ഓണ്‍ലൈൻ ജോലി വാഗ്ദാനം 33 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയിൽ
ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദി(28)നെയാണ് വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്.വയനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ടെലഗ്രാമിലെ പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഫഹദ് പരാതിക്കാരനെ കൊണ്ട് ഒരു വെബ്സൈറ്റില്‍ റജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിങ് റിവ്യൂ നല്‍കുന്നതിനു വലിയ തുകകള്‍ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...