Tuesday, January 20News That Matters
Shadow

Author: admin

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസിൽ പി വി അൻവർ MLA ക്ക് ജാമ്യം

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസിൽ പി വി അൻവർ MLA ക്ക് ജാമ്യം

KERALA NEWS
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. അറസ്റ്റിന് പിന്നില്‍ ഭരണകൂട ഭീകരതയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. അന്‍വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന...
കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മൃതദേഹം കോളേ​ജ് ഉടമയുടേതെന്ന് പോലീസ്

കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മൃതദേഹം കോളേ​ജ് ഉടമയുടേതെന്ന് പോലീസ്

KERALA NEWS
തിരുവനന്തപുരം: പിഎ അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹ തന്നെയെന്നും സംഭവം ആത്മഹത്യയാണെന്നും പൊലീസിന് സൂചന ലഭിച്ചു. നാളെയാണ് ഡിഎൻഎ ഫലം ലഭിക്കുക. ഔദ്യോഗിക ഡിഎൻഎ ഫലം ലഭിച്ചശേഷം മാത്രമെ മരിച്ചത് അസീസ് താഹ തന്നെയാണ് സ്ഥിരീകരിക്കു. താഹ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിസംബർ 31-നാണ് പി എ അസീസ് എൻജിനീയറിങ് കോളേജിലെ പണി നടക്കുന്ന ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹ ആണെന്നായിരുന്നു പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവം നടന്ന സ്ഥലത്തിനടുത്ത് നിന്ന് താഹയുടെ വാഹനവും പൊലീസ് കണ്ടെത്തിയിരുന്നു. താഹയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. പ്രഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പ...
അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങുന്നു.

അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങുന്നു.

KERALA NEWS
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങുന്നു. ഈ വിഷയം അടക്കം ചർച്ച ചെയ്യാൻ കെപിസിസി അടിയന്തര യോഗം ഈ മാസം 12 ന് ഇന്ദിരാഭവനില്‍ ചേരും. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ കത്ത് റിപ്പോർട്ടറിന് ലഭിച്ചു. എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം. പി വി അന്‍വറിന് പിന്തുണയറിച്ച് ഇതിനകം യുഡിഎഫ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമായത്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഫോണില്‍ സംസാരിച്ചു. പ...
ഇന്ത്യയിൽ  HMPV കേസ് സ്ഥിരീകരിച്ചു.

ഇന്ത്യയിൽ HMPV കേസ് സ്ഥിരീകരിച്ചു.

NATIONAL NEWS
ബെംഗളൂരു: ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്. ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ...
പാണക്കാട് തങ്ങളുമായി പ്രശ്നങ്ങളില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

പാണക്കാട് തങ്ങളുമായി പ്രശ്നങ്ങളില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

MALAPPURAM
മലപ്പുറം: പാണക്കാട് തങ്ങൾമാരെ അവഗണിക്കുന്ന നിലപാട് സമസ്ത പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. താനും പാണക്കാട് സാദിഖലി തങ്ങളുമായി ഒരു പ്രശ്നവുമില്ലെന്നും ഭിന്നത വളർത്താൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്തയുടെ വ്യക്തിത്വം കളയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്ത ഒരു രാഷ്ട്രീയ പാർട്ടിക്കും അടിയറ വെക്കില്ല. ലീഗും സമസ്തയും പരസ്പരം ഏറ്റുമുട്ടേണ്ടതില്ല. ലീഗിന് സ്വന്തമായ നയവും വ്യക്തിത്വവും ഉണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവർത്തിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.സിഎച്ചും ബാഫാഖി തങ്ങളും പൂക്കോയ തങ്ങളും മതപരമായ കാര്യങ്ങൾ സമസ്തയുമായി ചർച്ച നടത്താറുണ്ടായിരുന്നു. പണ്ഡിതരിൽ ചിലർ ജാമിഅഃ സമ്മേളനത്തിൽ നിന്ന് പുറത്ത് നിൽക്കുകയാണ്. ചിലരെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ല. സമസ്ത അതിനൊന്നും കൂട്ടുനിൽക്കില്ലെന്നും ജിഫ്രി തങ്ങൾ പ...
അബ്ദുറഹീം കള്ളിയത്ത് മരണപ്പെട്ടു

അബ്ദുറഹീം കള്ളിയത്ത് മരണപ്പെട്ടു

MARANAM
വലിയോറ പരപ്പിൽ പാറ സ്വദേശി പരേതനായ കള്ളിയത്ത് അബ്ദുറഹിമാൻ മുസ്‌ലിയാരുടെ മകൻ അബ്ദുറഹീം കള്ളിയത്ത് (54 ) എന്നവർ മരണപ്പെട്ടു ഭാര്യ ചുള്ളിപ്പാറ സ്വദേശി അടക്കുപറമ്പൻ അസ്മാബിപരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന്(06-01-2025, തിങ്കൾ ) രാവിലെ 8:30 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.കുറച്ചു ദിവസങ്ങളായി വയർ സംബന്ധമായ അസുഖത്തിന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

Accident
മലപ്പുറം: എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10)ആണ് മരിച്ചത്. നാരോകാവിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങളായ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ ഉടൻ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിൻ  മരണപ്പെട്ടു. ജോഫിന്റെ സഹോദരൻ ചികിത്സയിലാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പാറക്കൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു

പാറക്കൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു

MARANAM
വലിയോറ: പാണ്ടികശാല സ്വദേശി പാറക്കൽ മുഹമ്മദ്‌ ഹാജി എന്നവർ മരണപെട്ടു. മക്കൾ : പാറക്കൽ അബൂബക്കർ, ഉമ്മർ, ഉസ്മാൻ, മുനീർ, ശരീഫ, സഹ്‌റ. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു.

MALAPPURAM
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി (37)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തില്‍ പെട്ടയാളാണ് മണി. ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
16 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ യുവാവിന്  87 വര്‍ഷം കഠിന തടവനുഭവിന് ശിക്ഷിച്ചു.

16 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ യുവാവിന് 87 വര്‍ഷം കഠിന തടവനുഭവിന് ശിക്ഷിച്ചു.

CRIME NEWS
16 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച 29 വയസ്സുകാരനായ യുവാവിനെ 4.60 ലക്ഷം രൂപ പിഴയും 87 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും ശിക്ഷിച്ചു. 16 വയസ്സ് മാത്രം പ്രായമുള്ള അതിജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് പ്രതി, 01-05-2020 തിയ്യതി മുതല്‍ 31-12-2022 വരെയുള്ള കാലയളവിലെ വ്യത്യസ്ത ദിവസങ്ങളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി അതിജീവിതയെ പലതവണ ലൈംഗികാക്രമണം നടത്തുകയും സംഭവം പുറത്ത് പറഞ്ഞാല്‍ അതിജീവിതയുടെ നഗ്ന ഫോട്ടോകള്‍ നെറ്റില്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത Cr. 785/23 കേസില്‍ പ്രതിയായ ഉനൈസ്, വയസ്സ് 29/23, S/o ഹുസൈന്‍, കൂളിയോടന്‍ ഹൌസ്, പുല്ലഞ്ചേരി എന്നയാളെ വിവിധ വകുപ്പുകള്‍ പ്രകാരം 87 വര്‍ഷം കഠിന തടവിനും, 4.60 ലക്ഷം രൂപ പിഴ അടക്കുന്നതിനും, പിഴ അടച്ചില്ലെങ്കില്‍ 8 മാസം അധിക തടവിനും ശിക്ഷിച്ചു. പോക്സോ വകുപ്...
സി കെ അബ്ദുറഹ്മാൻ മരണപ്പെട്ടു

സി കെ അബ്ദുറഹ്മാൻ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: എരണിപ്പടി നാലുകണ്ടം സ്വദേശി സി കെ അബ്ദുറഹ്മാൻ എന്ന മച്ചു മരണപ്പെട്ടു. ഭാര്യ : പരേതയായ മറിയുമ്മ മക്കൾ: മുസ്തഫ, ,സമീറ,ശരീഫ്. മരുമക്കൾ: ശിഹാബ് , സലീന മയ്യിത്ത് നമസ്കാരം ഇന്ന്(04/01/25) രാവിലെ 11:30 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടര്‍ പിടിയില്‍

16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടര്‍ പിടിയില്‍

KOZHIKODE, LOCAL NEWS
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയില്‍. കണ്ണൂർ സ്വദേശി അലൻ അലക്സാണ് കോഴിക്കോട് ബീച്ചില്‍ വച്ച്‌ പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ഇയാളെ വിളിച്ചുവരുത്തിയശേഷം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലൻ അലക്സ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.16 വയസ് പ്രായമുള്ള പെണ്‍കുട്ടിക്ക് ഡോക്ടർ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ശല്യം വർധിച്ചതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ അലൻ അലക്സ് സ്വന്തം കാറില്‍ ബീച്ചില്‍ എത്തി.അവിടെ കാത്തിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായ...
വലിയ പറമ്പിൽ ഹംസ മരണപ്പെട്ടു

വലിയ പറമ്പിൽ ഹംസ മരണപ്പെട്ടു

MARANAM
ചേരൂർ :അടിവാരം സ്വദേശിയും മുജാഹിദ് കാരണവരും കെഎൻഎം ചേറൂർ യൂണിറ്റ് മുൻ പ്രസിഡൻറുമായ വലിയ പറമ്പിൽ വി.പി ഹംസ സാഹിബ്(85) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് വെള്ളി വൈകുന്നേരം 5.30 നു ചേരൂർ അടിവാരം കോവിലപ്പാറ ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പുല്ലൂർ പി ഗോപീകൃഷ്ണൻ മരണപ്പെട്ടു.

പുല്ലൂർ പി ഗോപീകൃഷ്ണൻ മരണപ്പെട്ടു.

MARANAM
കോട്ടക്കൽ മണ്ഡലം കോൺഗ്രസ്സ് (ഐ) മുൻ പ്രസിഡണ്ട് കോട്ടക്കൽ ജനകീയ സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നതും നിലവിൽ ഐഎൻടിയുസി സംസ്ഥാന എക്സികുട്ടീവ് കമ്മിറ്റി അംഗവുമായ പുല്ലൂർ പി ഗോപീകൃഷ്ണൻ (65) മരണപ്പെട്ടു. പരേതൻ്റെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് കോട്ടക്കൽ പാണ്ട മംഗലത്ത് വച്ച് നടത്തപ്പെടും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നൂറാടി പമ്പ് ഹൗസില്‍ മോട്ടോര്‍ സ്ഥാപിച്ചു, ഫില്‍ട്ടര്‍ ചെയ്ത വെള്ളം ലഭിക്കും

നൂറാടി പമ്പ് ഹൗസില്‍ മോട്ടോര്‍ സ്ഥാപിച്ചു, ഫില്‍ട്ടര്‍ ചെയ്ത വെള്ളം ലഭിക്കും

MALAPPURAM
മലപ്പുറം: വടക്കേമണ്ണ നൂറാടി പമ്പ് ഹൗസില്‍ 35 എച്ച് പി യുടെ മോട്ടോര്‍ സ്ഥാപിച്ചു. കോഡൂര്‍ പഞ്ചായത്തിലെ വടക്കേമണ്ണ പാറക്കല്‍ , വെസ്റ്റ് കോഡൂര്‍, വരിക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഈ പമ്പ് ഹൗസില്‍ വെള്ളം വിതരണം ചെയ്യുന്നത്. നിലവിലുള്ള 25 എച്ച് പി യുടെ മോട്ടോര്‍ കാലപ്പഴക്കം കാരണം യഥാസമയം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പലപ്പോഴായി തടസ്സം സൃഷ്ടിക്കാറുണ്ട്. വേനല്‍കാലത്ത് ഇത് ജനങ്ങളെ ഗുരുതരമായി ബാധിക്കാറുണ്ട്. ഇതിന് പരിഹാര മെന്നോണമാണ് കോഡൂര്‍ പഞ്ചായത്ത് 5, 14,000 രൂപ ചെലവിട്ട് വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ മോട്ടോര്‍ സ്ഥാപിച്ചത്. ഇതോടെ ഈ പ്രദേശങ്ങളില്‍ ഫില്‍ട്ടര്‍ ചെയ്ത ശുദ്ധജലം വിതരണം ചെയ്യാന്‍ സാധിക്കും.മോട്ടോര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം പി. ഉബൈദുള്ള എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ്, വികസന സ്...
പുതുവര്‍ഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തി; രണ്ടുപേര്‍ പിടിയില്‍

പുതുവര്‍ഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തി; രണ്ടുപേര്‍ പിടിയില്‍

CRIME NEWS
പുതുവർഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തിയ രണ്ട് പേർ പൊന്നാനി പൊലീസിന്റെ പിടിയിലായി. വെളിയങ്കോട് പാണക്കാട്ട് മുഹമ്മദ് ജാസിർ എന്ന കാടു (27), എടക്കഴിയൂർ എടക്കര കനോലി പാലത്തിന് സമീപം താമസിക്കുന്ന മാമ്ബുള്ളി വിഷ്ണു (27) എന്നിവരാണ് മൂന്ന് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഊർജിത അന്വേഷണത്തിനിടെയാണ് പ്രതിയെയും സുഹൃത്തിനെയും വെളിയങ്കോട്ടുനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയത്. അർധരാത്രിയില്‍ വെളിയങ്കോട് പുള്ളി ഷോപ്പ് ഉടമയെ സംഘം ചേർന്ന് മർദിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ജാസിർ. വെളിയങ്കോട് നിർമാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സമീപത്തുനിന്ന് പരിശോധനക്കിടെയാണ് ജാസിറിനെയും സുഹൃത്ത് വിഷ്ണുവിനെയും പിടികൂടിയത്. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്ത് എസ്.ഐമാ...
കൊണ്ടോട്ടി സ്വദേശി സൗദിയില്‍ നിര്യാതനായി

കൊണ്ടോട്ടി സ്വദേശി സൗദിയില്‍ നിര്യാതനായി

GULF NEWS
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിലെ മധ്യപ്രവിശ്യയില്‍ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപറമ്ബ് സ്വദേശി പരേതനായ പാമ്ബിൻറകത്ത് മുസ്തഫയുടെ മകൻ പാമ്ബിന്‍റകത്ത് ഹാരിസ് (43) റിയാദില്‍നിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിലാണ് മരിച്ചത്. മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ അജ്ഫാൻ എന്ന കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്‌ മുസ്തഫ, മാതാവ്: ബിരിയുമ്മ, ഭാര്യ: സഫാന, മകൻ: ഷിഫിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ്ങിന്‍റെയും അല്‍ ഖർജ് ഹുത്ത കെ.എം.സി.സി വെല്‍ഫെയർ വിങ്ങിന്‍റെയും പ്രവർത്തകർ രംഗത്തുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തെങ്ങ് വെട്ടുന്നതിനിടെ കട്ടര്‍ തെറിച്ചുവീണു കഴുത്തില്‍ തട്ടി യുവാവിന് ദാരുണന്ത്യം

തെങ്ങ് വെട്ടുന്നതിനിടെ കട്ടര്‍ തെറിച്ചുവീണു കഴുത്തില്‍ തട്ടി യുവാവിന് ദാരുണന്ത്യം

Accident
തിരൂര്‍: തെങ്ങ് വെട്ടുന്നതിനിടെ കട്ടര്‍ തെറിച്ചുവീണു കഴുത്തില്‍ തട്ടി യുവാവിന് ദാരുണന്ത്യം. തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ കിണറ്റിങ്ങപ്പറമ്പില്‍ നാസറിന്റെ മകന്‍ നിയാസ് (35) ആണ് മരിച്ചത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വെട്ടാന്‍ എത്തിയതായിരുന്നു. അതിനിടയാണ്..ദാരുണമായ ദുരന്തം. പരുക്കേറ്റ് താഴെവീണ നിയാസിനെ ഉടന്‍ നാട്ടുകാര്‍ ആലത്തിയൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
രോ​ഗം ബാധിച്ച് വളർത്തുനായ ചത്തു; നായയുടെ കഴുത്തിൽ കെട്ടിയ ബെൽറ്റിൽ യുവാവ് തൂങ്ങി  മരിച്ചു

രോ​ഗം ബാധിച്ച് വളർത്തുനായ ചത്തു; നായയുടെ കഴുത്തിൽ കെട്ടിയ ബെൽറ്റിൽ യുവാവ് തൂങ്ങി മരിച്ചു

NATIONAL NEWS
ബെം​ഗളൂരു: വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെം​ഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റ് ഉപയോ​ഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെം​ഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗൺസി രോ​ഗം ബാധിച്ച് മരിക്കുന്നത്. ഒമ്പത് വയസായിരുന്നു. വീടിന് പിറകിലെ പറമ്പിൽ രാജശേഖരൻ തന്നെയാണ് ബൗൺസിയെ മറവുചെയ്തത്. ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ബുധനാഴ്ച രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന...
വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു

വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു

KANNUR
കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ് രാജേഷിൻ്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശന ചടങ്ങിന് ശേഷം കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. അപകടത്തിൽ ശ്രീകണ്ഠാപുരം പോലിസ് കേസെടുത്തിരുന്നു. ഡ്രൈവറെ പ്രതിച്ചേർത്താണ് എഫ്ഐആർ. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മനഃപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്താണ് കേസ്. മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ ബസിൻ്റെ ബ്രേക്കുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെ ...

MTN NEWS CHANNEL