ചെറുമുക്ക്: മദ്രസയിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം.പ്രദേശവാസികളായ കെ.പി. സിദ്ദീഖിന്റെ മകൾക്കും കെ.പി. ഷാഫിയുടെ മകനുമാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.പ്രദേശത്ത് തെരുവുനായ ശല്യം അതീവ രൂക്ഷമാണെന്നും, വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
