
വേങ്ങര: വട്ടിയൂർക്കാവ് നിയുക്ത എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ലോഗോയും ഫോണ്ടും ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ വാർത്താ കാർഡാണ് വ്യാപകമായി പ്രചരിക്കുന്നത്.
മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകരുത് എന്ന തരത്തിൽ കെ. മുരളീധരൻ പ്രസ്താവന നടത്തി എന്ന വ്യാജ വാർത്തയാണ് പ്രചരിപ്പിക്കുന്നത്. ‘നമ്മുടെ സ്വന്തം വേങ്ങര’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. ഈ പേജിൽ നിരന്തരമായി യു.ഡി.എഫ് വിരുദ്ധ പോസ്റ്റുകൾ പങ്കുവെക്കാറുള്ള ‘Nafu Pnr’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ കാർഡ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിനായി നേതാക്കളുടെ പേരിൽ വ്യാജ പ്രസ്താവനകൾ ചമയ്ക്കുന്നതിനെതിരെ സൈബർ സെല്ലിന് പരാതി നൽകാനാണ് തീരുമാനം.
MTN News –
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
