Thursday, September 17News That Matters
Shadow

Author: admin

തീണ്ടേക്കാട് സ്വദേശിനി കൊറ്റിക്കുട്ടി പി നിര്യാതയായി

തീണ്ടേക്കാട് സ്വദേശിനി കൊറ്റിക്കുട്ടി പി നിര്യാതയായി

MARANAM
കണ്ണമംഗലം: തീണ്ടേക്കാട് സ്വദേശി പരേതനായ അവുഞ്ഞകാട് കുഞ്ഞാവൂട്ടി എന്നവരുടെ ഭാര്യ കൊറ്റിക്കുട്ടി പി (82) നിര്യാതയായി മക്കൾ. ദേവു, ചിന്ന, സരോജിനി, ലക്ഷ്മി, സുബ്രഹ്മണ്യൻ,ബാബു, ജയ, മരുമക്കൾ: ചാത്തുട്ടി, അപ്പൂട്ടി, ദേവദാസൻ ഹരിദാസൻ, ഗിരീഷ്, ഷോബി, വനജ സംസ്ക്കാരം നാളെ (14/05/25 ബുധൻ) രാവിലെ 8മണിക്ക് പരപ്പൻചിന കുടുംബ ശ്മശാനത്തിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

VENGARA
വേങ്ങര : (മഴയെത്തും മുൻപേ) മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് ടി.എ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. അസിസ്റ്റൻറ് സെക്രട്ടറി മായ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു ,എന്നിവർ ആശംസകൾ അറിയിച്ചു. സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന,വേങ്ങര സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർമാർ , വാർഡ് മെമ്പർമാർ,വേങ്ങര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നയന ഒ.വി, ഐആർടിസി കോഡിനേറ്റർ ജിനി ഭാസ്, ട്രോമാകെയർ വളണ്ടിയർമാർ , പഞ്ചായത്ത് തല ശുചീകരണ തൊഴിലാളികൾ,ഹരിത കർമ്മ സേനാംഗങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വേങ്ങര ബസ്റ്റാൻഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിന് ഇരുവശ...
ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍.

ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍.

GULF NEWS
ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയില്‍ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്...
അരീക്കാടൻ ഹംസ ഹാജി എന്നവർ മരണപ്പെട്ടു

അരീക്കാടൻ ഹംസ ഹാജി എന്നവർ മരണപ്പെട്ടു

MARANAM
എ ആർ നഗർ യാറത്തുംപടി സ്വദേശിയും പൗര പ്രമുഖനും, സജീവ സുന്നീ പ്രവർത്തകനും, സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും പുതിയങ്ങാടി ഐനുൽ ഹുദാ മദ്രസാ മാനേജിങ് കമ്മറ്റി "അസാസുൽ ഖൈറാത്ത് സംഘം" ട്രഷററുമായ അരീക്കാടൻ ഹംസ ഹാജി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കുട്ടശ്ശേരിചിന മസ്ജിദിൽ നടത്തപ്പെടുന്നതാണ്....
ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

VENGARA
വേങ്ങര : ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് പോവുന്ന ഹജ്ജാജിമാർക്ക് ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ടി. അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു.പി.പി. ഹംസ മൗലവി പ്രാർത്ഥനക്ക് നേതൃത്തം നൽകി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ, എൻ. ഉബൈദ് മാസ്റ്റർ, പൂക്കുത്ത് മുഹമ്മദ്, എം. കുഞ്ഞാപ്പ, പി.കെ. അബൂത്വാഹിർ, എം.കെ. മുഹമ്മദ് മാസ്റ്റർ, തൊമ്മാഞ്ചേരി മൻസൂർ, തുപ്പിലിക്കാട്ട് ഹക്കീം,ഹുസൈൻ ഊരകം,നൗഫൽ മമ്പീതി,എം.കെ. കുഞ്ഞബ്ദുള്ള, കെ.ടി. അബൂബക്കർ മാസ്റ്റർ,അഡ്വ: എ. പി നിസാർ, എം.എ. റഊഫ് , സൽമാൻ പാറക്കൽ,ലത്തീഫ് മങ്ങാട്ടിൽ, പി.എ.ലത്തീഫ്, സി.മുനീർ മാസ്റ്റർ, കെ.പി. റഷീദ്, ടി.കെ. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു....
എന്റെ കേരളം വേദിയെ ‘തൊട്ടറിഞ്ഞ്’ തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രൈലി സാക്ഷരതാ വിദ്യാര്‍ത്ഥികള്‍

എന്റെ കേരളം വേദിയെ ‘തൊട്ടറിഞ്ഞ്’ തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രൈലി സാക്ഷരതാ വിദ്യാര്‍ത്ഥികള്‍

MALAPPURAM
കാഴ്ചയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ നേരിട്ടറിയുന്നില്ലെങ്കിലും എന്റെ കേരളം പ്രദര്‍ശന വിപണന മേള തൊട്ടും കേട്ടും മനസ്സിലാക്കി തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രയിലി സാക്ഷരത വിദ്യാര്‍ഥികള്‍. ആടിയും പാടിയും മത്സരങ്ങളില്‍ പങ്കെടുത്തും ഇവര്‍ മേളയുടെ ഭാഗമായി. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചും ബ്രെയിലി ലിപിയില്‍ എഴുതിയും വായിച്ചും അവര്‍ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. പ്രദര്‍ശന വിപണന മേള തുടങ്ങിയത് മുതല്‍ സാക്ഷരതാ മിഷന്‍ സ്റ്റാളില്‍ സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ മേള കാണാന്‍ എത്തുന്നവര്‍ക്ക് അവരുടെ ബ്രെയിലി ലിപിയും മറ്റ് ഉപകരണങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. തൃക്കുളം സ്‌കൂളില്‍ 25 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇവരെ ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കാനും പഠിപ്പിക്കുന്നുണ്ടെന്ന് സ്റ്റോളിലെത്തിയ സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദീപ ജെയിംസ് പറഞ്ഞു. മറിയുമ്മു ആണ് വിദ്യാര്‍ത്ഥികളുടെ ഇന്‍സ്ട്രക്ടര്‍...
അവധിക്കാലം വെറുതെ കളയണ്ട, കോട്ടക്കുന്നിൽ എത്തിയാൽ വായിക്കാൻ പുസ്തകവുമായി മടങ്ങാം

അവധിക്കാലം വെറുതെ കളയണ്ട, കോട്ടക്കുന്നിൽ എത്തിയാൽ വായിക്കാൻ പുസ്തകവുമായി മടങ്ങാം

MALAPPURAM
കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബുക്ക് സ്റ്റാൾ ശ്രദ്ധ നേടുകയാണ്. പ്രദർശനം കാണാൻ എത്തുന്നവർ ഒരു പുസ്തകമെങ്കിലും വാങ്ങാതിരിക്കുന്നില്ല. സോഷ്യൽ മീഡിയയുടെ അതിപ്രസരം വായനയെ തളർത്തി എന്ന് കരുതുന്നത് വെറുതെയാണ്. ബുക്ക്‌സ്റ്റോളിലെ അഖിൽ ധർമ്മജന്റെ പ്രശസ്ത നോവലായ 'റാം c/o ആനന്ദി', 'രാത്രി 12ന് ശേഷം', നഫീസ് കലയത്തിന്റെ 'ഖദീജ', അഞ്ചൽ താജിന്റെ 'ഇസ്‌നേഹം' എന്നീ പുസ്തകങ്ങളൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പ്രായം ചെന്നവർ മാത്രമല്ല യുവാക്കളും പുസ്തകം വാങ്ങുന്നുണ്ടെന്നാണ് സ്റ്റാളിൽ വിപണിയെ നിയന്ത്രിക്കുന്ന അയ്യൂബും ആദം അലിയും പറയുന്നത്. ഷംസുദ്ദീൻ മുബാറക്കിന്റെ 'മലപ്പുറം മനസ്സ് 'എന്ന പുസ്തകവും മുഖ്താർ ഉദരംപൊയിലിന്റെ 'ഉസ്താദ് എംബാപ്പെ' എന്ന പുസ്തകവും നിരവധി ആളുകൾ അന്വേഷിച്ചുത്തുന്നുണ്ട്. കൂടാതെ സ്റ്റാളിൽ ഇല്ലാത്ത പു...
‘42,000 തീർഥാടകർക്ക് ഹജ്ജ് അവസരം നഷ്ടപ്പെടാൻ കാരണം കേന്ദ്ര ന്യൂനപക്ഷ വകുപ്പും ഉദ്യോഗസ്ഥരും; തീർഥാടകർക്ക് നഷ്ടപരിഹാരം നൽകണം’ – എം.കെ രാഘവൻ

‘42,000 തീർഥാടകർക്ക് ഹജ്ജ് അവസരം നഷ്ടപ്പെടാൻ കാരണം കേന്ദ്ര ന്യൂനപക്ഷ വകുപ്പും ഉദ്യോഗസ്ഥരും; തീർഥാടകർക്ക് നഷ്ടപരിഹാരം നൽകണം’ – എം.കെ രാഘവൻ

KERALA NEWS
കോഴിക്കോട്: സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് അവസരം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എം.കെ രാഘവൻ എംപി. അവസരം നഷ്ടപ്പെട്ട തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും എം.കെ രാഘവൻ പറഞ്ഞു. സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകരുടെ അവസരം നഷ്ടപ്പെടാൻ കാരണം കേന്ദ്ര ന്യൂനപക്ഷ വകുപ്പും ഹജ്ജ് ഉദ്യോഗസ്ഥരുമാണ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വൈകിയതിന്റെ അടിസ്ഥാനത്തിലാണ് തീർഥാടകർക്ക് അവസരം നഷ്ടമായത്. അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ​ഗവൺമെന്റിന് കത്തയക്കുമെന്നും എം.കെ രാഘവൻ വ്യക്തമാക്കി.ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42000 പേർക്ക്...
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

KERALA NEWS
പെരിന്തൽമണ്ണ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് - 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ...
‘പേവിഷബാധ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം’; മുന്നറിയിപ്പുമായി വെറ്ററിനറി അസോസിയേഷൻ

‘പേവിഷബാധ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം’; മുന്നറിയിപ്പുമായി വെറ്ററിനറി അസോസിയേഷൻ

MALAPPURAM
മലപ്പുറം: റാബീസ് കേസുകള്‍(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു. സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം അനിവാര്യമാണന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. 'വന്ധ്യംകരണ പദ്ധതി മാത്രമാണ് നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്നത് പേവിഷബാധാ കേസുകള്‍ വര്‍ധിപ്പിക്കും. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണം. പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെല്‍ട്ടര്‍ ചെയ്യുകയോ നശിപ്പിക്കുകയോ വേണം', മോഹന്‍കുമാര്‍ പറഞ്ഞു പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ...
ഗ്രാമിക പള്ളിപ്പുറം; മൂന്നാമത് വാർഷികാഘോഷവും കലാ – സാംസ്കാരിക സദസും സംഘടിപ്പിച്ചു.

ഗ്രാമിക പള്ളിപ്പുറം; മൂന്നാമത് വാർഷികാഘോഷവും കലാ – സാംസ്കാരിക സദസും സംഘടിപ്പിച്ചു.

LOCAL NEWS
പരപ്പനങ്ങാടി : കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ പുത്തൻ പീടിക - പള്ളിപ്പുറം പ്രദേശത്ത് കലാ- സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി മാറിയ ഗ്രാമിക പള്ളിപ്പുറം മൂന്നാമത് വാർഷികാഘോഷവും കലാ - സാംസ്കാരിക സദസും സംഘടിപ്പിച്ചു. സാംസ്കാരിക സദസ് കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്ത് നിന്ന് മരണാനന്തരം ശവശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിട്ട് നൽകി സമൂഹത്തിന് മാതൃകയായ പുത്തുകാട്ടിൽ ശാന്ത, ശോഭന എന്നിവരെ ഇഷ ഗോൾഡ് എം.ഡി. നൗഫൽ ഇല്യൻ, സ്വർണ്ണാലയ ജ്വല്ലറി എം.ഡി. റെഫീഖ് എന്നിവർ ചേർന്ന് ആദരിച്ചു. തുടർന്ന് അരങ്ങേറിയ പ്രദേശത്തെ കുട്ടികളുടെ കലാ പരിപാടികളും, ഗ്രാമിക പാട്ട് കൂട്ടത്തിൻ്റെ ഗാനമേളയും, പരപ്പനങ്ങാടി മോഹനം തിയേറ്റേഴ്സിൻ്റെ നാറാണത്ത് ഭ്രാന്തൻ നാടകവും കാണികൾക്ക് ദൃശ്യവിസ്മയമായി. ഗ്രാമിക പള്ളിപ്പുറം പ്രസിഡന്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമിക ട...
പട്ടിക്കാട് ജാമിയ നൂരിയ സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി മരണപ്പെട്ടു

പട്ടിക്കാട് ജാമിയ നൂരിയ സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി മരണപ്പെട്ടു

MARANAM
തിരൂർക്കാട്: പട്ടിക്കാട് ജാമിയ നൂരിയ സെക്രട്ടറിയുംസമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനുമായ കുന്നത്ത് ഇബ്രാഹിം ഫൈസി (68) മരണപ്പെട്ടു. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് സെക്രട്ടറി, 'മദ്രസ മാനേജ്മെൻറ് ജില്ലാ ട്രഷർ , തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡണ്ട്,തിരൂർക്കാട് അൻവർ സ്ഥാപനങ്ങളുടെ കാര്യദർശി ,മാനേജർ,റൈഞ്ച് മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്സത്ത് . മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ , സനിയ്യ, ഫാത്തിമ നജിയ ,മറിയം ജല്ലിയ്യ ,മുഹമ്മദ് ബാസിം, സ്വഫ മരുമക്കൾ: ആയിശ സക്കിയ്യ,ഹാഫിള് ഫൈസൽ,മുഈനുദ്ദീൻ ഹുദവി,മുനീർ ഹുദവി, യാസിർ സഹോദരങ്ങൾ: ആലി കുട്ടി മുസ്ല്യാർ (സമസ്ത ജന :റൽ സെക്രട്ടറി)പരേതനായ തിരൂർക്കാട് മമ്മദ് ഫൈസി,അബുബക്കർ ഫൈസി. ഖബറടക്കം ഇന്ന് ഉച്ച...
ഉയരത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു.

ഉയരത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു.

TIRURANGADI
കുന്നുംപുറം എ ആർ നഗറിൽ ഉയരത്തിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇന്നലെയാണ് അപകടമുണ്ടായി കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുന്നുംപുറം എ ആർ നഗർ ചെപ്പിയാലം സ്വദേശി എംകെ അൻവറിന്റെ മകൻ മുഹമ്മദ് വാഫി (13 വയസ്സ്) ആണ് മരണപ്പെട്ടത്. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്ററുടെ സഹോദര പുത്രനാണ് മരണപ്പെട്ട മുഹമ്മദ് വാഫി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട.

കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട.

MALAPPURAM
കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്ബ് വടക്കീടൻ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിൻ്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്....
കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു

കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം സംഘടിപ്പിച്ചു

TIRURANGADI
കെ.എം.സി.സി കെ. പി. എം കക്കാടംപുറം അബ്ദുറഹ്മാൻ നഗർ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മൂസ സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം അബ്ദു റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷിദ് കൊണ്ടണത്ത് നിർവ്വഹിച്ചു. കെ.സി ഹംസ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരടൻ യുസുഫ് ഹാജി, പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് ഭാരവാഹികളായ കെ.കെ സക്കരിയ , കെ. കെ മുജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ .മെമ്പർ മായ പി.കെ ഫിർദൗസ്, കെ.സി ആച്ചുമ്മ കുട്ടി, കെ.എം പ്രദീപ് കുമാർ, സി.കെ ജാബിർ, അരികാടൻ ഷംസുദ്ധീൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാടേങ്ങൽ അസീസ് ഹാജി, പെയിൻ പാലൻ്റീവ് ഭാരവാഹികളായ കെ.കെ മെയ്തീൻ കുട്ടി, എ.പി ബാവ, ചെമ്പൻ ഹൈദർ ,പി.ഇ ഹബീബ് ടി.കെ റഷിദ് അലി, ഹോസ്പിറ്റൽ അംഗങ്ങളായ ഡോക്ട്ടർ സി.ടി മുഹമ്മദ് കുട്ടി, ഹെൽത്ത്...
ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം വലിയോറ GMUPS ഹെഡ്മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ ഹരിദാസ് .പി, നിപ്പ ആരോഗ്യ ബോധവൽക്കരണം നടത്തി. വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ ആരോഗ്യ ജാഗ്രത ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി വിശദീകരണം നടത്തി .മീഡിൽസ് റൂബല്ല ക്യാംപെയിൻ സംബന്ധിച്ച് പബ്ലിക് ഹെൽത്ത്നഴ്‌സ് ശ്രീമതി ഷീല Nc വിശദീ...
നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം.

Accident
മലപ്പുറം: കോട്ടക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരു വ്യക്തിയെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്നു ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു . ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി....
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

LOCAL NEWS
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവർ പറയുന്നു. മക്തൂബ്, ഒബ്സർവേർ പോസ്റ്റ് എന്നീ മാധ്യമങ്ങളിൽ റിജാസ് എഴുതാറുണ്ട്. ജയിലിൽ അടക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്....
SSLC; സംസ്ഥാനത്ത് 99.5 ശതമാനം വിജയം, 61,449 ഫുൾ എ പ്ലസ്

SSLC; സംസ്ഥാനത്ത് 99.5 ശതമാനം വിജയം, 61,449 ഫുൾ എ പ്ലസ്

KERALA NEWS
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്. നാല് മണി മുതൽ ഫലം വെബ്സെെറ്റിൽ ലഭ്യമാകും SSLC RESULT LINK https://pareekshabhavan.kerala.gov.in ⁠https://prd.kerala.gov.in ⁠https://results.kerala.gov.in ⁠https://examresults.kerala.gov.in ⁠https://sslcexam.kerala.gov.in...
പനക്കത്ത് അബ്ദുല്ലത്തീഫ് മരണപ്പെട്ടു

പനക്കത്ത് അബ്ദുല്ലത്തീഫ് മരണപ്പെട്ടു

MARANAM
അച്ചനമ്പലം സ്വദേശി പനക്കത്ത് ബീരാൻ കാക്കയുടെ (പഞ്ചായത്തിന് സമീപം കച്ചവടം നടത്തുന്ന) മകൻ അബ്ദുല്ലത്തീഫ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.. വേങ്ങര ലിയാന ടെക്സ്റ്റൈൽസിൽ ജീവനക്കാരനായിരുന്നു. മയ്യിത്ത് നമസ്‌കാരം രാത്രി 8.30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും

MTN NEWS CHANNEL