അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് ഹരിപുരം വിദ്യാനികേതന്റെ നേതൃത്വത്തിൽ കെട്ടുങ്ങൽ കടൽത്തീരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാലയ സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലർ സുമിറാണി ഒ. ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി ചെയർമാൻ ഒ. ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗീത എൻ.പി സ്വാഗതവും വിദ്യാലയ സമിതി അംഗം രാധാകൃഷ്ണ ശർമ ആശംസയും നേർന്നു. കടൽത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. അധ്യാപകരായ വിനോദ് കുമാർ, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തത്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
