Monday, July 27News That Matters

Author: admin

ഹജ്ജ്-2025: മലപ്പുറം ജില്ലയിലെ ഓൺലൈൻ അപേക്ഷ സേവന കേന്ദ്രങ്ങൾ.

MALAPPURAM
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ്-2025: മലപ്പുറം ജില്ലയിലെ ഓൺലൈൻ അപേക്ഷ സേവന കേന്ദ്രങ്ങൾ. നിയോജകമണ്ഡലം , സെന്റർ , ഫോൺ നമ്പർ എന്നീ ക്രമത്തിൽ 📌 ഏറനാട് :ഡാറ്റ പോയിന്റ്, മുക്കം റോഡ് അരീക്കോട്- 9388339228, കാവനൂർ-9446629077📌 കൊണ്ടോട്ടി: വാഴയൂർ-8921623110, ജനത ബസാർ, കൊണ്ടോട്ടി-9400711478,📌 കോട്ടക്കൽ : പുത്തനത്താണി 9809558821, ഹിമായ സെന്റർ, വളാഞ്ചേരി 7510444100 ,📌 മലപ്പുറം: ഉമ്മത്തൂർ, സ്കൂൾ പറമ്പ് 6282568589, തർബിയത്ത് ഉലൂം മദ്രസ്സ, പൂകുളത്തൂർ: 8547506713, മഅദിൻ ഹജ്ജ് ഹെൽപ്പ് ഡെസ്ക് മേൽമുറി 9633396001, സിഎച് സെന്റർ, മലപ്പുറം 8592050405, ഇസ്ലാമിക് ലൈബ്രറി കോട്ടപ്പടി (മസ്ജിദുൽ ഫതഹ്) 9605734410 ,📌 മഞ്ചേരി: സിഎച് സെന്റർ, മഞ്ചേരി 9496365285 ,📌 മങ്കട: മർകസുൽ ഹിദായ വെള്ളില 9744499353 ,📌 നിലമ്പൂർ: രാജധാനി ഫർണിച്ചറിന് സമീപം, ജനതാപ്പടി 9400664747, 9446491716 ,📌 പെരിന്തൽമണ്ണ: ടൗൺ മസ്ജിദിന് എതിർ വശ...

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്.

Technology
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മൂന്ന് തരത്തില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. നിലവിലെ പോലെ തന്നെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പില്‍ മെസേജ് അയക്കാന്‍ കഴിയുന്നതാണ് ഒരു രീതി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളില്‍ പുതിയ യൂസര്‍നെയിം ഉപയോഗിച്ച് മെസേജ് ചെയ്യാന്‍ കഴിയുന്നതാണ് മറ്റൊരു രീതി. സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. യൂസര്‍ നെയിമിനൊപ്പം പിന്‍ നമ്പര്‍ കൂടി വര...

സൗദിയില്‍ കനത്ത മഴ; വാഹനം ഒഴുക്കില്‍ പെട്ടു 4 മരണം

GULF NEWS
റിയാദ്: സൗദി അറേബ്യയിൽ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളുമാണ് മരിച്ചത്. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറ്കടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അസീർ പ്രവിശ്യയിലെ അൽ ബാർക് ഗവർണറേറ്റ് പരിധിയിലെ അംക് പട്ടണത്തിൽവെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഇവരുടെ 11 വയസ് പ്രായമുള്ള മകൻ മാത്രമാണ് രക്ഷപ്പെട്ടത്. അപകട വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. വാഹനം 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക...

നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍.

CRIME NEWS
കൊണ്ടോട്ടി: നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്. രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. എംടിഎന്‍ ഇതേ ത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന്‍ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നില്ലെന്നും, മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയല്‍ക്കാരും സുഹൃത്തുക്കളും പറയുന്നു. മരണകാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. നിങ്ങൾ വാർത്തകൾ ...

പിതാവ് താക്കോല്‍ നല്‍കിയില്ല; 21കാരൻ കാര്‍ കത്തിച്ചു

MALAPPURAM
കൊണ്ടോട്ടി: പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.പിതാവിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച വെെകിട്ടാണ് സംഭവം നടന്നത്. ഡാനിഷ് മിൻഹാജിന് ലെെസൻസ് ഇല്ലാത്തതിനാല്‍ പിതാവ് കാർ ഓടിക്കാൻ താക്കോല്‍ നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

VENGARA
കണ്ണമംഗലം: ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയും ന്യൂജൻ ലഹരികളുടെ വിപണന ശൃംഖലകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിൽ നല്ല ജാഗ്രത ആവിശ്യപ്പെട്ട് കൊണ്ട് എസ് വൈ എസ് കണ്ണമംഗലം സർക്കിൾ കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ, ആരോഗ്യ ,വിദ്യഭ്യാസ സ്ഥിര സമിതി ചെയർമാൻ പി കെ സിദ്ധീഖ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ 2024എസ് വൈ എസ് പ്ലാറ്റിനം ഇയറായി ആചരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ്സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ കാമ്പയിൻ നടക്കുന്നത്.ആരോഗ്യം തന്നെ ലഹരി എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിൻ്റെ ഭാഗമായി ബോധവൽകരണം, കൂട്ട നടത്തം, ആരോഗ്യ ക്ലബ്ബ് രൂപീകരണം, ലഹരി വിമുക്തി പ്രവർത്തനങ്ങൾ, മഹല്ല് കമ്മിറ്റികൾക്ക് നിവേദന സമർപ്പണം തുടങ്ങിയവയും നടന്ന് വരുന്നു.ലഹരിക്കെതിരെയുള്ള ക്രിയാത്മക ഇടപെടലാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്ക...

കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച നാലംഗ സംഘത്തെ പിടികൂടി

CRIME NEWS
വ​ണ്ടൂ​ർ: കാ​റി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച് തെ​റു​പ്പി​ച്ച നാ​ലം​ഗ സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കാ​രാ​ട് സ്വ​ദേ​ശി ബാ​ബു​രാ​ജ്, ഭാ​ര്യ ര​മ​ണി, മ​ക​ൻ നീ​ര​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നാ​യ നീ​ര​ജി​ന്റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​ക്ക് വ​ട​പു​റം - പ​ട്ടി​ക്കാ​ട് സം​സ്ഥാ​ന പാ​ത​യി​ലെ ന​ടു​വ​ത്ത് മൂ​ച്ചി​ക്ക​ലി​ലാ​ണ് സം​ഭ​വം. കാ​ർ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് വ​ണ്ടൂ​ർ ജ​ങ്ഷ​നി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ബു​രാ​ജും ഭാ​ര്യ​യും മ​ക​നും വ​ണ്ടൂ​ർ നിം​സ് ആ​ശു​പ​ത്രി​യി​ലു​ള്ള ബ​ന്ധു​വി​നെ ക​ണ്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ തെ​റ്റാ​യ ദി​ശ​യി​ലെ​ത്തി ഇ​വ​രു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​വ​രും ...

‘അമ്മ’യില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ രാജിവെച്ചു

KERALA NEWS
അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനു...

താനൂർ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

MARANAM
താനൂർ: ഓലപ്പീടികയിൽ വാഹന അപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശിയായ ജിജെഷ് എന്ന യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിൽ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലപ്പുറം സ്വദേശി സൗദിയില്‍ മരണപ്പെട്ടു.

GULF NEWS
മലപ്പുറം സ്വദേശിയാണ് ജിസാനിനടുത്ത് അബു അരീഷില്‍ നിര്യാതനായത്. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ഇല്ലിക്കല്‍ അബ്ദുല്‍ നസീര്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. അബു അരീഷില്‍ ബഖാലയില്‍ രണ്ട് വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. നേരത്തെ ആര്‍ദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കള്‍: സുഹാദ്, ഫസ് ലുല്‍ ഫാരിസ, അസ് ലഹ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന ലോറികളിലെ ബാറ്ററികള്‍ മോഷ്ടിച്ചു; പ്രതികളെ പിടികൂടി

CRIME NEWS
പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്ടിച്ച്‌ കൊണ്ടുപോയ സംഘത്തെ പിടികൂടി. മലപ്പുറം പോലീസ് സ്റ്റേഷനില്‍ അനധികൃത മണല്‍ കടത്തിന് ബന്തവസ്സിലെടുത്ത് സൂക്ഷിച്ചിരുന്ന ആറോളം ലോറികളില്‍ നിന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ നിന്നുമാണ് സംഘം ബാറ്ററികള്‍ മോഷ്ടിച്ചത്. ലോറികളിലെ ബാറ്ററികള്‍ മോഷണം നടത്തിയതിന് അന്വേഷണം നടത്തി വരവെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 2 മണിക്ക് പ്രതികള്‍ മലപ്പുറം കേന്ദ്രിയ വിദ്യാലയ ബൈപാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷണം നടത്തി കടത്തിക്കൊണ്ട് പോകുമ്ബോഴാണ് പിടിയിലാകുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ മലപ്പുറത്ത് തന്നെയുള്ള ഒരു ആക്രി വ്യാപാര കേന്ദ്രത്തില്‍ പ്രതികള്‍ വിറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭ്യമായ വാഹനത്തിന്റെ നമ്ബര്‍ വഴി നടത്തിയ അന്വേഷണത്തില്‍ മലപ്പുറം പൊലീസ് രാത്രികാല ...

ചേരിയന്‍ മലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണം: എച്ച് ആര്‍ സി സി

MALAPPURAM
മലപ്പുറം: ഇനിയൊരു ഉരുള്‍ പൊട്ടല്‍ ദുരന്തം ഉണ്ടാകാതിരിക്കാന്‍ ചേരിയന്‍ മലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് എച്ച് ആര്‍ എച്ച് ആര്‍ സി സി യോഗം ആവശ്യപ്പെട്ടു. മങ്കട, പന്തലൂര്‍, കീഴാറ്റൂര്‍, ആനക്കയം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചേരിയന്‍ മലയുടെ ചെരുവുകളിലും താഴ്വരകളിലും വസിക്കുന്ന അയ്യായിരത്തോളം കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. മങ്കട വില്ലേജിലാണ് കൂടുതല്‍ ക്വാറികളുള്ളത്. കരിങ്കല്‍ ക്വാറികള്‍ക്ക് പുറമെ അനധികൃത ചെങ്കല്‍ ക്വാറികള്‍ നാല്പതോളമുണ്ട്. കരിങ്കല്‍ ക്വാറികള്‍ നിയമം അനുശാസിക്കുന്ന വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ക്വാറികളുടെ പ്രവര്‍ത്തനം കളക്ടറുടെ നിര്‍ദ്ദേശപ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ജിയോളജി വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഞായറാഴ്ച്ച പോലും ക്വാറികളില്‍ ഖനനം നടന്നിട്ടുണ്ട്. ലോഡ് കയറ്റിയ ലോറികള്‍ നിര്‍ബാധം ഓടുന്നു. ഈ സാഹചര്യത്തില്‍ ക്വാറികളുടെ ...

ചുവട് NSS മിനി ക്യാമ്പ് സമാപിച്ചു.

VENGARA
GVHSS വേങ്ങര VHSE വിഭാഗം NSS യൂണിറ്റ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ മിനി ക്യാമ്പ് സമാപിച്ചു. ആഗസ്റ്റ് 24 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് സാർ പതാക ഉയർത്തി തുടക്കമായ ക്യാമ്പ് ഊരകം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് KT അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. SMC ചെയർമാൻ, PTA മെമ്പർമാരായ സിയാദ്, റസാക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.VHSE പ്രിൻസിപ്പാൾ ഫൈസൽ സ്വാഗതവും വളണ്ടിയർ ലീഡർ ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു. ക്യാമ്പിൻ്റെ ഭാഗമായി സ്ത്രീ ചൂഷണങ്ങൾക്കെതിരെ സമത്വ ജ്വാല തെളിയിച്ചു. രണ്ടാം ദിനം രണ്ടത്താണിയിലുള്ള ശാന്തി ഭവനം അനാഥാലയം സന്ദർശിച്ചു. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചു. NSS മിനി ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...

ഗവ.ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്ക് വർണാഭമായ തുടക്കം

TIRURANGADI
തിരൂരങ്ങാടി : ഗവ.ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്ക് വർണാഭമായ തുടക്കം. ബ്ലെയ്സ് 2k24 എന്ന പേരിലുള്ള മേള ജി എച്ച് എസ് എസ് മിനി സ്റ്റേഡിയത്തിൽ ടി.എം.ജി. കോളജ് കായിക വിഭാഗം മേധാവിയും 29 കേരള ബറ്റാലിയൻ എൻ.സി.സിയുടെ അസോസിയേറ്റ് ഓഫീസറുമായ ക്യാപ്റ്റൻ ശുക്കൂർ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. എം. സാബിറ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പി. സുഹ്റാബി , പി.ടി.എ. പ്രസിഡണ്ട് ഇ. അബ്ദുറഷീദ് , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കുത്ത് , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവർ ആശംസകൾ നേർന്നു. കെ.ടി. ജ്യോതിഷ് , ഹംസ പാണ്ടിമുറ്റം, നൗഷാദ് പുളിക്കലകത്ത് എന്നിവർ മേളക്ക് നേതൃത്വം നൽകി. മാർച്ച് പാസ്റ്റിന് ശുക്കൂർ ഇല്ലത്ത് സല്യൂട്ട് സ്വീകരിച്ചു. ഡിസ്പ്ലേ ഡാൻസും ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വി.പി.അൻസിഫിൻ്റെ നേതൃത്വത്തിൽവിവിധ അഭ്യാസപ്രകടനങ്ങളും അരങ്...

ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 4060 അപേക്ഷകൾ

KERALA NEWS
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 4060 പേർ. 710 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 3008 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 9 ആണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്നായി കേരള ...

നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി

KERALA NEWS
കൊച്ചി: കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യപറഞ്ഞതെന്ന് നടി പറഞ്ഞു മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ ...

INTUC ജില്ലാ സമ്മേളനവും ജനകീയ മാരത്തോണും

VENGARA
വേങ്ങര : 2024 സപ്തംബർ 10 ന് വേങ്ങരയിൽ നടക്കുന്ന നിർമ്മാണ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി ജില്ലാ സമ്മേളനം വേങ്ങരയിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം സപ്തംബർ 08 ന് ഞായറാഴച ജനകീയ മാരത്തൺ സംഘടിപ്പികുന്നു. ഈ പരിപാടികളുടെ സ്വാഗത സംഘം രൂപീകരണ യോഗം ഡി സി.സി. ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉത്ഘാടനം ചെയതു , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് നാസർ പറപ്പൂർ അദ്ധ്യക്ഷത വഹിച്ചു , കണ്ണമംഗലം മണ്ഡലം പ്രസിഡണ്ട് പി.കെ സിദ്ധീഖ് , അസൈനാർ ഊരകം , കെ.കുഞ്ഞിമൊയ്തീൻ , കെ സുബ്രഹ്മണ്യൻ , മനോജ് പുനത്തിൽ ,സക്കീറലി കണ്ണേത്ത് , സി പി നിയാസ് , തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി ചെയർമാൻ കെ.എ അറഫാത്ത് ,ജനറൽ കൺവീനർ അസൈനാർ ഊരകം , ട്രഷറർ കെ കുഞ്ഞിമൊയ്തീൻ തുടങ്ങി 51 അംഗ സമിതിയെ തിരഞ്ഞെടുത്തു അബ്ദു സ്സമദ് ചുക്കൻ ,മുഹമ്മദ് ഹനീഫ ടി , അബ്ദുൽ ഹമീദ് എ , ആറ്റ കോയ തങ്ങൾ , യൂനുസ് പി.എ , ഭാസ്ക്കരൻ കെ, ഹരിദാസൻ യു , എൻ റഷീദ് തുടങ്ങിയവർ ചർച്ചയിൽ...

കാറിന്‍റെ ഇന്ധനം തീര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിയത് നാല് ദിവസം;

GULF NEWS
യാത്രക്കിടെ കാറിെൻറ ഇന്ധനം തീർന്ന് വിജന മരുഭൂമിയില്‍ നാല് ദിവസം കുടുങ്ങിയ ഇന്ത്യക്കാരനായ യുവാവിനും സഹയാത്രികനും ദാരുണാന്ത്യം.സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന് സമീപം വിജന മരുഭൂമിയില്‍ (റുബുല്‍ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്സാദ് ഖാനും (27) സഹയാത്രികനുമാണ് നിർജ്ജലീകരണം മൂലം മരിച്ചത്. നാല് ദിവസം മുമ്ബ് കാണാതായ ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്ബനിയില്‍ ജോലി ചെയ്യുന്ന ഷഹ്സാദ് ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുഭൂമിയില്‍ കുടുങ്ങിയത്. വാഹനത്തിെൻറ ഇന്ധനം തീർന്നു. അതിനിടയില്‍ മൊബൈല്‍ ഫോണിെൻറ ബാറ്ററി ചാർജും കഴിഞ്ഞു. ആരെയെങ്കിലും വിളിച്ചുപറയാനോ സഹായം തേടാനോ കഴിഞ്ഞില്ല. ജി.പി.എസ് സിഗ്നല്‍ നഷ്ടപ്പെട്ടതിനാല്‍ കമ്ബനിയുടെ ആളുകള്‍ക്ക് ഇവരെ ലൊക്കേറ്റ് ചെയ്യാനും കഴിഞ്ഞില്ല. നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടംപിട...

നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
ആലപ്പുഴയില്‍ 22 കാരി ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കില്‍ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുൻപാണ് ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം പിതാവിൻ്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാല്‍ പിതാവിൻ്റെ മരണത്തില്‍ അതീവ ദുഃഖിതയായിരുന്നു ആസിയ. ഇന്നലെ രാത്രിയാണ് സംഭവം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയില...

എം.പിക്ക് നിവേദനം നല്‍കി.

VENGARA
കുറ്റുര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് എം.പിക്ക് നിവേദനം നല്‍കി.കുറ്റുര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് AR നഗര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍, കെ കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങല്‍, റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി എന്നിവര്‍ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version