Monday, September 14News That Matters
Shadow

Author: admin

ആയൂർവ്വേദ കോളേജാശുപത്രിയിലെ ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക്.

ആയൂർവ്വേദ കോളേജാശുപത്രിയിലെ ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക്.

KOTTAKKAL
എടരിക്കോട് കോളേജ് പടിയിലെ ആയൂർവ്വദ കോളേജാശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എസ്.കെ.എസ്.എസ്.എഫ് എടരിക്കോട് യൂണിറ്റ് കമ്മിറ്റി നടത്തിവരുന്ന ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക് കടക്കുന്നു. റമളാൻ ഒന്ന് മുതൽ മുപ്പത് വരെ നീണ്ടുനിൽക്കുന്ന വിരുന്നിൽ പഴവർഗ്ഗങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആശുപത്രിയിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാണ് ഈ കാരുണ്യ പ്രവർത്തനം. യൂണിറ്റ് കമ്മിറ്റിക്ക് കീഴിലുള്ള പ്രവർത്തകരും വിഖായ വളണ്ടിയർമാരുമാണ് വിതരണത്തിന് പിന്നിൽ സജീവമായി രംഗത്തുള്ളത്. സി.ടി ഷമീം, കടക്കോട്ട് അബ്ദുൽ ബാസിത്, യഹകൂബ് കെ, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് അൻസബ്, മുഹ്സിൻ തുടങ്ങിയ നേതാക്കൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു....
പി. എം. വത്സലകുമാരി അമ്മ നിര്യാതയായി

പി. എം. വത്സലകുമാരി അമ്മ നിര്യാതയായി

MARANAM
വേങ്ങര: ഊരകം കിഴുമുറി കിട്ടോടിയിൽ സേതുമാധവൻ നായരുടെ (Ex. BSNL ജീവനക്കാരൻ) ഭാര്യ പി. എം. വത്സലകുമാരി അമ്മ (72) നിര്യാതയായി. മക്കൾ: വിനീഷ്, പ്രബീഷ്, പ്രജീഷ് മരുമക്കൾ: ഗിരിജ, അമ്പിളി, ഹൃദ്യ. സംസ്കാരം: ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും
കിനാവിന്റെ രാജകുമാരന്‍’ പിടിയില്‍

കിനാവിന്റെ രാജകുമാരന്‍’ പിടിയില്‍

CRIME NEWS
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പൊലീസ് വിശദമാക്കി.കിനാവിന്റെ രാജകുമാരന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ വടകര പൊലീസ് കോടതി മുഖാന്തിരം കസ്റ്...
മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ പെരുന്നാൾ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു

മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ പെരുന്നാൾ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു

TIRURANGADI
തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിലെ കലാകാരന്മാർക്കുള്ള പെരുന്നാൾ സ്നേഹസമ്മാന വിതരണം നടന്നു. അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫയിൽ നിന്നും തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മനരിക്കൽ സ്നേഹസമ്മാനങ്ങൾ ഏറ്റുവാങ്ങി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി കലാകാരന്മാർക്ക് ഐക്യദാർഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി വർഷംതോറും നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം സംഘടിപ്പിച്ചത്. ചടങ്ങിൽ അക്കാദമി ഭാരവാഹികളായ ഇബ്രാഹിം ചെമ്മാട്, റഷീദ് വെള്ളിയാമ്പുറം, കെ.പി. നസീമ ടീച്ചർ, അപുട്ടി മമ്പുറം, അലി മനോല, നുഹഖാസിം എന്നിവർ പങ്കെടുത്തു. കലാസാംസ്കാരിക രംഗത്ത് സജീവമായ കലാകാരന്മാരെ ചേർത്തുപിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു....
അരീക്കോട് ആലുക്കലിലെ വാഹനാപകടം: ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു

അരീക്കോട് ആലുക്കലിലെ വാഹനാപകടം: ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു

Accident
അരീക്കോട്: അരീക്കോട് ആലുക്കലിൽ ഇന്നലെയുണ്ടായ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരണപ്പെട്ടു. കാളികാവ് സ്വദേശി പാലകോടൻ ഹാരിസ് (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാരിസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ചയായിരുന്നു കുരിക്കൾ ബസ്സും ഹാരിസ് ഓടിച്ചിരുന്ന ഇന്നോവ കാറും തമ്മിൽ അതിശക്തമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകരുകയും ഹാരിസ് ഉള്ളിൽ കുടുങ്ങുകയും ചെയ്തിരുന്നു. കാറിന്റെ മുകൾ ഭാഗം വെട്ടിപ്പൊളിച്ചാണ് ഹാരിസിനെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ്സിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മറ്റ് യാത്രക്കാരെ അരീക്കോട്ടെയും പരിസരത്തെയും സ്വകാര്യ ആശുപത്രികളിലും കൊണ്ടോട്ടി താലൂക്ക് ആശുപ...
പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

PARAPPANAGADI
പരപ്പനങ്ങാടി: പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. പാലത്തിങ്ങൽ സ്വദേശി ആസിഫ് (24) ആണ് മരിച്ചത്. ഇന്ന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ആസിഫിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....
ഐ.പി.എഫ് ‘റിഫൈൻ 26’ പ്രൊഫഷണൽ ക്യാമ്പും ഇഫ്താർ മീറ്റും സമാപിച്ചു

ഐ.പി.എഫ് ‘റിഫൈൻ 26’ പ്രൊഫഷണൽ ക്യാമ്പും ഇഫ്താർ മീറ്റും സമാപിച്ചു

VENGARA
തേഞ്ഞിപ്പലം: പ്രൊഫഷണലുകൾക്കായി ഐ.പി.എഫ് യൂണിവേഴ്സിറ്റി ചാപ്റ്റർ സംഘടിപ്പിച്ച 'റിഫൈൻ 26' ക്യാമ്പും ഇഫ്താർ മീറ്റും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെനക്കൽ ഖായിദുൽ ഖൗം ജുമാ മസ്ജിദിൽ സമാപിച്ചു. ഐ.പി.എഫ് മലപ്പുറം വെസ്റ്റ് റീജിയൻ ഡയറക്ടറും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ പി.കെ. മുഹമ്മദ് ഷഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചെയർമാൻ ഡോ. ശംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാളിൽ നൂറാനി ദേവതിയാൽ, അബ്ദുല്ല മുസ്‌ലിയാർ ചേറൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പ്രൊഫഷണലുകളുടെ ആത്മീയവും ബൗദ്ധികവുമായ ശാക്തീകരണം ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.പി.എഫ് വെസ്റ്റ് റീജിയൺ ചെയർമാൻ എൻജിനീയർ സത്താർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ. എം.എം. മുസ്തഫ, റഹീം ഫൈസി കൂമണ്ണ, അറക്കൽ മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു. ഐ.പി.എഫ് മലപ്പുറം വെസ്റ്റ് റീജിയൺ ഡയറക്ടർ ഡോ. അഷ്‌കർ ഷഫീഖ് ആമുഖ പ്രസംഗം നടത്തി....
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ ഒഴിവ് തുടരുന്നു: നിയമനം നടന്നിട്ടും ഡോക്ടർ എത്തിയില്ല.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ ഒഴിവ് തുടരുന്നു: നിയമനം നടന്നിട്ടും ഡോക്ടർ എത്തിയില്ല.

TIRURANGADI
തിരൂരങ്ങാടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ ഡോക്ടറെ നിയമിച്ചുവെങ്കിലും, നിയമിതനായ ആൾ ഇതുവരെ ചുമതലയേൽക്കാത്തത് രോഗികളെ വലയ്ക്കുകയാണ്. ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ഈ പ്രധാന ആശുപത്രിയിൽ ഫിസിഷ്യന്റെ അഭാവം ചികിത്സാ സൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വിഷയം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ നേരത്തെ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പുതിയ ഫിസിഷ്യനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും ഡോക്ടർ ആശുപത്രിയിൽ ചാർജെടുക്കാൻ തയ്യാറായിട്ടില്ല. ഫിസിഷ്യന്റെ സേവനം തേടി ദൂരസ്ഥലങ്ങളിൽ നിന്നും ആശുപത്രിയിലെത്തുന്ന സാധാരണക്കാർ ഡോക്ടറില്ലാത്തതിനാൽ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വരികയാണ്. ജീവിതശൈലീ ര...
അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

CRIME NEWS
നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ശാന്ത രജിതയെ ക്രൂരമായി വെട്ടുകയായിരുന്നു. രജിതയുടെ പിഞ്ചുമക്കളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. കുട്ടികളുടെ നിലവിളി കേട്ടാണ് അയൽവാസികൾ വിവരമറിയുന്നത്. വെട്ടേറ്റ് വീണ രജിത കുട്ടികളോട് വെള്ളം ആവശ്യപ്പെട്ടതായും, മക്കൾ വെള്ളം നൽകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രജിത. സംഭവസമയത്ത് സുനിൽ ഓട്ടോയുമായി പുറത്തുപോയതായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ച കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും...
വീഡിയോ സന്ദേശം അയച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വേങ്ങര സ്വദേശി റിട്ട. രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മരിച്ചു

വീഡിയോ സന്ദേശം അയച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വേങ്ങര സ്വദേശി റിട്ട. രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മരിച്ചു

VENGARA
വേങ്ങര: ബന്ധുക്കൾക്ക് വീഡിയോ സന്ദേശം അയച്ച ശേഷം അമിത അളവിൽ മരുന്ന് ഉള്ളിൽച്ചെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച റിട്ടയേർഡ് രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ മരിച്ചു. കണ്ണമംഗലം നെച്ചിക്കാട്ടുകുണ്ട് സ്വദേശി നെച്ചിക്കാട്ടുകുണ്ടിൽ ലക്ഷ്മണൻ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.​ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ഇതിനായി സ്ഥിരമായി കഴിക്കാറുള്ള ഗുളികകൾ ജ്യൂസ് ആക്കി കുടിച്ചുവെന്നും കാണിച്ചാണ് ലക്ഷ്മണൻ ബന്ധുക്കൾക്ക് വീഡിയോ സന്ദേശമയച്ചത്. വിവരമറിഞ്ഞ് ഉടൻ വീട്ടിലെത്തിയ ബന്ധുക്കളോട് താൻ അമിത തോതിൽ ഇൻസുലിൻ കുത്തിവെച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഉടൻതന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.​കഴിഞ്ഞ ഡ...
പ്രതിശ്രുത വധുവിനെയും സുഹൃത്തിനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

പ്രതിശ്രുത വധുവിനെയും സുഹൃത്തിനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

CRIME NEWS
മലപ്പുറം: പ്രതിശ്രുത വധു മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടതിലുള്ള പ്രകോപനത്തിൽ ഇവരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. മമ്പാട് കാരാട് നായട്ടുകല്ല് സ്വദേശി അശ്മിലിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മമ്പാട് പൊങ്ങല്ലൂരിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അശ്മിലും യുവതിയും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതിനിടെയാണ് യുവതി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്നത് അശ്മിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാറിൽ ഇവരെ പിന്തുടർന്ന പ്രതി, പൊങ്ങല്ലൂരിൽ വെച്ച് ബൈക്കിന് പിന്നിലേക്ക് ബോധപൂർവ്വം കാർ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാട്ടു...
വേങ്ങര സി.എച്ച്.സിയിൽ ഇനി കിടത്തിച്ചികിത്സയും; ഏപ്രിൽ ഒന്ന് മുതൽ അഡ്മിഷൻ വിഭാഗം സജ്ജം

വേങ്ങര സി.എച്ച്.സിയിൽ ഇനി കിടത്തിച്ചികിത്സയും; ഏപ്രിൽ ഒന്ന് മുതൽ അഡ്മിഷൻ വിഭാഗം സജ്ജം

VENGARA
വേങ്ങര: വേങ്ങരയുടെ ആരോഗ്യ മേഖലയ്ക്ക് വലിയൊരു നാഴികക്കല്ലായി വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ (CHC) അഡ്മിഷൻ (In-Patient) വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യപ്രവർത്തകരുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നത്. ഏപ്രിൽ ഒന്ന് മുതൽ കിടത്തിച്ചികിത്സാ വിഭാഗം പ്രവർത്തനസജ്ജമാകും. മികച്ച ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്ന വേങ്ങരയിലെ സാധാരണക്കാർക്ക് ഈ പുതിയ സംവിധാനം വലിയ ആശ്വാസമാകും. ആധുനിക സൗകര്യങ്ങളോടു കൂടിയ വാർഡുകളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവുമാണ് സി.എച്ച്.സിയിൽ സജ്ജമാക്കിയിരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഐ.പി വിഭാഗത്തിന്റെ പ്രവർത്തനം കാണുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ മേഖലയിലെ ആരോഗ്യ സേവ...
വേങ്ങരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

വേങ്ങരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

MARANAM
ഊരകം കല്ലേങ്ങൽപടി സ്വദേശിയും നിലവിൽ നാട്ടുകല്ലിൽ താമസക്കാരനുമായ കട്ടി കബീറിന്റെ മകൻ മുഹമ്മദ് റഫ്ഷിൻ (14) മരണപ്പെട്ടു. ചേറൂർ പി പി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 7:30 ന് കുറ്റാളൂർ മാതൊടു ജുമാമസ്ജിദിൽ നടക്കും.
തിരൂരിൽ അഞ്ചുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

തിരൂരിൽ അഞ്ചുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

MARANAM
തിരൂർ: അഞ്ചുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകൻ അബാൻ ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാവിലെയായിരുന്നു .​തിരൂർ ഫാത്തിമ മാതാ സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് അബാൻ. സ്കൂളിൽ പോകാനായി തയ്യാറെടുക്കുന്നതിനിടെയോ അല്ലെങ്കിൽ വീടിനുള്ളിലോ വെച്ചാണ് കുട്ടി കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടക്കും. തുടർന്ന് ഖബറടക്കം നിർവഹിക്കും....
കരുവാൻ തൊടി മുഹമ്മദ്‌ എന്ന ബാപ്പുകാക്ക മരണപ്പെട്ടു

കരുവാൻ തൊടി മുഹമ്മദ്‌ എന്ന ബാപ്പുകാക്ക മരണപ്പെട്ടു

MARANAM
അച്ചനമ്പലം സ്വദേശി കരുവാൻ തൊടി മുഹമ്മദ്‌ എന്ന ബാപ്പുകാക്ക മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 01:30ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപെടുന്നതാണ്. മയ്യിത്ത് ഇപ്പോൾ ചെറെകാട്ടുള്ള മകന്റെ വീട്ടിൽ ആണുള്ളത്.
പുരസ്കാര നിറവിലും കണ്ണീരായി മടക്കം; അരൂരിലുണ്ടായ കാറപകടത്തിൽ വെന്നിയൂർ സ്വദേശിനി മരിച്ചു

പുരസ്കാര നിറവിലും കണ്ണീരായി മടക്കം; അരൂരിലുണ്ടായ കാറപകടത്തിൽ വെന്നിയൂർ സ്വദേശിനി മരിച്ചു

Accident
തിരൂരങ്ങാടി: മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി മടങ്ങുന്നതിനിടെ അരൂരിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ അന്തരിച്ചു. തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശി ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്.​ബുധനാഴ്ച വൈകുന്നേരം 6.15-ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റു നാല് പേർക്കും നിസ്സാര പരിക്കേറ്റു.​സമീറയുടെ മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻസ് അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സന്തോഷത്തോടെ കുടുംബ...
വേങ്ങരയിൽ വഴി തടസപ്പെടുത്തി ‘അനാഥ’ കാർ നടപടി വേണമെന്ന് കെ ഡി എഫ്

വേങ്ങരയിൽ വഴി തടസപ്പെടുത്തി ‘അനാഥ’ കാർ നടപടി വേണമെന്ന് കെ ഡി എഫ്

VENGARA
വേങ്ങര: വേങ്ങര ടൗണിന് സമീപം പൊതുവഴി കൈയേറി വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന അംബാസഡർ കാർ യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാകുന്നു. തിരക്കേറിയ ഈ ഭാഗത്ത് വാഹനം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ പോലുമാകാത്ത അവസ്ഥയുമാണ് നിലവിലുള്ളത്. ഉപേക്ഷിക്കപ്പെട്ട ഈ വാഹനം ലഹരി മാഫിയകളുടെ താവളമായി മാറുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ടെന്നിരിക്കെ, പഞ്ചായത്തോ പോലീസോ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ വാഹനം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി. ഫോറം പ്രസിഡന്റ് അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.എം. ഷുക്കൂർ എന...
സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും: ‘ചങ്ങാതി’ യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന്.

സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും: ‘ചങ്ങാതി’ യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന്.

MALAPPURAM
സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി 'ചങ്ങാതി' യുടെ സംസ്ഥാന തല സര്‍വ്വേ ഉദ്ഘാടനം മാര്‍ച്ച് 15ന് രാവിലെ 11ന് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന പദ്ധതി വിശദീകരിക്കും. ചേരിപ്പറമ്പ് റേഷന്‍ കടയ്ക്ക് സമീപം നടക്കുന്ന ചടങ്ങില്‍ പോരൂര്‍ പഞ്ചായത്തിലെ ചേരിപ്പറമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആസാം സ്വദേശികളായ സോളമനും ഭാര്യ സീമയ്ക്കും സാക്ഷരത ക്ലാസ് നല്‍കാന്‍ നടപടി ആരംഭിക്കും. ഇവരുടെ മകള്‍ മഹിമ പാലക്കോട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയും മകന്‍ ജിപ്‌സണ്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മക്കള്‍ കേരളത്തിലെ സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ടാണ് മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ. ബാലസുബ്രഹ്‌മണ്യന്‍, പി. സ്വപ്ന, കെ. അബ്ദുള്‍ കരീം,...
എ.ആർ. നഗർ ഊക്കത്ത് പി.കെ. ഷരീഫ് സഖാഫി മരണപ്പെട്ടു

എ.ആർ. നഗർ ഊക്കത്ത് പി.കെ. ഷരീഫ് സഖാഫി മരണപ്പെട്ടു

MARANAM
വേങ്ങര: എ ആർ നഗർ കക്കാടംപുറം ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പാലമഠത്തിൽ കണ്ണാട്ടിൽ മുഹമ്മദ് ശരീഫ് സഖാഫി (48) അന്തരിച്ചു. പരേതനായ മൊയ്തീൻകുട്ടിയുടെ മകനാണ്. കാസർകോട് പുത്തിഗെ മൂഹിമ്മാതുൽ മുസ്ലിമീൻ എജുക്കേഷൻ സെന്ററിലെ മുദരിസ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് കക്കാടംപുറം യൂണിറ്റ് പ്രസിഡന്റ്, ഇർഷാദുൽ അനാം മദ്രസ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ ശാക്കിറയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സഹൽ (മർകസ് വിദ്യാർത്ഥി), സുമയ്യ തസ്നി, മുഹമ്മദ് സീനാൻ, മുഹമ്മദ്, ആയിഷ ബതൂൽ. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ഖദീജ. പരേതന്റെ ജനാസ നിസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് ഊക്കത്ത് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും....
നാടുകാണി-പരപ്പനങ്ങാടി റോഡ് വികസനം: വളവ് നിവർത്തി നാലുവരിപ്പാതയാക്കണമെന്ന് ആവശ്യം

നാടുകാണി-പരപ്പനങ്ങാടി റോഡ് വികസനം: വളവ് നിവർത്തി നാലുവരിപ്പാതയാക്കണമെന്ന് ആവശ്യം

VENGARA
വേങ്ങര: നാടുകാണി-പരപ്പനങ്ങാടി റോഡിൽ ഊരകം കുറ്റാളൂർ മുതൽ കുന്നത്ത് വരെയുള്ള ഭാഗത്തെ അപകട വളവുകൾ നിവർത്തി റോഡ് നാലുവരിപ്പാതയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. ഊരകം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ നെല്ലേങ്ങര ഇബ്രാഹിമാണ് വേങ്ങര നിയോജകമണ്ഡലം എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം സമർപ്പിച്ചത്. ഈ ഭാഗത്ത് നിലവിലുള്ള അപകടകരമായ വളവുകൾ നിമിത്തം നിരന്തരം വാഹനാപകടങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നാലുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും യാത്ര സുഗമമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ചടങ്ങിൽ ഊരകം പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി സഹദ് വേങ്ങര, പി.പി. മുഹമ്മദാലി, പി.പി. ബഷീർ എന്നിവരും സംബന്ധിച്ചു. വിഷയം ഗൗരവമായി പരിഗണിക്കാമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തുമെന്നും എം.എൽ.എ അറിയിച്ചു....

MTN NEWS CHANNEL