വേങ്ങര: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവുമായി സംയുക്തമായി 2026 സെപ്റ്റംബർ 23 ന് വേങ്ങര അരീക്കുളം ചാത്തകുളം സ്കൂളിന് സമീപം നടത്തിയ പരിശോധനയിൽ വേങ്ങര അരീക്കുളം വലിയ പറമ്പിൽ വീട്ടിൽ മുഹമ്മദ് സവാദ് വി. പി (26), തെക്കിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് സഫീർ (22) എന്നിവരെ *2 കിലോയോളം കഞ്ചാവും 32 ഗ്രാമോളം വരുന്ന മെത്താംഫിറ്റാമിനു KL 65V 8281 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്കൊണ്ട് വന്നതിന് പിടികൂടിയിട്ടുള്ളതാണ്. ഇവരിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും മയക്ക്മരുന്ന് വിറ്റ വകയിൽ രണ്ടു ലക്ഷത്തി മുന്നൂറ്റി പത്ത് രൂപയും കണ്ടെടുത്തു. പ്രതിയെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.സംഘത്തിലെ മറ്റാളുകൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ശക്തമായ പരിശോധന തുടരുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക് അറിയിച്ചു. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടപ്പം എക്സൈസ് ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ റിമേഷ് കെ. എൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെകടർ ഗ്രേഡ് വിജയൻ, സബീർ അലി, പ്രിവൻ്റീവ് ഓഫീസർ രാജേഷ്. കെ.പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ,അഖിൽദാസ്, അമിത്ത്, സച്ചിൻ, നിബുൺ, ശ്രീജിത് പി, വനിത സിവിൽ എക്സൈസ് ഓഫീസർ രൂപിക വി.വി എന്നിവരും ഉണ്ടായിരുന്നു.
