കോട്ടക്കല്‍: ഒതുക്കുങ്ങല്‍ പഞ്ചായത്ത് ആട്ടീരി ചാലുകുന്നന്‍ നഗറില്‍ നിര്‍മ്മിക്കുന്ന സലഫി മസ്ജിദിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള പൊതു കിണറിന്റെ സമര്‍പ്പണം സലഫി മസ്ജിദ് കമ്മറ്റി പ്രസിഡന്റ് ചാലുകുന്നന്‍ അലവിക്കുട്ടി സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍കോട്ടക്കല്‍ ഇസ്ലാഹി കോംപ്ലക്‌സ് ട്രഷറര്‍. പരവക്കല്‍ മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു, കെ എന്‍ എം മണ്ഡലം ജനറല്‍ സെക്രട്ടറിപാറോളി ബാവ, സലഫി മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്. മുഹമ്മദ് മാസ്റ്റര്‍ കുഴിപ്പുറം, വെല്‍ഫെയര്‍ പാര്‍ട്ടി ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ്.കെ വി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സലഫിമസ്ജിദ്കമ്മറ്റി ജനറല്‍ സെക്രട്ടറി അസീസ് പഞ്ചിളി, കെ എന്‍ എം ആട്ടീരി ശാഖ സെക്രട്ടറിപരവക്കല്‍ ഹുസൈന്‍, ജമാഅത്തെ ഇസ്ലാമിആട്ടീരി അമീര്‍ കെ വി ഫൈസല്‍ മാസ്റ്റര്‍, എ ടി സെലവി എന്ന കുഞ്ഞുട്ടി, കൊമ്പത്തിയില്‍ അലി, എംസി ഹസ്സന്‍കുട്ടി, കാട്ടില്‍ മുഹമ്മദാലി, വി കെ മുഹമ്മദ് സലീം, നാസര്‍ ഗൂഡല്ലൂര്‍, എന്‍ അസറുദ്ദീന്‍, ഗോപാലന്‍ സി, സി ബാബു, അബ്ദുറഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.