Friday, June 26News That Matters

വായനാ ദിനം: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ലൈബ്രറി ക്കു പുസ്തകങ്ങൾ നൽകി.

വേങ്ങര : ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ വനിതാ വിഭാഗം, വേങ്ങര പഞ്ചായത്തിന് കീഴിലുള്ള കുരിക്കൾ സ്മാരക വായനശാലയിലേക്ക് ഡയലോഗ് സെന്റർ കേരള സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സൗജന്യമായി നൽകി. ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ നാജിയയിൽ നിന്ന്‌ വാർഡ് മെമ്പർ ശ്രീ. അച്യുതൻപുസ്തകം ഏറ്റുവാങ്ങി. വാർഡ് മെമ്പർ ഹനീഫ, ലൈബ്രറി ഭാരവാഹികളായ നഫീസ, റാബിയ ടീച്ചർ. ജമാഅത്തെ ഇസ്ലാമി ഏരിയ അസിസ്റ്റന്റ് കൺവീനർ വഹീദ.കെ , സെക്രട്ടറി ഷഹർബാൻ, മലർവാടി കോർഡിനേറ്റർ ശാകിറ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version