
അമ്പലമാട്: എം.ബി.ബി.എസ് പഠനം പൂർത്തീകരിച്ച് ഔദ്യോഗിക ജീവിതം ആരംഭിക്കുന്ന ഡോക്ടർ അസ്റ അഫ്റിനെപറപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു . ശ്രീ ആര്യാടൻ ഷൗക്കത്ത് എംഎൽഎ മൊമെന്റോ കൈമാറി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അസുലു, വീക്ഷണം മുഹമ്മദ്, പറപ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എഎ. റഷീദ്, സി.കുഞ്ഞമ്മദ് മാസ്റ്റർ, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. മുഹമ്മദ് , മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ട്രസ്റ്റ് ജില്ലാ വൈസ് ചെയർമാൻ മൂസാ ടി എടപ്പനാട്ട്, പി കെ. ഇബ്രാഹിംകുട്ടി, കെകെ. അസീസ്, അസൈനാർ എം പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
