Monday, September 21News That Matters

പരപ്പനങ്ങാടിയിൽ ഡിഗ്രി സൗജന്യ തുല്യതാ തുടർപഠന കേന്ദ്രം ആരംഭിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

പരപ്പനങ്ങാടി: തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂർ നിയോജക മണ്ഡലങ്ങളെ ഉൾപ്പെടുത്തി സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പരപ്പനങ്ങാടിയിൽ പ്രത്യേക സൗജന്യ ഡിഗ്രി തുടർപഠന കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തുല്യത പൂർത്തിയാക്കിയ പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം തുടർപഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ സംവിധാനം വഴി കുടുംബശ്രീ, അയൽക്കൂട്ടം, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർക്ക് ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്താൻ പ്രാദേശികമായി പഠനകേന്ദ്രവും അക്കാദമിക് പിന്തുണയും ആവശ്യമാണ്. എന്നാൽ പഠനകേന്ദ്രത്തിന്റെ അഭാവവും ഫീസും പലർക്കും തടസ്സമാവുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ എം.എൽ.എ ഫണ്ടിന്റെയോ സഹായത്തോടെ അർഹരായ പഠിതാക്കൾക്ക് സൗജന്യ തുടർപഠന സൗകര്യം ഒരുക്കണമെന്നും, സാക്ഷരതാ മിഷന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സ്ഥിര സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തിരൂരങ്ങാടി എം.എൽ.എ പി.എം.എ ഷമീറിന് നിവേദനം നൽകി. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി ജാഫർ പനയത്തിൽ, സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version