വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയും നിലവിൽ വെട്ടുതോട് താമസക്കാരനുമായ ടി.കെ മൊയ്‌ദീൻ കുട്ടി (പള്ളന്റവളപ്പിൽ കുഞ്ഞാപ്പു) നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഊക്കത്ത് മഹല്ല് സ്വദേശിയും നിലവിൽ കൊടക്കല്ല് കോടപറമ്പിൽ താമസക്കാരനുമായ പാലമഠത്തിൽ പുളിക്കൽ മൊയ്‌ദീൻ ഹാജി നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ഊക്കത്ത് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.
നിലമ്പൂർ: ജന്മദിനത്തിൽ കളിച്ചുകൊണ്ടിരിക്കെ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറുവയസ്സുകാരൻ മരിച്ചു. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച സിഫ്രാന്റെ ആറാം ജന്മദിനമായിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെ എത്തിയ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി. സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ, തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക തൂണിലെ (അരഫില്ലർ) വെട്ടുകല്ലുകൾ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്....
അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് മരിച്ചത്. കഴിഞ്ഞദിവസം അബൂദബി - അൽ ഐൻ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇർഷാദ്, ശഖ് ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പരേതനായ കാളിയത്ത് അബ്ദുൽ കരീമിന്റെയും റുഖിയ്യയുടെയും മകനാണ്.തിരുണ്ടി യൂണിറ്റ് എസ്.എസ്.എഫ് (SSF) സെക്രട്ടറിയായും ആർ.എസ്.സി (RSC) പ്രവർത്തകനായും സജീവമായിരുന്ന ഇർഷാദിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തെ സുഹൃത്തുക്കളെയും നാട്ടുകാരെയും സങ്കടത്തിലാഴ്ത്തി. ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു....
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് പടർന്നതിൽ കടുത്ത അതൃപ്തിയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ദില്ലിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചയിലായിരുന്നു നേതാക്കൾക്ക് രാഹുലിന്റെ 'ശകാരം' ഏറ്റത്.നിലവിലെ മോശം അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കടുപ്പിച്ചു പറഞ്ഞു. തെരുവിലെ ശക്തിപ്രകടനം അവസാനിപ്പിക്കാതെ പ്രഖ്യാപനമുണ്ടാകില്ലെന്ന് ഖർഗെയും വ്യക്തമാക്കി. ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ, യോഗത്തിന് ശേഷം പുറത്തിറങ്ങിയ മൂന്ന് നേതാക്കളും ഒരേസ്വരത്തി...
കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ഉത്തരമേഖലാ സംഗമം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ പ്രൗഢമായി നടന്നു. ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഭാരവാഹികളും ചാപ്റ്റർ പ്രതിനിധികളുമാണ് സംഗമത്തിൽ പങ്കെടുത്തത്. അക്കാദമിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന കർമ്മപദ്ധതി ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലൂക്മാൻ അരീക്കോട് സംഘാടന വിഷയത്തിൽ അവതരണം നടത്തി.റംസാൻ ക്വിസ് മത്സരത്തിൽ വിജയികളായ ബെനസീർ ബീഗം, നാസർ കാക്കാടംപുറം, സാബി തെക്കേപ്പുറം, യാക്കൂബ് മമ്പാട് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ ജില്ലകളിലെ പ്രവർത്തന റിപ്പോർട്ടുകൾ അബ്ദുള്ള പടന്ന, നാസർ മാങ്ങാട്, അബ്ദുള്ള മാസ്റ്റർ മുട്ടിൽ, അഷ്‌റഫ് കൊടുവള്ളി, ഹസീബ് റഹ്മാൻ, ബാലകൃഷ്ണൻ ...
തിരൂരങ്ങാടി: ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളും മെഡിക്കൽ കോളേജും ഒ.പി വിഭാഗം ഡോക്ടർമാരുടെ ലിസ്റ്റ് തലേദിവസം വൈകുന്നേരം ആറ് മണിയോടെ പ്രസിദ്ധീകരിക്കുമ്പോൾ, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മാത്രം ലിസ്റ്റ് വരാൻ പാതിരാത്രി കഴിയുന്നത് രോഗികളെ വലയ്ക്കുന്നു. സോഷ്യൽ മീഡിയ വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ലഭിക്കുന്ന ലിസ്റ്റ് നോക്കി ഡോക്ടർ ഉണ്ടെന്ന് ഉറപ്പുവരുത്തി ആശുപത്രിയിൽ എത്തുന്നവർക്ക്, ലിസ്റ്റ് വൈകുന്നത് കാരണം പുലർച്ചെ എത്തുമ്പോൾ ടോക്കൺ ലഭിക്കാത്ത അവസ്ഥയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടി അവസാനിക്കുമെന്നിരിക്കെ, ഒ.പി ലിസ്റ്റ് നേരത്തെ തയ്യാറാക്കാമെങ്കിലും ആർ.എം.ഒ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മുൻപ് ഡോ. പ്രഭുദാസ് സൂപ്രണ്ടായിരുന്ന സമയത്ത് രാത്രി എട്ട് മണിക്ക് മുൻപായി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ നിലവിൽ ലിസ്റ്റ് വൈകുന്നത് വിദൂര സ്ഥലങ്ങളിൽ നിന്നടക്കം എത്തുന്ന പാവപ്...
കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ വൻതോതിൽ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ 23 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായ കേസിന്റെ തുടരന്വേഷണമാണ് ലഹരിക്കടത്തിന്റെ ഉറവിടമായ ഇവരെ കുടുക്കിയത്.ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയ അദ്വൈത പിന്നീട് ലഹരിസംഘത്തിന്റെ ഭാഗമാവുകയായിരുന്നു. കൂടെ പിടിയിലായ മുഹമ്മദ് സിജാഹ് അമരവിളയിൽ 75 ഗ്രാം എംഡിഎംഎ കടത്തിയ കേസ് ഉൾപ്പെടെ നേരത്തെയും മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കയറ്റി അയക്കുന്ന ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണ്ണായക വിവരം ലഭിച്ചത്. ബെംഗളൂരുവിൽ വ്യാജ ...
കൊണ്ടോട്ടി: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുവാവ് രോഗബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത് നാടിനെ നടുക്കി. കൊണ്ടോട്ടി കൊട്ടപ്പുറം നവരികുത്ത് സ്വദേശി തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണ് മരിച്ചത്. നാളെ (ശനി) വിവാഹം നടക്കേണ്ടിയിരിക്കെയാണ് ഈ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു ഇർഫാൻ.
രോഗാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിവാഹത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും വീട്ടിൽ പൂർത്തിയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങൾക്കായി തയ്യാറെടുക്കവെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി ഈ മരണവാർത്ത എത്തിയത്. മയ്യിത്ത് നിസ്കാരം കൊട്ടപ്പുറം ജുമാ മസ്ജിദിൽ നടന്നു. തുടർന്ന് ഖബർസ്ഥാനിൽ ഖബറടക്കി....
തിരൂർ: പുറത്തൂരിൽ സൈക്കിളിൽ സ്വകാര്യ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മരിച്ച വാർത്തയറിഞ്ഞ വല്യുപ്പയും കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ.സി. പടിയിലെ പുത്തൻപീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), വല്യുപ്പ ഹനീഫ എന്നിവരാണ് അന്തരിച്ചത്. ഒരു കുടുംബത്തിലെ രണ്ടുപേരുടെ അപ്രതീക്ഷിത വിയോഗം നാടിനെ നടുക്കി. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു അപകടം. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടൻ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിഹാന്റെ മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ വല്യുപ്പ ഹനീഫ അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെ...
വേങ്ങര: വട്ടിയൂർക്കാവ് നിയുക്ത എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ലോഗോയും ഫോണ്ടും ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ വാർത്താ കാർഡാണ് വ്യാപകമായി പ്രചരിക്കുന്നത്.
മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകരുത് എന്ന തരത്തിൽ കെ. മുരളീധരൻ പ്രസ്താവന നടത്തി എന്ന വ്യാജ വാർത്തയാണ് പ്രചരിപ്പിക്കുന്നത്. 'നമ്മുടെ സ്വന്തം വേങ്ങര' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. ഈ പേജിൽ നിരന്തരമായി യു.ഡി.എഫ് വിരുദ്ധ പോസ്റ്റുകൾ പങ്കുവെക്കാറുള്ള 'Nafu Pnr' എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ കാർഡ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിനായി നേതാക്കളുടെ പേരിൽ വ്യാ...
കുവൈറ്റിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് മരിച്ചത്. കുവൈറ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സഭ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. സലീം കൊമ്മേരിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. കുടുംബം: ഭാര്യ സുനിത. മക്കൾ: ആദിത്യൻ, ആര്യ.
MTN News Channelനിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
പെരിന്തൽമണ്ണ: എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് തേജസ്സ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ നീതി തേടി കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി. മറ്റൊരു സ്കൂളിലേക്ക് മാറുന്നതിനായി ടിസി (TC) വാങ്ങാനിരിക്കെ, ടിസിയിൽ 'റെഡ് മാർക്ക്' രേഖപ്പെടുത്തുമെന്ന് അധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സ്കൂൾ മാറാനിരുന്ന ദിവസം തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ഇത് അധ്യാപകരുടെ സമ്മർദ്ദം മൂലമാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു. കുട്ടിയെ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നാണ് സ്കൂളിന്റെ വിശദീകരണം. അതേസമയം, തേജസ്സിന്റെ മരണത്തിൽ പ്രതിഷേധിച്ചും കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപ...
ചേളാരി | വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ദിശാബോധം നൽകുകയും പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് കരിയർ & എഡ്യൂക്കേഷൻ ഫെയർ ‘എജ്യു ഫോക്കസ്’ മൂന്നാമത് എഡിഷൻ നാളെ (മെയ് 9- ശനിയാഴ്ച) ചേളാരിയിൽ നടക്കും. ചേളാരി വി എ യു പി സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് വള്ളിക്കുന്ന് മണ്ഡലം നിയുക്ത എം എൽ എ ടി വി ഇബ്രാഹിം ഉദ്‌ഘാടനം ചെയ്യും.ജില്ലയിലെ എല്ലാ സോണുകളിലും നടത്തപ്പെടുന്ന പരിപാടിയുടെ ആദ്യത്തെ വേദിയാണിത്. ഉദ്‌ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ ഹാജി പടിക്കൽ,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, വെസ്റ്റ് ജില്ലാ സാംസ്‌കാരികം പ്രസിഡന്റ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സാംസ്‌കാരികം സെക്രട്ടറി ഡോ അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, എസ് എസ് എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം അബൂബക...
കേരളം: റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ സിഗ്നലുകൾ അവഗണിച്ച് വാഹനങ്ങൾ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്ക് പുറമെ, റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് നിയമലംഘകർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഒന്നോ രണ്ടോ മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ ജീവന് ഭീഷണിയാണെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു....
ഇന്ത്യൻ ഫുട്ബാളിലെ കരുത്തുറ്റ പ്രതിരോധ താരം അനസ് എടത്തൊടിക ഇനി പുതിയ വേഷത്തില്‍. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അനസ് എടത്തൊടിക സർക്കാർ സർവീസില്‍ പ്രവേശിച്ചു.മലപ്പുറം എം.എസ്.പി (മലബാർ സ്പെഷ്യല്‍ പൊലിസ്) ക്യാമ്പില്‍ ക്ലർക്കായാണ് താരം ചുമതലയേറ്റത്. രാവിലെ 11 മണിയോടെ മലപ്പുറത്തെ എം.എസ്.പി ക്യാമ്പിലെത്തിയായിരുന്നു അനസ് ജോലിയില്‍ പ്രവേശിച്ചത്. കമാൻഡന്റ് കെ. സലീമിന് മുൻപാകെ ഹാജരായി. നിയമന ഉത്തരവ് നേരത്തെ താരം കൈപ്പറ്റിയിരുന്നു. ഇന്ന് ഔദ്യോഗികമായി ഹാജർ ബുക്കില്‍ ഒപ്പുവെച്ചതോടെയാണ് സേവനത്തിന് തുടക്കമായത്. അർഹമായ സ്പോർട്സ് ക്വാട്ട നിയമനം ലഭിക്കാൻ അനസിനും സഹതാരങ്ങള്‍ക്കും വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കായിക വകുപ്പ് നിയമനം നീട്ടിക്കൊണ്ടുപോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനപ്രതിനിധികളും കായിക പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ...
സോഷ്യല്‍മീഡിയയില്‍ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എല്‍ഡിഎഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്. തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാല്‍, തോറ്റതോടെ ഫാമിലി വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പന്തയം ചർച്ചയായി. ഇതോടെ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. പിതാവ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഞാൻ സഖാവാണ് വാക്ക് പാലിക്കുമെന്നും തോറ്റാലും പാർട്ടി മാറില്ലെന്നും കുട്ടി തറപ്പിച്ച് പറഞ്ഞു. നാട്ടിലെ കുട്ടി സഖാക്കളുടെ നേതാവാണ് ഷഹാദ്. കഴിഞ്ഞ തദ്ദേശത്തിലും എല്‍ഡിഎഫിനായി ഇവർ പ്രചരണത്തിനിറങ്ങി.വാർഡില്‍ തോറ്റതോടെ അവസാനിപ്പിക്കുമെന്ന് കുടുംബം കരുതിയെങ്കിലും അവർക്ക് തെറ്റി. വർധിത വീര്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി. പാർട്ടി തിരിച്ചുവരുമെന്നും തോറ്റാലും ജയിച്ചാലും ...
എടവണ്ണപ്പാറയില്‍ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരില്‍ വീട്ടില്‍ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നല്‍കാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മർദനമുണ്ടായത്. അതേസമയം, അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും...
സൗദി അറേബ്യയിലെ മക്കയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും മക്കയിലെ സജീവ കെ.എം.സി.സി പ്രവർത്തകനുമായ പി.പി.മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അസീസിയയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള താമസസ്ഥലത്തായിരുന്നു അപകടം. മുറിയില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് കുഞ്ഞിക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും അപകടത്തില്‍ മരിച്ചതായാണ് വിവരം.മക്കയിലെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വേർപാട് പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി. പിതാവ്: പരേതനായ എം.ടി. അമീർ അലി. മാതാവ്: പി.പി. സഫിയത്ത്. സഹോദരങ്ങള്‍: പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ. മുത്തച്ഛൻ: ആറില്‍ മഹ്‌മൂദ് ഹാജി. നിലവില്‍ മൃതദേഹം മക്കയിലെ അല്‍...
മലപ്പുറം: ഊട്ടിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി റഹീസിനെ (35) എടവണ്ണ പൊലീസ് പിടികൂടി. എടവണ്ണ സീതിഹാജി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തുന്ന പ്രതി, ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കിൽ കേരളത്തിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു ലഹരിക്കടത്ത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....