കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം തട്ടിയെടുക്കാൻ ഭർത്താവും ഭാര്യയും ചേർന്ന് ആസൂത്രണം ചെയ്ത നാടകം പൊലീസ് പൊളിച്ചു. സംഭവത്തിൽ കണ്ണൂർ സ്വദേശികളായ പ്രിയങ്ക, ഭർത്താവ് റിനീഷ് ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ദുബായിൽ നിന്നെത്തിയ പ്രിയങ്ക മാല, വള, കൈച്ചെയിൻ തുടങ്ങിയ രൂപങ്ങളിലാണ് സ്വർണം കടത്തിയത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം, മറ്റാരോ കവർന്നു എന്ന് വരുത്തിതീർക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പ്രിയങ്കയെ മറ്റൊരു വാഹനത്തിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു.സ്വർണവുമായി എത്തിയ യാത്രക്കാരിയെ സംഘം തട്ടിക്കൊണ്ടുപോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ രംഗത്തിറങ്ങിയ പൊലീസ് സംഘം, പുളിക്കലിൽ വെച്ച് വാഹനം സാഹസികമായി തടഞ്ഞുനിർത്തി പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്, തന്നെ തട്ടിക്കൊണ്ടുപോയത് സ്വന്തം ഭർത്താവും സംഘവുമാണെന്നും സ്വർണം തട്ടിയെടുക്കാൻ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു ഇതെന്നും വ്യക്തമായത്. കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പോലീസ് വീണ്ടും കവര്‍ച്ചാ ശ്രമം പൊളിച്ചു.ഇന്ന് പകല്‍ 11.30 മണിക്കാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ സ്വര്‍ണവുമായി എത്തിയ യുവതിയേയും കയറ്റി ഒരു നീല ബൊലേനോ കാര്‍ എയര്‍പോര്‍ട്ടിലെ ഇന്റര്‍നാഷണല്‍ ഏരിയയില്‍ നിന്നും പുറത്തേക്ക് കുതിച്ചത്. കടത്തു സ്വര്‍ണ്ണം സ്വര്‍ണ്ണം കൈപറ്റാന്‍ വന്ന യുവാവ് കാറിനു പുറകെ ഓടുന്നുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ പട്രോളിങ്ങിനും തിങ്കഞളാഴ്ച പിടികൂടിയ കവര്‍ച്ചാ കേസിന്റെ അന്വേഷണത്തിനുമായി എയര്‍പോര്‍ട്ടിലെത്തിയ കരിപ്പൂര്‍ SHO യും പാര്‍ടിയും സ്കാഡിലെ പോലീസുകാരും ഉടനെ സ്റ്റേഷന് വാഹനത്തിലും ബൈക്കുകളിലുമായി കാറിനു പുറകെ പുറത്തേക്ക് കുതിക്കുകയായിരുന്നു. 12 കി,മീ. അകലെ പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡിലേക്ക് കട്ട് ചെയ്ത് കയറിയ കവര്‍ച്ചാ സംഘത്തെ വളരെ സാഹസികമായാണ് പോലീസ് ചേയ്സ് ചെയ്ത് തടഞ്ഞിട്ട് കീഴ്പെടുത്തിയത്. കവര്‍ച്ചാ സംഘത്തെ കീഴ്പെടുത്താന്‍ നാട്ടുകാരും പോലീസിനെ സഹായിക്കുകയുണ്ടായി. ബലം പ്രയോഗിച്ചാണ് സംഘത്തെ കീഴ്പെടുത്തിയത്. നിരവധി കവര്‍ച്ചാ കേസില്‍ മുമ്പും പ്രതികളായിട്ടൂള്ള കുപ്രസിധ കുറ്റവാളികളാണ് ഇന്ന് പിടിയിലായിട്ടുള്ളത്.കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവരാണ് പിടിയിലായ കവര്‍ച്ചക്കാര്‍. സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ മട്ടന്നൂര്‍ ശിവപുരം സ്വദേശി ജാബിറും പിടിയിലായിട്ടുണ്ട്.തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക (34) ആണ് ദുബൈയില്‍ നിന്നും 18 പവന് സ്വര്‍ണ്ണവുമായി വന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. യാത്രക്കാരിയായ പ്രിയങ്കയും സംശയമുനയിലാണ്. പ്രിയങ്കയുടെ പങ്കും പരിശോധിച്ച് വരികയാണ്.SI ശൈലേഷ് കുമാര്‍, ASI റീന, ASI കബീര്‍, CPO റിഷാദ്, special squad members എന്നിവരാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയ സംഘത്തിലുണ്ടായീരുന്നത്.
