Saturday, October 24News That Matters

പരപ്പനങ്ങാടി മുനിസിപ്പൽ കലാമേളയ്ക്ക് തുടക്കമായി; എൽ.പി കുട്ടികളുടെ ‘കുഞ്ഞരങ്ങ്’ ശ്രദ്ധേയമായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പൽ കലാമേളയ്ക്ക് ജി.എച്ച്.എസ്. നെടുവയിൽ തുടക്കമായി. ഒക്ടോബർ 23, 24 തീയതികളിലായി നടക്കുന്ന എൽ.പി. വിഭാഗം കുട്ടികളുടെ കലാമേളയ്ക്ക് ‘കുഞ്ഞരങ്ങ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുരുന്ന് പ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. ജി.എച്ച്.എസ്. നെടുവ ഹെഡ്മിസ്ട്രസ് സിന്ധു കെ.കെ സ്വാഗതം ആശംസിച്ച ചടങ്ങ് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ ഷമീം കിഴക്കിനിയത്ത് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫയറൂസ തസ്നീം ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ ടീച്ചർ, വാർഡ് കൗൺസിലർ മഞ്ജുഷ പ്രലോഷ്, കൗൺസിലർമാരായ മുനീർ ബാബു, മനോജ് മാസ്റ്റർ, പരപ്പനങ്ങാടി ബി.പി.സി സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റ് കൃഷ്ണപ്രിയ, എസ്.എം.സി. ചെയർമാൻ ദിലീഷ് കുമാർ, എം.പി.ടി.എ. പ്രസിഡന്റ് വിജിഷ, സീനിയർ അസിസ്റ്റന്റ് നജീബ, എച്ച്.എം. ഫോറം പ്രതിനിധി ഷീജ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന കുരുന്നുകളുടെ കലാപരിപാടികൾ കാണികളുടെ ശ്രദ്ധയാകർഷിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ് കെ. ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version