Wednesday, July 29News That Matters

Author: admin

ആലുങ്ങൽ അബ്ബാസ് നിര്യാതനായി

MARANAM
കണ്ണമംഗലം: അച്ചനമ്പലം സ്വദേശി പരേതനായ ആലുങ്ങൽ മമ്മുട്ടി ഹാജിയുടെ മകൻ അബ്ബാസ്(46) എന്നവർ നിര്യാതനായി. ഭാര്യ : ഹഫ്സ അഞ്ചുപറമ്പ്. മക്കൾ: ഫായിസ് ജിദ്ദ, ഫാദിൽ ഫഹമ. സഹോദരങ്ങൾ:കുഞ്ഞി മുഹമ്മദ് ഹാജി (ജിദ്ദ) അബ്ദുൽ മജീദ്, സഫിയ കാരാത്തോട്, കദീജ കോളപ്പുറം, പാത്തുമ്മു (ഫാത്തിമ) (late), ജനാസ നമസ്കാരം 21-08-2025 കാലത്ത് 9 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും...

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 82 ആം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ പി എ ചെറീദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ മണി നീലഞ്ചേരി, എ കെ എ നസീർ, പി പി സഫീർ ബാബു, സോമൻ ഗാന്ധികുന്ന്, ടി കെ മൂസക്കുട്ടി, മുള്ളൻ ഹംസ, മൊയ്തീൻ വി. ടി ശാ ക്കിർ വേങ്ങര, കാപ്പൻ ലത്തീഫ് , പി പി ഫൈസൽ, സുബൈർ ബാവ താട്ടയിൽ, കാട്ടി കുഞ്ഞവുറു, ബാലൻ പാണ്ടികശാല എ കെ നാസർ തുടങ്ങിയവർ സംസാരിച്ചു....

പോലീസ് മെഡൽ നേടിയ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ സ്നേഹോപഹാരം നൽകി

KOTTAKKAL
കോട്ടക്കൽ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കോട്ടക്കൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി കേരള സ്നേഹോപഹാരം നൽകി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് പഞ്ചിളി ഉപഹാരം സമ്മാനിച്ചു. E അസീസ് രണ്ടത്താണി, പി ടി അസീസ്, അസീസ് കൊങ്ങപ്പള്ളി, കോട്ടക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീഷ് സംബന്ധിച്ചു....

കെട്ടിട ഉടമകളെ ശത്രുക്കളായി കാണരുത് : ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

MALAPPURAM
മലപ്പുറം: കെട്ടിട ഉടമകളെ ശത്രുക്കളായി കാണുന്ന പ്രവണത റവന്യൂ വകുപ്പും ഗവണ്‍മെന്റും  അവസാനിപ്പിക്കുകയും വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി പിന്‍വലിക്കുകയും കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമം ഉദ്ദേശിച്ച് ഗവണ്‍മെന്റ് പിരിച്ചെടുക്കുന്ന ബില്‍ഡിംഗ് സെസ് അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു സാഹചര്യം കേരളത്തില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ ബില്‍ഡിങ് നിര്‍മ്മിക്കുന്നവരില്‍ നിന്ന് അന്യായമായി പിരിച്ചെടുക്കുന്ന  സെസ് ഒഴിവാക്കുകയും വേണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ 12-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം  ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് അഡ്വ: യു. എ. ലത്തീഫ് ഉത്ഘാടനം ചെയ്തു.സലിം കാരാട്ട് യോഗത്തില്‍ അധ്യക്ഷനായി. മലപ്പുറം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍  മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.ഫക്രുദീന്‍ തങ്ങള്‍, സബാഹ് വേങ്ങര, അച്ചമ്പാട്ട് ബീരാന്‍ കുട്ടി, ഹൈദര്‍ കോട്ടയില്‍, അഹമ്മദ് മൂപ്പന്‍, കോയ ദീന്‍, എയര്‍ലൈന്‍സ്...

വട്ടിപ്പലിശക്കാരുടെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

CRIME NEWS
എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്.  റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പോലും ബിന്ദുവിൽ നിന്നും ഭർത്...

വൈദ്യക്കാരൻ കുഞ്ഞാലൻ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര : വലിയോറ പുത്തനങ്ങാടി സ്വദേശി വൈദ്യക്കാരൻ അബ്ദുള്ള എന്നവരുടെ മകൻ വൈദ്യക്കാരൻ കുഞ്ഞാലൻ കുട്ടി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്തു

MALAPPURAM
മഞ്ചേരി മെഡിക്കല്‍ കോളേജിലെ നവീകരിച്ച അമ്മത്തൊട്ടില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ്, ശിശുക്ഷേമ സമിതി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ പാറമ്മല്‍ കുടുംബ കൂട്ടായ്മയാണ് അമ്മത്തൊട്ടില്‍ നവീകരിച്ചത്. കുട്ടികളുടെ ഏറ്റവും പ്രധാന അവകാശം അതിജീവനമാണ്. അത് നിഷേധിക്കാന്‍ നമുക്കാവില്ല. കുട്ടികള്‍ കുടുംബാന്തരീക്ഷത്തില്‍ വളരണം. അവരുടെ സംരക്ഷണത്തിനാണ് ശിശുക്ഷേമ സമിതികള്‍ നിലകൊള്ളുന്നത് എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 'സനാത ബാല്യം സംരക്ഷിത ബാല്യം' എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി ഉപേക്ഷിക്കപ്പെടുന്ന ശിശുക്കളെ സംരക്ഷിക്കാനും അവരെ വളര്‍ത്തിയെടുക്കുന്നതിനുമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതിയാണ് അമ്...

ചേറുർ കോവിലപ്പാറ ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : ചേറുർ കോവിലപ്പാറ പരേതനായ ചെറുകോട്ടയിൽ അബ്ദുറഹിമാൻ എന്നവരുടെ മകൻ ചെറുകോട്ടയിൽ മുഹമ്മദ് കുട്ടി (മണ്ടോത്തിങ്ങൽ) എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് ചണ്ണയിൽ ജുമാമസ്ജിദിൽ നടക്കും.

ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ.

CRIME NEWS
കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയിൽ ചികിത്സക്കായെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും, ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കിയ അധികൃതര്‍ ഇയാള്‍ സ്ഥിരം ജീവനക്കാരന്‍ ആയിരുന്നില്ലെന്നും സൂചിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ അമ്മയോടൊപ്പം ചികിത്സക്കായെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. നാദാപുരം-തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. നാദാപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ...

മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂരിന് കുറ്റിത്തറ യൂണിറ്റ് സ്നേഹാദരവ് നൽകി.

VENGARA
രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഗ്ലോബൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂരിന് കുറ്റിത്തറ യൂണിറ്റ് പ്രസ്ഥാനിക കുടുംബം സ്നേഹാദരവ് നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ നേതൃത്വം നൽകി. ആദരവ് സംഗമം എം കെ മുഹമ്മദ് ഖാസിമിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ പ്രസിഡന്റ് ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുൽ ഹസീബ് ആമുഖപ്രഭാഷണം നടത്തി. സൽമാൻ പാലാണി, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. പി കെ മൂസാൻ ഹാജി, പി ആലസ്സൻ കുട്ടി, പി അഷ്റഫ് പാലാണി, ടി സി സക്കീർ ഹുസൈൻ വി പി മുഹമ്മദ് ശാമിൽ സംബന്ധിച്ചു. ശരീഫ് സഖാഫി സ്വാഗതവും ഇ കെ സുഹൈൽ നന്ദിയും പറഞ്ഞു. ....

ചെറുമുക്ക് സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Accident
നന്നമ്പ്ര: ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു....

ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ കേസില്‍ രണ്ട് പേർ അറസ്റ്റ്

VENGARA
കണ്ണമംഗലം: ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയവരെ ഒരാഴ്ചയ്ക്ക് ശേഷം പിടികൂടി. മലപ്പുറം ജില്ലയിലെ കണ്ണമംഗലം തോട്ടശേരിയറയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഒതുക്കുങ്ങല്‍ സ്വദേശി അതിനാൻ, എടരിക്കോട് സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരെയാണ് വേങ്ങര പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് പേര്‍ പിടിയിൽ.

KOZHIKODE, LOCAL NEWS
കോഴിക്കോട് : രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കോഴിക്കോട്, രാമാനാട്ടുകര കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിനായി ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കൊടുക്കുന്നവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കാറിൽ ലഹരി മരുന്ന് കൊണ്ടുവരുന്നതിനിടെയാണ് രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്നുമാണ് പിടിയിലാകുന്നത്. മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടിൽ ഷഹീദ് ഹുസൈൻ (28), കടലുണ്ടി ചാലിയം സ്വദേശി വൈരം വളപ്പിൽ വീട്ടിൽ അബു താഹിർ (25) എന്നിവരാണ് പിടിയിലായത്. ഓണം വിപണി ലക്ഷ്യമാക്കിയാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. ഇവർ ആർക്ക്...

വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ പിടികൂടി

MALAPPURAM
മലപ്പുറം: വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍ (31) എന്നിവരെയാണ് ചാലിശേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്ത് എത്തിയതായിരുന്നു ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. പൊലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേര്‍ പിടിയിലായി. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 70 ഗ്രാം എംഡിഎംഎയും നിരോധിത പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വില്‍പ്പനക്കുള്ള ഉപകരണങ്ങളും കണ്ടെത്തിയത്.  അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും....

വേദി ചിങ്ങം ഒന്ന് കാർഷിക ദിനം ആചരിച്ചു.

VENGARA
കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദി ചിങ്ങം ഒന്ന് കാർഷിക ദിനം ആചരിച്ചു. പ്രദേശത്തെ കർഷകരെ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹ സമ്മാനം നൽകുകയും വിത്ത് വിതരണവും നടത്തി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് മുസ്തഫ എ ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം എ.എ സ്വാഗതവും ട്രഷറർ മുസ്തഫ എ പി നന്ദിയും പറഞ്ഞു. ചടങ്ങിൽ ക്ലബ്‌ മെമ്പർമാരും നാട്ടുക്കാരും പങ്കെടുത്തു....

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Accident
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്. പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നഫീസത്ത് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം അത്തികോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെ...

മണ്ടോട്ടിൽ അബ്ദുൽസമദ് ഹാജി മരണപ്പെട്ടു

MARANAM
ചേറൂർ സ്വദേശി പരേതനായ മണ്ടോട്ടിൽ ബഷീർ മുസ്ലിയാർ എന്നിവരുടെ മകനും അബ്ദുൽ റഷീദ് (ദർശന ടെക്സ്റ്റൈൽസ്) എന്നിവരുടെ ജ്യേഷ്ഠ സഹോദരനുമായ മണ്ടോട്ടിൽ അബ്ദുൽ സമദ് മരണപ്പെട്ടു. അബ്ദുൽ സലാം(late) ഉസ്മാൻ, ഷുക്കൂർ എന്നിവർ മറ്റു സഹോദരങ്ങളാണ്. ജനാസ നിസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ചേറുർ ചെറുർ വലിയ ജുമുഅ മസ്ജിദിൽ....

ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ 6 പേർ MDMAയുമായി പിടിയില്‍

KANNUR, LOCAL NEWS
ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂർ മട്ടന്നൂരില്‍ എംഡിഎംഎയുമായി പിടിയില്‍. ഒപ്പം അഞ്ച് പേർക്കൊപ്പം 27 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജില്‍ നിന്നാണ് ആറംഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. ഉപയോഗവും വില്‍പനയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തില്‍ രജിന രതീഷ് എന്ന യുവതിയുമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്ന സഞ്ജയ്. 27.82 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടന്നൂർ കേന്ദ്രീകരിച്ചുളള ലഹരിവില്‍പനയിലെ മുഖ്യ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആവശ്യക്കാരെ ലോഡ്ജില്‍ എത്തിച്ച്‌ അവിടെ നിന്ന് ലഹരി കൈമാറുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്....

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
പാലക്കാട് : ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഹര്‍ഷയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...

വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം

Accident
പാലക്കാട് : വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകൻ്റെ നില ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന...

MTN NEWS CHANNEL

Exit mobile version