ഊരകം അത്താണിക്കുണ്ട് അംഗൻവാടിയിലെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. കുട്ടികൾക്കായുള്ള മധുരവിതരണത്തോടൊപ്പം അമ്മമാരുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അനിൽ ടി. അധ്യക്ഷത വഹിച്ചു. വി. വിനോദിനി ടീച്ചർ, കമലാവതി പി., ഷബ്ന എൻ.ടി., ശൈലജ കെ.പി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിക്ക് എൻ.ടി. റസീന സ്വാഗതവും അശ്വതി കെ. നന്ദിയും പറഞ്ഞു.
