Sunday, May 24News That Matters

ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും

പാലക്കാട്: ദീർഘകാലമായി എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ. തുളസി നിയമസഭയിലേക്ക്. മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് മാത്രം വിജയിച്ചിട്ടുള്ള ചരിത്രമാണ് ഇതോടെ വഴിമാറിയത്. സിറ്റിംഗ് എം.എൽ.എ അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകൾക്കാണ് തുളസി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ഒരു നേട്ടത്തിനും പാലക്കാട് സാക്ഷ്യം വഹിക്കുകയാണ്. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് നിയുക്ത എം.എൽ.എ കെ.എ. തുളസി. ഭർത്താവ് പാർലമെന്റിലും ഭാര്യ നിയമസഭയിലും ജനപ്രതിനിധികളാകുന്നു എന്ന പ്രത്യേകത ഈ വിജയത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version