മലപ്പുറം കുട്ടിപാകിസ്ഥാന്‍ എന്നുപറഞ്ഞില്ലേ?; ജലീലിന്റെ പ്രസംഗത്തില്‍ ബഹളം
തിരുവന്തപുരം: മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തിനൊപ്പം ചേര്‍ന്ന് കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന കെടി ജലീലിന്റെ ചോദ്യത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ഇക്കാര്യം സഭാരേഖകളില്‍നിന്നു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. കെടി ജലീല്‍ അതേ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ വീണ്ടും ബഹളമുണ്ടായി. സിഎച്ച് മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, പികെ ബഷീര്‍ അതൊന്നും വായിച്ചിട്ടുണ്ടാകില്ലെന്നു പറഞ്ഞത് ബഷീറിനെ ചൊടിപ്പിച്ചു. പിന്നാലെ പികെ ബഷീര്‍ ക്ഷുഭിതനായി. ഇതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിനോടു പറഞ്ഞു. അണ്‍പാര്‍ലമെന്ററി ആയ വാക്കുകള്‍ രേഖകളില്‍നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. ആര്‍എസ്എസുകാരുടെ ബൈബിളായ ഗോള്‍വാള്‍ക്കാറുടെ വിചാര ധാരയില്‍ അവരുടെ പ്രധാന എതിരാളികളായ മ...