വേങ്ങര: സോൺ സെൻ്റിനറി കാര്യാലയം കുറ്റാളൂർ സബാഹ് സ്ക്വയറിലെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി നിർവ്വഹിച്ചു. ഒരേസമയം വിവിധ ഉപസമിതി യോഗങ്ങൾ ചേരുന്നതിനും, ഭക്ഷണം, വിശ്രമം തുടങ്ങിയ ആവശ്യങ്ങൾക്കും ഉതകുന്ന രീതിയിൽ വിശാലമായ അടിസ്ഥാന സൗകര്യങ്ങളാണ് പുതിയ കാര്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി പ്രാർത്ഥന നിർവ്വഹിച്ചു. അബ്‌ദുൽ ബാഖി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, സെക്രട്ടറി അലിയാർ ഹാജി, ഇബ്രാഹീം ബാഖവി ഊരകം, കുഞ്ഞാപ്പു ഖാസിമി, ടി.ടി. അഹ്‌മദ് കുട്ടി സഖാഫി, യൂസുഫ് സഖാഫി കുറ്റാളൂർ, സബാഹ് കുണ്ടുപുഴക്കൽ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
