Monday, August 24News That Matters

ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ

പുതുക്കാട്: തലോരിൽ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽ വീട്ടിൽ അബ്ദുൽ മുർഷിദ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 26-ന് പുലർച്ചെ നാലുമണിക്കും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നത്. തലോർ റോയൽ ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിലിന്റെ യമഹ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പേരാമംഗലത്ത് നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ്, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version