KATF അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നടന്നു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും മുനിസിപ്പൽ വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി നിർവഹിച്ചു. കെ.എ.ടി.എഫ്. പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റ് പി.പി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ, മുജാഹിദ് പനക്കൽ, ജസീൽ കെ.പി., കെ. ഹബീബ ടീച്ചർ, സലാം കക്കാട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മുനീർ താനാളൂർ, ഫാഹിം ചേളാരി, ഹബീബ വെന്നിയൂർ, ഷഹർബാനു ചുള്ളിപ്പാറ, നിയാസ് അത്താണിക്കൽ, റഷീദ പരപ്പനങ്ങാടി, സ്വ...



















