Friday, October 23News That Matters

വേങ്ങരയിലെ പ്രമുഖ ഡോക്ടർ എൻ. അബ്ദു നിര്യാതനായി

വേങ്ങര: വേങ്ങരയിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ആതുരസേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന നൗഫ ഹോസ്പിറ്റൽ ഉടമ ഡോക്ടർ എൻ. അബ്ദു നിര്യാതനായി. നൗഫ ഹോസ്പിറ്റലിന് സമീപത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾ വിദേശത്തുനിന്ന് എത്താനുള്ളതിനാൽ നാളെ (സെപ്റ്റംബർ 28, തിങ്കൾ) രാവിലെ 8:30-ന് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കുന്ന മയ്യിത്ത് നിസ്കാരത്തിന് ശേഷം സ്വദേശമായ മണ്ണാർക്കാട്ടേക്ക് കൊണ്ടുപോകും. തുടർന്ന് മണ്ണാർക്കാട് കോട്ടോപ്പാടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വേങ്ങരയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഭിഷഗ്വരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടൊന്നാകെ അനുശോചനം രേഖപ്പെടുത്തി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version