Wednesday, June 24News That Matters
Shadow

Month: April 2026

മലപ്പുറത്ത് ചൂട് കടുക്കുന്നു: വളാഞ്ചേരിയിൽ കുട്ടികൾക്കും കൊണ്ടോട്ടിയിൽ യുവാവിനും സൂര്യാതപമേറ്റു

മലപ്പുറത്ത് ചൂട് കടുക്കുന്നു: വളാഞ്ചേരിയിൽ കുട്ടികൾക്കും കൊണ്ടോട്ടിയിൽ യുവാവിനും സൂര്യാതപമേറ്റു

MALAPPURAM
വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപം. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരൻ്റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അഖിലിനാണ് സൂര്യാതപമേറ്റത്. വയറിൽ പൊള്ളലേറ്റ അഖിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പൻ അസീസ് – ഫരീദ എന്നിവരുടെ മകൻ അദ്നാൻ ആണ് പൊള്ളലേറ്റത്. കയ്യിൻ്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ആണ് സംഭവം....
യു.കെ. ഭാസി സ്മാരക ‘ലീഡർ പുരസ്കാരം’ രമേശ് ചെന്നിത്തലയ്ക്ക്.

യു.കെ. ഭാസി സ്മാരക ‘ലീഡർ പുരസ്കാരം’ രമേശ് ചെന്നിത്തലയ്ക്ക്.

MALAPPURAM
താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ. ഭാസിയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ 'ലീഡർ പുരസ്കാരത്തിന്' രമേശ് ചെന്നിത്തല അർഹനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇക്കാലമത്രയും അദ്ദേഹം നൽകിയ നേതൃപരമായ പങ്കും, സംസ്ഥാന-ദേശീയ തലങ്ങളിൽ നടത്തിയ നിസ്തുലമായ സേവനങ്ങളും പരിഗണിച്ചാണ് പുരസ്കാരമെന്ന് യു.കെ. ഭാസി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ദീർഘകാലമായി പൊതുരംഗത്ത് സജീവമായ രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. യു.കെ. ഭാസിയുടെ സ്മരണാർത്ഥം നൽകി വരുന്ന ഈ അവാർഡ് വരും ദിവസങ്ങളിൽ താനൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു. യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന് ദേശീയ തലത്തിൽ വരെ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ ചെന്നിത്തലയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്. യു...
വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീയെയും മകനെയും അപകീർത്തിപ്പെടുത്തി: പ്രതിക്കെതിരെ പോലീസ് കേസെടുത്തു

വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീയെയും മകനെയും അപകീർത്തിപ്പെടുത്തി: പ്രതിക്കെതിരെ പോലീസ് കേസെടുത്തു

TIRURANGADI
വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീയെയും മകനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്നിയൂർ അംശം പാറക്കാവ് സ്വദേശിനിയായ ആവലാതിക്കാരി നൽകിയ പരാതിയിലാണ് നടപടി. 2024 ഡിസംബർ 15-ന് 'പ്രവാസി മലയാളി സമത' എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 755XXXX63 എന്ന ഫോൺ നമ്പരുപയോഗിച്ച് പ്രതി, ആവലാതിക്കാരിക്കും മകനുമെതിരെ സമൂഹത്തിൽ മാനഹാനി വരുത്തുന്ന തരത്തിലുള്ള വളരെ മോശമായ ശബ്ദസന്ദേശങ്ങളും ടൈപ്പ് ചെയ്ത സന്ദേശങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നീതി തേടി ആവലാതിക്കാരി ബഹുമാനപ്പെട്ട പരപ്പനങ്ങാടി കോടതിയെ സമീപിച്ചു. കോടതിയിൽ സമർപ്പിച്ച അന്യായം (CMP.60/2025) പരിഗണിച്ചാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 356(2), 351(4), 79 എന്നിവ പ്രകാരവും ഐ.ടി ആക്റ്റിലെ സെക്ഷൻ 66 A, 67 എന്നിവ പ്രകാരവുമാ...
കോയപ്പാപ്പയുടെ 43-ാം ആണ്ടിന് സമാപനം; കുടിവെള്ളം വിതരണം ചെയ്ത് വേങ്ങര ടൗൺ പൗരസമിതി

കോയപ്പാപ്പയുടെ 43-ാം ആണ്ടിന് സമാപനം; കുടിവെള്ളം വിതരണം ചെയ്ത് വേങ്ങര ടൗൺ പൗരസമിതി

VENGARA
വേങ്ങര: വേങ്ങരയിൽ ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തത്തോടെ കോയപ്പാപ്പയുടെ 43-ാം ആണ്ട് ആഘോഷങ്ങൾക്ക് സമാപനമായി. സമാപന ചടങ്ങുകളോട് അനുബന്ധിച്ച് മഖാമിലെത്തിയ ഭക്തജനങ്ങൾക്ക് വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചെറുകുറ്റിപ്പുറം മുരളി, പാറയിൽ കുഞ്ഞിന് നൽകിക്കൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ പൗരസമിതി ഭാരവാഹികളായ മുൽതാൻ ബാവ, കാപ്പൻ ലത്തീഫ്, മരുതിൽ അലവിക്കുട്ടി, അലങ്കാർ മോഹൻ, പൂക്കുഞ്ഞി തങ്ങൾ, സി.വി. അയ്യൂബ്, എസ്.ടി.യു. കോയ, എ.കെ. ഹംസ, പാറയിൽ സിദ്ദീഖ് എന്നിവർ പങ്കെടുത്തു. പി.കെ. ഉമ്മറുകുട്ടി ചടങ്ങിന് സ്വാഗതം ആശംസിച്ചു. വേങ്ങരയുടെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ പൗരസമിതിയുടെ ഈ സേവനം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങുകൾക്ക് ശേഷം സി.ടി. മൊയ്തീൻ ന...
പെരിന്തൽമണ്ണയിൽ ദാരുണം; ഭർത്താവ് തീക്കൊളുത്തിയ യുവതി മരിച്ചു; പ്രതി റിമാൻഡിൽ

പെരിന്തൽമണ്ണയിൽ ദാരുണം; ഭർത്താവ് തീക്കൊളുത്തിയ യുവതി മരിച്ചു; പ്രതി റിമാൻഡിൽ

CRIME NEWS
പെരിന്തൽമണ്ണ: വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഷഫ്നയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും നില വഷളായതിനെത്തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയോടുള്ള സംശയവും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള വാക്കുതർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു. അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ...
തെക്കരകത്ത് അബൂബക്കർ  നിര്യാതനായി

തെക്കരകത്ത് അബൂബക്കർ നിര്യാതനായി

MARANAM
പാക്കടപുറായ മാടംചിന സ്വദേശി അബൂബക്കർ തെക്കരകത്ത് നിര്യാതനായി. പരേതന്റെ മൃതദേഹം പാക്കടപുറായ മാടംചിനയിലുള്ള വീട്ടിൽ . തുടർന്ന് ഇന്ന് രാത്രി 7 മണിക്ക് മയ്യത്ത് മാടംചിന ജുമാ മസ്ജിദിൽ നടക്കും
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

KANNUR, LOCAL NEWS
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്....
പുതുപ്പറമ്പ് പുഴ അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

പുതുപ്പറമ്പ് പുഴ അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

Accident
പുതുപ്പറമ്പ്: എടരിക്കോട് പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു. പറമ്പിൽ ജംഷീറിന്റെ മകൻ ഹാഫിസ് (12) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അല്പസമയം മുൻപ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അപകടത്തിൽ ഹാഫിസിനൊപ്പമുണ്ടായിരുന്ന മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഹാഫിസും സൈഫുലും അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പുഴയിൽ നിന്ന് കണ്ടെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന ഹാഫിസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒര...
റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി വേങ്ങര സ്വദേശിയായ എട്ടു വയസ്സുകാരൻ മരിച്ചു

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി വേങ്ങര സ്വദേശിയായ എട്ടു വയസ്സുകാരൻ മരിച്ചു

VENGARA
വേങ്ങര: കുടുംബത്തോടൊപ്പം കുമരകത്തേക്ക് വിനോദയാത്രയ്ക്ക് പോയ എട്ടു വയസ്സുകാരൻ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (8) ആണ് മരിച്ചത്.​കഴിഞ്ഞ ദിവസം മാതാപിതാക്കളടക്കമുള്ള 35 അംഗ സംഘത്തോടൊപ്പമാണ് നബാൻ വിനോദയാത്രയ്ക്ക് പോയത്. ഇവർ താമസിച്ചിരുന്ന കുമരകത്തെ പാരഡൈസ് റിസോർട്ടിലെ നീന്തൽകുളത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വേങ്ങര അൽ ഇസ്‌ഹാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് നബാൻ.​മാതാവ്: ഉമ്മു സൽമ. സഹോദരങ്ങൾ: നസീം, നഹ്യാൻ, നെഹ്റ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നിസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും ....
അസ്ലം അഹ്സനി തലക്കടത്തൂർ വാഹനപകടത്തിൽ മരണപ്പെട്ടു

അസ്ലം അഹ്സനി തലക്കടത്തൂർ വാഹനപകടത്തിൽ മരണപ്പെട്ടു

Accident
മലപ്പുറം മേൽമുറിയിലുണ്ടായ വാഹനാ പകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ (41) അന്തരിച്ചു. ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ​ദീർഘകാലമായി മഅ്‌ദിൻ അക്കാദമിയിൽ മുദരിസായി സേവനമനുഷ്ഠിച്ചിരുന്ന അസ്‌ലം അഹ്‌സനി വിജ്ഞാന മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ശിഷ്യരിലും സഹപ്രവർത്തകരിലും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.പരേതനായ അബ്ദുല്ല മുസ്‌ലിയാരുടെയും പരേതയായ ഹലീമയുടെയും മകനാണ്. ​ഖദീജ മോര്യയാണ് ഭാര്യ. മക്കൾ: ത്വയ്യിബ്, ഹസൻ, അബ്ദുസ്സലാം, ആയിശ ജുമാന. സഹോദരങ്ങൾ: ശാഹിദ് അഹ്സനി, സഹ്ൽ ഹികമ...
പുളിക്കലിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച

പുളിക്കലിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച

KONDOTTY
കൊണ്ടോട്ടി: പുളിക്കലിൽ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞു. പുളിക്കൽ അങ്ങാടിയിലെ 'കനകമഹൽ' എന്ന ജ്വല്ലറിയിൽ ഇന്ന് ഉച്ചയോടെയാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന മൂന്ന് സ്വർണ്ണ വളകളുമായാണ് മോഷ്ടാവ് മുങ്ങിയത്.​ചെറിയ വളകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ജ്വല്ലറിയിലെത്തിയത്. ജീവനക്കാർ കാണിച്ചുകൊടുത്ത വളകളുടെ തൂക്കവും തുകയും ചോദിച്ചറിയുന്നതിനിടെ, അടുത്തുണ്ടായിരുന്ന മൂന്ന് വളകൾ കൈക്കലാക്കി ഇയാൾ പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കടയ്ക്ക് പുറത്ത് ബൈക്കുമായി കാത്തുനിന്നിരുന്ന കൂട്ടാളിക്കൊപ്പം മോഷ്ടാവ് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷനായി.​സംഭവമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച...
ഒരേ കയറിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

ഒരേ കയറിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട് : യുവാവിനേയും യുവതിയേയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. മരിച്ചത് കുറ്റ്യാടി സ്വദേശി അജേഷും തട്ടാൻകണ്ടി സ്വദേശി ശരണ്യയുമാണ്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ ഒരേകയറിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതിയ വീട് അടിച്ചുവരാൻ എന്നും പറഞ്ഞാണ് ശരണ്യ ഇന്നലേ രാവിലെ പോയത്. വൈകുന്നേരമായിട്ടും ശരണ്യ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പേരാമ്പ്ര പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. അജേഷ് അവിവാഹിതനാണ്. എന്നാൽ ശരണ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്...
എടരിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു

എടരിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു

KOTTAKKAL
കോട്ടക്കൽ: എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുതുപറമ്പ് സ്വദേശി ജംഷീറിന്റെ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്. ജംഷീറിന്റെ തന്നെ മകനായ ഹാഫിസ് (12) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പുതുപറമ്പ് കടലുണ്ടി പുഴയിലായിരുന്നു ദാരുണമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ രണ്ട് പേർ അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുഴയിൽ നിന്ന് കണ്ടെത്തിയത്. കണ്ടെടുക്കുമ്പോൾ രണ്ട് കുട്ടികളും പുഴയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൈഫുൽ ...
തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി

തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ അപകടം; മരണസംഖ്യ 14 ആയി

LOCAL NEWS, THRISSUR
തൃശ്ശൂര്‍: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ 23 പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയില്‍ ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ നല്‍കുന്ന വിവരം. ഇവരില്‍ ചിലര്‍ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്‌ഫോടനത്തിന്റ...
അരീക്കോട് – മഞ്ചേരി റോഡിൽ ഗ്ലാസ് ലോറി മറിഞ്ഞു; ഒരാൾ ഉള്ളിൽ കുടുങ്ങി

അരീക്കോട് – മഞ്ചേരി റോഡിൽ ഗ്ലാസ് ലോറി മറിഞ്ഞു; ഒരാൾ ഉള്ളിൽ കുടുങ്ങി

Accident
അരീക്കോട്: അരീക്കോട് - മഞ്ചേരി റോഡിലെ എളിയൂരിൽ ഗ്ലാസുകൾ കയറ്റിവന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. റോഡരികിലേക്ക് വാഹനം മറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തുകയും കുടുങ്ങിക്കിടക്കുന്ന ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഗ്ലാസുകൾ റോഡിൽ ചിതറിക്കിടക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ആളെ എത്രയും വേഗം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്....
വേങ്ങര വലിയോറ സ്വദേശിയായ യുവാവിനെ കാണാനില്ല

വേങ്ങര വലിയോറ സ്വദേശിയായ യുവാവിനെ കാണാനില്ല

VENGARA
വേങ്ങര: വലിയോറ പാണ്ടികശാല സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. വലിയോറ പാണ്ടികശാലയിൽ താമസിക്കുന്ന മുബാരിസിനെ (26) ആണ് കാണാതായത്. ഇന്നലെ (20/04/2026, തിങ്കളാഴ്ച) വൈകുന്നേരം 6:30 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 📞 9633 457 390...
യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
തിരൂർ: എഴൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.​യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് മാസം മുൻപാണ് ഇർഫാനയുടെ ഉമ്മ മരിച്ചത്. ഇതിനുശേഷം ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​അസ്വാഭാവിക മരണത്തിന് കേസെടുത്ത തിരൂർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അ...
വെങ്കുളത്ത് സ്കൂട്ടർ അപകടം: 18 വയസ്സുകാരൻ മരണപ്പെട്ടു

വെങ്കുളത്ത് സ്കൂട്ടർ അപകടം: 18 വയസ്സുകാരൻ മരണപ്പെട്ടു

Accident
ഊരകം: മലപ്പുറം ഊരകം വെങ്കുളത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. റഹ്മത്ത് നഗർ സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് യൂസഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പരേതനായ യൂസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....
പുത്തനങ്ങാടി മഞ്ഞാമാട് സ്വദേശിനി കദിജ നിര്യാതയായി​.

പുത്തനങ്ങാടി മഞ്ഞാമാട് സ്വദേശിനി കദിജ നിര്യാതയായി​.

MARANAM
പുത്തനങ്ങാടി മഞ്ഞാമാട് വൈദ്യക്കാരൻ അബ്ദുറസാഖിൻ്റെ ഭാര്യ കദിജ (62) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
‘വേനല്‍ മഴ’ അവധിക്കാല ക്യാംപിന് തുടക്കമായി

‘വേനല്‍ മഴ’ അവധിക്കാല ക്യാംപിന് തുടക്കമായി

MALAPPURAM
ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ''വേനല്‍ മഴ'' അവധിക്കാല ക്യാംപിന് തുടക്കമായി. തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ക്യാംപ് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷിയും ആത്മവിശ്വാസവും വളര്‍ത്തുന്ന ഇത്തരം കൂട്ടായ്മകള്‍ അവരുടെ ഭാവി പ്രകാശ പൂര്‍ണ്ണമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവധിക്കാലത്ത് വീടുകളിലേക്ക് പോകാന്‍ സാധിക്കാത്ത കുട്ടികളിലെ ഒറ്റപ്പെടല്‍ ഒഴിവാക്കി, അവര്‍ക്ക് മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, യുവതാ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, മൈല്‍സ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ക്യാംപ് നടക്കുന്നത്. കുട്ടികളുടെ സര്‍വതോമുഖമായ വികസനം മ...

MTN NEWS CHANNEL