Saturday, January 17News That Matters
Shadow

Author: admin

ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്നു

ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്നു

VENGARA
വേങ്ങര: ഭാരതീയ ജനതാ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രത്യേക യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ്‌ വി.എൻ.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ, സംഘാടന ശക്തീകരണം, വാർഡ് തല പ്രവർത്തകരുടെ സജ്ജീകരണം എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡണ്ട് P.സുബഹ്മണ്യൻ, സെൽ ജില്ലാ ട്രഷററും മണ്ഡലം പ്രഭാരിയുമായ സുകുമാരൻ C. തുടങ്ങിയവർ വിശദമായനിർദ്ദേശങ്ങൾ തന്നു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ജനാർദ്ധനൻ സ്വാഗതവും, ജനറൽ സെകട്ടറി ശ്രീധർ നന്ദിയും പറഞ്ഞു. യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കുട്ടൻ C, സെൻട്രൽ ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ബൈജു തൊട്ടിയിൽ എന്നിവർ സംസാരിച്ചു....
പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പെയിന്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

Accident
പരപ്പനങ്ങാടി : പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് ബീഹാർ സ്വദേശി മരിച്ചു. വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭവം. പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ താഴെ വീണാണ് അപകടം. ബീഹാർ സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്....
ദാറുല്‍ ഹുദാ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കില്ല-ഹാദിയ

ദാറുല്‍ ഹുദാ സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കില്ല-ഹാദിയ

MALAPPURAM
മലപ്പുറം: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയെയും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയെയും ഹുദവികളെയും ലക്ഷ്യമിട്ട് ചിലർ ബോധപൂർവം പ്രവര്‍ത്തിക്കുന്നുവെന്ന് ഹാദിയ തിരുത്ത് ജനജാഗ്രതാ സംഗമം. അലുംനി അസോസിയേഷന്‍ ഹാദിയ ഇന്നലെ വൈകുന്നേരം ഏഴിന് മലപ്പുറം വാരിയന്‍കുന്നത്ത് ടൗണ്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ച സദസ്സില്‍ ഡോ. ഹാരിസ് ഹുദവി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, റശീദ് ഹുദവി ഏലംകുളം എന്നിവര്‍ പ്രമേയ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു....
മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി

മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി

CRIME NEWS
തൃശൂർ: മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവതികളെ കാപ്പ ചുമത്തി ഒരു വർഷത്തേയ്ക്ക് നാടു കടത്തി പൊലീസ്. കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) നാടു കടത്തിയത്. ഇരുവരും വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനായി കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് മരണവീട്ടിൽ കയറി ഇവ‍ർ ആക്രമണം നടത്തിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ.കെ, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പോ...
ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

VENGARA
ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി....
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

NATIONAL NEWS
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്....
കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി

കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി

TIRURANGADI
കേരള മാപ്പിള കലാ അക്കാദമി മാനവികതകൊരു ഇശൽ സ്പർശം എന്ന ശീർഷകത്തിൽ ഒന്നര മാസ കാലമായി നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ച ശേഷം തിരുരങ്ങാടി ചാപ്റ്റർ സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ് ഘാടനം ചെയ്തു. മനരിക്കൽ അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു, വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ഇബ്രാഹിം ചെമ്മാട്, സഹീദ് ഗ്രാമ്പു കെ പി. നസീമ ടീച്ചർ. സു ഹ് റ കൊളപ്പുറം ചെമ്പ വഹീദ .പി കെ. റയ്‌ഹാനത്ത്, സീനത്ത് പുളികലകത്ത്. ആരിഫ വലിയാട്ട് , കബീർ കക്കാട് സി പി. സിദ്ധീഖ്, അഷ്‌റഫ്‌ ചെട്ടിപടി, ഫൈസൽ ചെമ്മാട് എന്നിവർ പ്രസംഗിച്ചു. സി പി. നസ്രുള്ള, പികെ. നിസാർ ബാബു, അഷ്‌റഫ്‌ ഓനാരി, നുഹ ഖാസിം എം വി റഷീദ് എന്നിവർ ചേർന്നു ഗാനവിരുന്നൊരുക്കി.കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റായി അഷ്‌റഫ് മനരിക്കൽ, ജനറൽ സെക്രട്ടറിയായി ...
രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ പിടിയിലായി

രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ പിടിയിലായി

MALAPPURAM
മലപ്പുറം: രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ പിടിയിലായി. ഊരകം വില്ലേജില്‍ യാറംപടിയില്‍ ആലിപ്പറമ്പില്‍ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാര്‍ സ്വദേശി അഖിലേഷ് കുമാര്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെയേ കഞ്ചാവിന്റെ ഉറവിടം മനസിലാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ വേറെയും കണ്ണികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ആസിഫ് ഇക്ബാല്‍, പ്രിവെന്റ്‌റിവ് ഓഫിസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിനീത്, വിപിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ധന്യ, എക്‌സൈസ് ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയ...
റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ

KERALA NEWS
റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) യെ ആർ പി എഫ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിക്കും കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കും പോകുന്ന ട്രെയിനുകളില്‍ കയറിയാണ് ഇയാള്‍ സ്ഥിരമായി മൊബൈലുകള്‍ മോഷ്ടിക്കുന്നത്. പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ പ്രതിയുടെ കൈയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈലുകളടക്കം കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും പകല്‍ സമയങ്ങളില്‍ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാള്‍ ഉന്നം വയ്ക്കുന്നത്. തിരക്കുള്ള ട്രെയിനുകളില്‍ കയറുന്ന സ്ത്രീകളുടെ ബാഗില്‍ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളില്‍ നിന്നും മൊബൈലുകള്‍ കവരുന്നാണ് രീതി. ജനറല്‍ കോച്ചില്‍ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാള്‍ കൃത്യനിർവഹണത്തിന് ശേഷം ട്രെയിനില്‍ വച്ച്‌ തന്നെ ഷർട്ട് മാറി ...
പാമ്പ് കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.

പാമ്പ് കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.

KERALA NEWS
പാമ്ബു കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകള്‍ അനാമിക (6) ആണ് മരിച്ചത്. അണലി പാമ്ബ് കടിച്ചതാണെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയില്‍ പാമ്ബ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിയിരുന്നു. ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടു വരാന്തയില്‍ അണലിയെ കണ്ടിരുന്നതായി പറയുന്നു. ബുധനാഴ്ച കുട്ടിക്ക് കാല്‍ വേദനയും തളര്‍ച്ചയും നേരിട്ടിരുന്നു. അന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടി. നില ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് ...
വാക്ക് തര്‍ക്കം; ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

വാക്ക് തര്‍ക്കം; ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

CRIME NEWS
മലപ്പുറം: ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍....
തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട്: തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടിൽ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്. ഭർത്താവ് സാജൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിൽ എസ് സി കോർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി മോൾ. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു....
വേങ്ങര ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം -2025 വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡൻ്റ് ഹസീന ഫസൽ വിതരണം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ടി.കെ കുഞ്ഞിമുഹമ്മദ് (പൂച്ച്യാപ്പു ) ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, മെമ്പർമാരായ റഫീഖ് മൊയ്തീൻ ചോലക്കൻ. ഉണ്ണികൃഷ്ണൻ. സെക്രട്ടറി ലക്ഷ്മി K B, A S ലിഷ TK, J S ബീന. കേരളോത്സവം കോഡിനേറ്റർ ജോർളി ജോസ്. ജോയിൻ്റ് കോഡിനേറ്റർ അർഷദ് . പഞ്ചായത്ത് സ്റ്റാഫുകളായ ലാലു, അസ്ഹറലി, രാഹുൽ എന്നിവർ പങ്കെടുത്തു. സിസോ ജിം ഫിറ്റനസ് മാസ്റ്റർ അസ്ലം K മത്സരം പൂർണ്ണമായും നിയന്ത്രിച്ചു പഞ്ചഗുസ്തി Above 85വിന്നർ -ജുനൈസ് കെ 🥇(മാചിസ്‌മോ മിനിബസാർ)റണ്ണർ-അലി അൻവർ സി വി 🥈. (challange മുതലാമാട് ) പഞ്ചഗുസ്തി (Below 85)വിന്നർ -ഫസ്‌ലു റഹ്മാൻ 🥇(Challange മുതലമാട്)റണ്ണർ- മുസ്തഫ കരുമ്പിൽ 🥈(Challange മുതലമാട്) പഞ്ചഗുസ്തി(Below 75)വിന്നർ -ഫവാസ് വി 🥇. (മാചിസ്‌മോ മിനിബസാർ)റണ്ണർ -അൻഷി...
അന്തമാനില്‍നിന്ന് കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയും

അന്തമാനില്‍നിന്ന് കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയും

MALAPPURAM
അന്തമാൻ നികോബാർ ദ്വീപില്‍നിന്ന് കൊറിയർവഴി എംഡിഎംഎ കടത്തിയ കേസിലെ മൂന്നു പ്രതികള്‍ക്ക് 15 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പാണക്കാട് പഴങ്കരകുഴിയില്‍ നിഷാന്ത് (25), കോട്ടപ്പടി പുതുശ്ശേരി റിയാസ് (33), പാണക്കാട് പട്ടർക്കടവ് മൂന്നുക്കാരൻ സിറാജുദ്ദീൻ (30) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി ടി. വർഗീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം.2023 ഫെബ്രുവരി 21 -ന് വൈകീട്ട് നാലു മണിക്കായിരുന്നു സംഭവം. നാലാംപ്രതിയായ മുഹമ്മദ് സാബിദ്, രാജേന്ദ്രൻ എന്ന വ്യാജ മേല്‍വിലാസത്തില്‍ മഞ്ചേരി തുറക്കല്‍ ബൈപ്പാസിലെ ബ്ലൂഡാർട്ട് കൊറിയർ സർവീസിലേക്ക് അരക്കിലോ എംഡിഎംഎ അയയ്ക്കുകയായിരുന്നു. ഇവിടെ നിന്ന് ഡെലിവറിയെടുത്ത മയക്കുമരുന്ന് കാറില്‍ കയറ്റുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ...
ഓവര്‍ടേക്കിനെ ചൊല്ലി ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദനം

ഓവര്‍ടേക്കിനെ ചൊല്ലി ബൈക്ക് യാത്രക്കാരന് ക്രൂര മര്‍ദനം

MALAPPURAM
മങ്കട അങ്ങാടിയില്‍ ഓട്ടോറിക്ഷയ്ക്ക് ഇടതുഭാഗം ചേർന്ന് ഓവർ ടേക്ക് ചെയ്തെന്ന് ആരോപിച്ച്‌ ബൈക്ക് യാത്രക്കാരന് നേരെ മൃഗീയ മർദ്ദനം. മങ്കട ഞാറക്കാട്ടില്‍ ഹരിഗോവിന്ദനാണ് ആക്രമത്തില്‍ പരിക്കേറ്റത്. യുവാവിനെ അസഭ്യം പറയുകയും മാരകായുധവും ഹെല്‍മറ്റും ഉപയോഗിച്ച്‌ മർദ്ദിച്ചെന്നുമാണ് പരാതി. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കണ്ടാലറിയുന്നവർക്കെതിരെ യുവാവ് മങ്കട പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു....
ഫെയ്സ്ബുക്കിൽനിന്ന് പെൺകുട്ടികളുടെ വിവരം ശേഖരിക്കും, വാട്സാപ്പിൽ അശ്ലീല വിഡിയോ അയക്കും; പ്രതി അറസ്റ്റിൽ

ഫെയ്സ്ബുക്കിൽനിന്ന് പെൺകുട്ടികളുടെ വിവരം ശേഖരിക്കും, വാട്സാപ്പിൽ അശ്ലീല വിഡിയോ അയക്കും; പ്രതി അറസ്റ്റിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: വിദ്യാർഥിനിക്ക് വാട്സാപ്പിലൂടെ അശ്ലീല വിഡിയോകളും മെസേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുംകര പുന്നപ്പറമ്പ് താഴത്തുവീട്ടിൽ ടി.കെ.സംഗീത് കുമാറാണ് (29) അറസ്റ്റിലായത്.ഫെയ്സ്ബുക്കിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ വിവരം ശേഖരിക്കുക. കോളജിലെ സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും. വാട്സാപ്പിൽ ഗ്രൂപ്പുകൾ നിർമിച്ചും പിന്നീട് നേരിട്ടും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശത്തോടു കൂടിയ മെസേജുകളും ഇയാൾ അയച്ചിരുന്നു.ഇയാളുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ ഒട്ടേറെ പരാതികൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്ത...
ഉംറക്ക് പോകാൻ അറബിയില്‍ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

ഉംറക്ക് പോകാൻ അറബിയില്‍ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

MALAPPURAM
ഉംറക്ക് പോകാൻ അറബിയില്‍ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; മഞ്ചേരിയില്‍ ഒരാള്‍ അറസ്റ്റില്‍. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്. പുത്തൂർ പള്ളി സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്.ഉംറക്ക് പോകാൻ അറബി സഹായിക്കുമെന്ന് വിശ്വസിപ്പിച്ച്‌ വീട്ടമ്മയുടെ സ്വർണം കൈക്കലാക്കുകയായിരുന്നു. മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു....
ബഹാഉദ്ദീൻ നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുമായി: നാസര്‍ കൊളായി

ബഹാഉദ്ദീൻ നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുമായി: നാസര്‍ കൊളായി

KERALA NEWS
സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്‍വിക്കെതിരെ ലൈംഗിക, ലഹരി ആരോപണങ്ങളുമായി സിപിഎം നേതാവും തിരുവമ്ബാടി ഏരിയാ കമ്മിറ്റിയംഗവുമായ നാസർ കൊളായി. നദ്‍വി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് ഒരു പുസ്തകത്തെ പരാമർശിച്ച്‌ (കാക്കനാടൻ എഴുതിയ കുടജാദ്രിയുടെ സംഗീതം) നാസർ കോളായി ആരോപിച്ചത്. ദാറുല്‍ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നാസര്‍ കൊളായിയുടെ വിവാദ പ്രസംഗം.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; പൂർണ പബ്ലിക്കേഷനില്‍ കിട്ടുന്നൊരു പുസ്തകമുണ്ട്. പുസ്തകത്തിന്റെ പേര് 'കുടജാദ്രിയില്‍'. ഇത് എഴുതിയാളുടെ പേര് കാക്കനാടൻ. അതില്‍ കുറെയുണ്ട്. അതില്‍ പ്രസക്തമായത് മാത്രം വായിക്കുകയാണ്. ബസ് വീണ്ടും നീങ്ങി. 'ഒരു ബസിലുളള യാത്രയാണ്. ആര്, കാക്കനാടൻ ബസില്‍ യാത്ര ചെയ്യുന്നു. ബസില്‍ കുറെ യാത്രക്കാരുണ്ട്'.'ബസ് വീണ്ടും നീങ്ങിയപ്പോഴേക്കും നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകർഷിച്ചു. അടുത്ത സീറ്റിലിരുന്ന പ...
വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി മരണപ്പെട്ടു

വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി മരണപ്പെട്ടു

VENGARA
വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ സ്വദേശി  മരണപ്പെട്ടു. വളാഞ്ചേരിയിൽ വച്ച് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഐസ് കയറ്റി വന്ന ഗൂഡ്സ് വാഹനമിടിച്ച് പരിക്ക് പറ്റി ചികിൽസയിലായിരുന്ന പാക്കടപുറായ പാലമഠത്തിൽ-പുതുപറമ്പിൽ അജ്മൽ ബാബു ( 38 ) നിര്യാതനായി. പാക്കടപ്പുറായ മിന്നൂസ് സ്റ്റുഡിയോ ഉടമയാണ് പിതാവ് മമ്മുട്ടി മാതാവ് കദീജ ഭാര്യ സൗദാബി, മക്കൾ ഷബ, ഷാൻ, ഷസ...
ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.

TIRURANGADI
തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണം ആചരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ യു.ടി. അബൂബക്കർ അധ്യക്ഷനായിരുന്നു. "ഓസോൺ സുഷിരങ്ങൾ" എന്ന വിഷയത്തിൽ പി. ജാഫർ ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഓസോൺ പാളിയുടെ ഭദ്രതയിലെയും പ്രധാന്യം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. ചടങ്ങിൽ കെ.വി. സാബിറ, ഫാത്തിമ ഹിബ, സുൽത്താൻ എന്നിവർ പ്രസംഗിച്ചു....

MTN NEWS CHANNEL