Sunday, November 22News That Matters
Shadow

ഡോ. അസ്റ അഫ്റിന് ഊഷ്മള സ്വീകരണം; അമ്പലമാട് ഇ. അഹമ്മദ് ഫൗണ്ടേഷന്റെ സ്നേഹാദരവ്

അമ്പലമാട്: അറിവിന്റെ വെളിച്ചവും സേവനത്തിന്റെ മഹത്വവും കൈമുതലാക്കി എം.ബി.ബി.എസ്. പഠനം വിജയകരമായി പൂർത്തിയാക്കി ആതുരസേവന രംഗത്തേക്ക് ഔദ്യോഗികമായി പ്രവേശിച്ച ഡോ. അസ്റ അഫ്റിന് അമ്പലമാട് ഇ. അഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. അമ്പലമാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ സൗധത്തിലുള്ള ഫൗണ്ടേഷൻ ഓഫീസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം എം.എം. കുട്ടി മൗലവി ഡോ. അസ്റ അഫ്റിന് ഉപഹാരം സമ്മാനിച്ചു. ഇബ്‌റാഹിം ചാലിൽ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി പിലാക്കൽ സ്വാഗതം ആശംസിച്ചു.

സി. അയമുദു മാസ്റ്റർ, മുഹമ്മദ് കുട്ടി കെ.കെ., സമദ് മുക്കിൽ, അബ്ദുറഹ്മാൻ എ.ഒ., ഹംസ ചാലിൽ, മജീദ് എ.ഒ., അബ്ദുറഹ്മാൻ മേക്കൽ, മുസ്തഫ ഇ.എസ്., കുഞ്ഞാലൻ കുട്ടി മുക്കിൽ, അസൈനാർ എം.പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL