Sunday, November 22News That Matters

വാഹന പരിശോധനക്കിടെ MDMAയും പണവുമായി യുവാവ് ഹൈവേ പോലീസിന്റെ പിടിയിൽ

തേഞ്ഞിപ്പലം: ദേശീയപാതയിൽ ഹൈവേ പോലീസിന്റെ വാഹന പരിശോധനക്കിടെ 3.870 ഗ്രാം രാസലഹരിയായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് രേഖകളില്ലാത്ത 63,000 രൂപയും കണ്ടെടുത്തു. ഐക്കരപ്പടി പുതിയാളത്തിൽ വീട്ടിൽ മുഹമ്മദ് ഷമീം (28) ആണ് പിടിയിലായത്.

​ദേശീയപാതയിൽ കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയോട് അടുത്തുള്ള ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം വെച്ചാണ് സംഭവം. പോലീസിനെ കണ്ടയുടനെ യുവാവിന്റെ ഭാവമാറ്റത്തിൽ സംശയം തോന്നിയ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ ശശി കുണ്ടറക്കാടൻ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും മാരക ലഹരിമരുന്നായ എം.ഡി.എം.എയും കണ്ടെടുത്തത്.

​ഹൈവേ പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം എസ്.എച്ച്.ഒ. ശുഹൈബ് സ്ഥലത്തെത്തി പ്രതിയേയും വാഹനവും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതിയുടെ പേരിൽ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ കൊണ്ടോട്ടിയിലും സുൽത്താൻബത്തേരിയിലും സമാനമായ ലഹരിക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version