കോഡൂർ വരിക്കോടിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ വൈലത്തൂർ കാവുംപുറത്ത് ഹബീബ് റഹ്മാൻ്റെ മകൻ അഷ്റഫ് (28) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ഉണ്ടായ അപകടത്തിൽ അഷ്റഫിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കളായ മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നും തിരൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. സ്ഥലത്ത് ഗതാഗത തടസ്സവും നേരിട്ടു. പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com