തകര്‍ത്തത് എല്‍ ഡി എഫ് സര്‍ക്കാര്‍ – പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
മലപ്പുറം : കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്ത സര്‍ക്കാറാണ് സിപിഎമ്മിന്റെതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലഹരി വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് നടപടികളുണ്ട് എന്ന് പെരുമ്പറയടിക്കുകയല്ലാതെ ഇതിനെ പിടിച്ചു കെട്ടാന്‍ സര്‍ക്കാറിന്റെ കയ്യില്‍ ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി കൊലപാതകങ്ങളും അക്രമണങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കാലാകാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് വിഷന്‍ 2025 ന്റെ ഭാഗമായി നാലാമത് ഗ്രാമീണ യാത്ര വരിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷന്‍ 2025 കോ. ഓര്‍ഡിനേറ്റര്‍ കെ എന്‍ ഷാനവാസ...
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല
തിരുവനന്തപുരം: വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങളെ ഇറച്ചി വിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഇറച്ചി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ വീടുകൾ ഇനി വാടകയ്ക്ക് നൽകരുതെന്ന് നഗരസഭ അധികൃതർ നിർദേശം നൽകി. ഇറച്ചി കച്ചവടം നടത്തുന്നത് നിരോധിച്ച് കോടതി ഉത്തരവും നിലനിൽക്കുന്നതിനാൽ അനധികൃത വിൽപ്പന ശ്രദ്ധയിൽപെട്ടാൽ പൊലീസും ഇടപെടും. പ്രദേശത്തെ ഭൂരഹിതരായി പുറമ്പോക്കിൽ താമസിക്കുന്നവരെ ഫ്ളാറ്റ് നിർമിച്ച് മാറ്റിത്താമസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഇവരിൽ ചിലരുടെ വീടുകളും വാടകയ്ക്കെടുത്ത് ഇറച്ചിക്കടകൾ നടത്തുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വിമാനത്താവളത്തിന് സമീപത്തുള്ള വള്ളക്കടവ് വാർഡിലെ അംഗനവാടിയും വായനശാലയുമടക്കം 96 കുടുംബങ്ങളെയാണ്...
ദുബായ് KMCC വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്കളേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം ചെയ്തു
"ബലി പെരുന്നാൾ സുദിനത്തിൽ കുടുംബത്തിനൊരു സ്നേഹ സമ്മാനം" എന്ന ബാനറിൽ ദുബായ് കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്ലേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡണ്ട് ആവയിൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി അബ്ബാസ് വാഫി, ജോയിൻ്റ് സെക്രട്ടറി നിസാർ തുടങ്ങിയവർ സംബന്ധിച്ചു.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അധ്യാപകനോടുള്ള ദേഷ്യത്തിന് മൊഴി കൊടുത്തതെന്ന് വിദ്യാർഥിനികൾ; 6 പോക്സോ കേസുകളിലെ പ്രതിക്ക് 171-ാം നാൾ ജാമ്യം
തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ആറ് പോക്‌സോ കേസുകളില്‍ ജയിൽവാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാള്‍ ജാമ്യം. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതിയായ സ്‌കൂള്‍ അധ്യാപകന് ജാമ്യം അനുവദിച്ച് ജയില്‍ മോചിതനാക്കിയത്. തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നല്‍കിയത്. സാക്ഷിക്കൂട്ടില്‍ കയറി വിദ്യാർഥിനികള്‍ തങ്ങളെ ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകന്‍ സ്പര്‍ശിച്ചെന്ന ആദ്യ പൊലീസിന് നൽകിയ മൊഴി തിരുത്തിയതോടെയാണ് അധ്യാപകന് ജാമ്യം ലഭിച്ചത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുത്തതെന്നാണ് കൂറുമാറിയ വിദ്യാർഥിനികൾ പറഞ്ഞത്. നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ കഴിഞ്ഞ നവംബര്‍ 11 ന് ആയിരുന്നു അറസ്റ്റിലായത്.
മൂന്ന് മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. വിദ്യാ...
‘പ്ലസ് ടു ഫലം ഈമാസം 21 ന്, ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും’; മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ‘പ്ലസ് ടു ഫലം ഈമാസം 21 ന്, ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും’; മന്ത്രി വി.ശിവൻകുട്ടിഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും.മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.പ്ലസ് ടു ഫലം ഈമാസം 21 ന് പ്രഖ്യാപിക്കും. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിക്കുക. എയ്ഡഡ് സ്കൂളുകളിൽ 20ശതമാനം സീറ്റ് വർധനയുണ്ടാകും.ആവശ്യപ്പെടുന്ന എയ്‍ഡഡ് സ്കൂളുകളിൽ 10ശതമാനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം, എറണാകുളം , തൃശൂർ ജില്ലകളിലെ എല്ലാ സ്കൂളുകളിലും -20ശതമാനം വർധനയുണ്ടാകും. അമ്പലപ്പുഴ, ചേർത്തല താലൂക്...
വഴിയോര കച്ചവടക്കാര്‍ക്ക് തണല്‍ കുടകള്‍ സൗജന്യമായി വിതരണം ചെയ്തു
മലപ്പുറം: വഴിയോര കച്ചവടക്കാര്‍ക്ക് ഷെല്‍റ്റര്‍ ആക്ഷന്‍ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കുന്ന തണല്‍ക്കുടകളുടെ വിതരണോദ്ഘാടനം പാലുണ്ട ഗുഡ്‌ഷെപ്പേഡ് മാര്‍ത്തോമാ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി വര്‍ഗീസ് നിര്‍വഹിച്ചു.പാലുണ്ട ഗുഡ്‌ഷെപ്പേഡ് മാര്‍ത്തോമാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഷെല്‍ട്ടര്‍ ആക്ഷന്‍ പ്രതിനിധി ടോമി മാത്യു അധ്യക്ഷത വഹിച്ചു. ബാബു കോടംവേലില്‍, ടോമി മാത്യു, ലിലു പോള്‍, വിമല്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.പ്രത്യേകം രൂപകല്‍പന ചെയ്ത താപപ്രതിരോധശേഷിയുള്ള ഈ ബിസിനസ് കുടകള്‍ വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു....
തുണി കഴുകുന്നതിനിടെ യുവതി കിണറ്റിൽ വീണു; രക്ഷിക്കാൻ ശ്രമിച്ചവർ അടക്കം 3 പേർ മുങ്ങിമരിച്ചു
ചെന്നൈ: വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു. സാത്തൂരിനടുത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി. മഹേശ്വരിയെ രക്ഷിക്കാനായി ഇവർ കിണറ്റിൽ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്....
മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു
തിരൂരങ്ങാടി: മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അമ്പലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി ഉത്തരവ് തുണയായത്. ഇവരുടെ സ്ഥലത്ത് ഏക മകന്‍ സുരേഷ് കുമാര്‍ പണിത വീടാണ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് തിരികെ ലഭ്യമാക്കിയത്. മകന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടതോടെ രാധ ആര്‍.ഡി.ഒയെ സമീപിക്കുകയും ആര്‍.ഡി.ഒ രാധക്ക് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് മകന്‍ ജില്ല കലക്ടറെ സമീപിച്ചു. 2023ല്‍ കലക്ടറുടെ ഉത്തരവും രാധക്ക് അനുകൂലമായതോടെ മകന്‍ ഹൈകോടതിയിലെത്തി. 2025ല്‍ കോടതി ഉത്തരവും രാധക്ക് അനുകൂലമായി. കഴിഞ്ഞ മാസം 28ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി രാധക്ക് വീട് ലഭ്യമാക്കാന്‍ ശ്രമം നട...
പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് സമാപിച്ചു.
പരപ്പനങ്ങാടി :- ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് അവസാനിച്ചു. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ താരത്തിലൂടെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്. ഫൈനൽ മത്സരം മുൻ കേരള പോലീസ് ഫുട്ബോൾ താരവും ഇൻറർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ഫൈനൽ മൽസരത്തിൽ കൊച്ചി ടൈറ്റൻസ് ഡെയ്ഞ്ചർ ബോയ്സിനെ തോൽപ്പിച്ചു. ടൂർണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് രാജേഷിന്റെ പേരിൽ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് അരുൺ. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്സ് സെക്രട്ടറി അജീഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു....
