വേങ്ങര: ചേറൂർ റോഡ് മനാറുൽഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാഡമി & റെസിഡെൻഷൽ സ്കൂളിലെ വിദ്യാർത്ഥിയായ 14 വയസ്സുകാരൻ മാസിൻ യൂനുസ് ഖുർആൻ മുഴുവനായും മനപ്പാഠമാക്കി ഹിഫ്ള് പൂർത്തീകരിച്ചു. സ്ഥാപനത്തിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കുന്ന പതിനൊന്നാ മത്തെ വിദ്യാർത്ഥിയാണ് മാസിൻ. വളാഞ്ചേരി കഞ്ഞിപ്പുര പല്ലികാട്ടിൽ യൂനുസ് പട്ടാമ്പി കൊപ്പം സ്വദേശി കെ ഉമ്മു സൽമ ദമ്പതികളുടെ മകനാണ് മാസിൻ. രണ്ടര വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഈ അതുല്യനേട്ടം കൈവരിച്ചത്. ഊരകം മർകസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. വിദ്യാർത്ഥിയുടെ ഹിഫ്‌ള് പൂർത്തീകരണവും അനുമോദനസദസ്സും നവംബർ 14 ശനി രാവിലെ 11 മണിക്ക് മനാറുൽഹുദാ ക്യാമ്പസിൽ വെച്ച് നടക്കും. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ഈ വിശേഷപ്പെട്ട ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
