Thursday, October 22News That Matters

കാമ്പസിൽ കൊച്ചു ഗുണ്ടൽപേട്ട് തീർത്ത് വിദ്യാർത്ഥികൾ; പടിഞ്ഞാറേക്കര സ്കൂളിൽ മല്ലിക വസന്തം

പടിഞ്ഞാറേക്കര: മഞ്ഞപ്പട്ടുടുത്ത പൂപ്പാടങ്ങൾ കാണാൻ ഇനി കർണാടകയിലെ ഗുണ്ടൽപേട്ടിലേക്ക് പോകേണ്ടതില്ല, പകരം ഒതുക്കുങ്ങൽ മറ്റത്തൂർ പടിഞ്ഞാറേക്കര സ്കൂളിലെത്തിയാൽ ഈ മനോഹര കാഴ്ച നേരിട്ട് കാണാം. വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ കാമ്പസിൽ ഒരുക്കിയ അതിമനോഹരമായ മല്ലികത്തോട്ടമാണ് ഇപ്പോൾ നാടിന്റെ ശ്രദ്ധയാകർഷിക്കുന്നത്. പൂക്കൾ തേടിയെത്തുന്ന വൈവിധ്യമാർന്ന ചിത്രശലഭങ്ങളുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയതോടെ ഈ പൂന്തോട്ടം ‘ശലഭോദ്യാനം’ എന്നാണ് അറിയപ്പെടുന്നത്. ചെടികൾ നട്ടുപിടിപ്പിക്കുന്നതുമുതൽ അവ നനച്ച് പരിപാലിക്കുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികൾ തന്നെയാണ് നേതൃത്വം നൽകിയത്. അധ്യാപകർ, പി.ടി.എ, എസ്.എം.സി പ്രതിനിധികൾ എന്നിവരുടെ പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്. പൂന്തോട്ടത്തിന് പുറമെ മികച്ച രീതിയിലുള്ള പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും കാമ്പസിൽ വിജയകരമായി പരിപാലിക്കുന്നുണ്ട്. പൂക്കളുടെയും പൂമ്പാറ്റകളുടെയും വർണ്ണക്കാഴ്ചകൾ ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നാട്ടുകാരുൾപ്പെടെ നിരവധി പേരാണ് സ്കൂളിലേക്ക് എത്തുന്നത്. പ്രകൃതിയെ സ്നേഹിക്കാനും അതിനോടിണങ്ങി ജീവിക്കാനും പുതിയ തലമുറയ്ക്ക് മികച്ച മാതൃകയാവുകയാണ് പടിഞ്ഞാറേക്കരയിലെ ഈ വിദ്യാർത്ഥികൾ.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version