ജില്ലയിലെ വാർത്തകളും അറിയിപ്പുകളും ജോലി ഒഴിവുകളും
25-02-2026
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
പേ വിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മലപ്പുറം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മലപ്പുറം യൂണിറ്റും ഗവൺമെന്റ് വിമൻസ് കോളേജ് മലപ്പുറവും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്ക് പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു, മലപ്പുറം ഗവൺമെന്റ് വിമൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ജസീർ ഉദ്ഘാടനം ചെയ്തു. ഡോ. ദേവി സ്വാഗതവും ഡോ നീന ആൻസി മുഖ്യ പ്രഭാഷണവും നടത്തി. ഡോ. നൗഷാദലി, ഡോ റാസിം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ സബീർ ആശംസകൾ അറിയിച്ചു. ഡോ ഷുഹൈബ് നന്ദിയും രേഖപ്പെടുത്തി.
കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളില്‍ സമഗ്ര പരിശീലനം ലഭിക്കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് അഞ്ച്, ആറ്,ഏഴ് തിയതികളില്‍ കോഴിക്കോട് തിരുവനന്തപുരം, പാലക്കാട് കെല്‍ട്രോണ്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍-9544958182.
ഉല്ലാസ് പദ്ധതി: ഫലം പ്രഖ്യാപിച്ചു
സാക്ഷരതാ മിഷന്‍ അതോറിറ്റി ജനുവരി 25ന് നടത്തിയ ഉല്ലാസ് പദ്ധതി മികവുത്സവത്തിന്റെ ഫലം പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയ 1,509 പഠിതാക്കളും വിജയിച്ചു. ഇവരില്‍ 1,184 പേര്‍ സ്ത്രീകളാണ്. സംസ്ഥാനത്ത് 27,757 പഠിതാക്കളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 27,265 പേര്‍ വിജയിച്ചപ്പോള്‍ 492 പേര്‍ പരാജയപ്പെട്ടു. ഇടുക്കി (6,036), വയനാട് (3,633), പാലക്കാട് (3,622), തിരുവനന്തപുരം (3,396), കാസര്‍ക്കോട് (2,003) എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ ജില്ലകള്‍.
439 പേര്‍ പരീക്ഷയെഴുതിയ ആലപ്പുഴ ജില്ലയില്‍ ആണ് കുറവ് പഠിതാക്കള്‍ മികവുത്സവത്തില്‍ പങ്കെടുത്തത്.
മുന്നേറ്റം പദ്ധതി: തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സാക്ഷരതാ മിഷന്‍ മഹിളാ സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രത്യേക തുല്യതാ രജിസ്‌ട്രേഷന് വലിയ ഭൂമിക്കുത്ത് ഉന്നതിയില്‍ തുടക്കം. സാക്ഷരതാ ഡയറക്ടര്‍ എ.ജി ഒലീന ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീജ അധ്യക്ഷത വഹിച്ചു. മഹിളാ സമഖ്യ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. റജീന, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, വാര്‍ഡ് മെമ്പര്‍മാരായ രഹന നെച്ചിക്കാടന്‍, പി.എച്ച് ആയിഷ, പ്രേരക് രാധ, സമഖ്യ ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ അജിത, പൊതു പ്രവര്‍ത്തകരായ സുനില്‍ നെടുങ്കയം, സുധീഷ്, രാജി അനില്‍ എന്നിവര്‍ സംസാരിച്ചു. ഉല്ലാസ് പദ്ധതി വഴി സാക്ഷരതാ പരീക്ഷ വിജയിച്ച മുതിര്‍ന്ന പഠിതാക്കളെയും ചടങ്ങില്‍ ആദരിച്ചു.
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് (എം.ഇ.സി.)നിയമനം
സംരംഭമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായി കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബിരുദം വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 25 നും 40 മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാത്ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി സി.ഡി.എസ് ഓഫീസില്‍ മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍- 0483-2733470.
വിഷന്‍/വിഷന്‍ പ്ലസ്: എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന മുഖേന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന മെഡിക്കല്‍/എന്‍ജിനീയറിങ്് പ്രവേശന പരീക്ഷാ പരിശീലന പദ്ധതിയായ വിഷന്‍/വിഷന്‍ പ്ലസ് പദ്ധതിയില്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും സ്ഥാപന മേധാവിയുടെ പേരും വിലാസവും ഫോണ്‍ നമ്പറും സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം, സ്ഥാപനം ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റിയി
വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തന സമയത്തില്‍ ക്രമീകരണം
കേരള വാട്ടര്‍ അതോറിറ്റിയുടെ പി.എച്ച് സബ് ഡിവിഷന്‍ മലപ്പുറത്തിന് കീഴിലുള്ള സെക്ഷനുകളിലെ വെള്ളക്കരം അടക്കുന്നതിനുള്ള ക്യാഷ് കൗണ്ടര്‍ മാര്‍ച്ച് ഒന്നു മുതല്‍ രാവിലെ 10.15 മുതല്‍ ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയമായി ക്രമീകരിച്ചു. ഉപഭോക്താക്കള്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയുടെ ഓണ്‍ലൈന്‍ പെയ്‌മെന്റ് സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലുള്ള രോഗികള്‍ക്കായി പ്ലാസ്റ്റിക്ക് നിര്‍മ്മിത യൂണിക് ഹെല്‍ത്ത് ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആശുപത്രി സൂപ്രണ്ടിന്റെ പേരില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11 നകം ലഭിക്കണം. കവറിന് മുകളില്‍ ‘യു.എച്ച്.ഐ.ഡി നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍- 0483 2734866.
ഭരണാനുമതി നല്‍കി
മലപ്പുറം ബ്ലോക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ ‘കൊളത്തുപറമ്പ് മേച്ചിരി രാഘവന്‍ മാസ്റ്റര്‍ റോഡ്’ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിനും മഞ്ഞക്കണ്ടന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ മെമ്മോറിയല്‍ കാക്കേരി എസ്.സി കോളനി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ രൂപയ്ക്ക് നവീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി. വേങ്ങര ബ്ലോക്ക് കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചെങ്ങാനി മേക്കുന്നേക്കാട് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിനും എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ പുകയൂര്‍ കരിപ്പായില്‍മാട് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി
അക്ഷയ സംരംഭകരാകാന്‍ അവസരം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള 2026 ജനുവരി ഒന്നിന് 18 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്ക് മാര്‍ച്ച് ഏഴിനകം ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ജാതി സംവരണം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ജാതി സംവരണം സര്‍ട്ടിഫിക്കറ്റ് ചെയ്തിട്ടുള്ള ലൊക്കേഷനുകളില്‍ അതാത് വിഭാഗത്തിലുള്ള അപേക്ഷകര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷ ഫീസ് 750 രൂപ. https://lbsedp.lbscentre.in/
മാച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു
മലപ്പുറം : മലപ്പുറം ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് (മാച്ച്) കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബാബുരാജ് കോട്ടക്കുന്ന് -പ്രസിഡന്റ്, മലയില്‍ ഹംസ – സെക്രട്ടറി, ഹംസ മുണ്ടുപറമ്പ് -ട്രഷറര്‍, രവീന്ദ്രന്‍ മുണ്ടുപറമ്പ്, സുജാത പരമേശ്വരന്‍, നവാസ് തറയില്‍ -വൈസ് പ്രസിഡന്റുമാര്‍, ശശികുമാര്‍ സോപാനത്ത്, ആശാരമേശ്, ആര്‍ട്ടിസ്റ്റ് സജു -ജോ. സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുനില്‍, ശോഭ വിജയന്‍, ശശീന്ദ്രന്‍ ചുങ്കപ്പള്ളി, അബ്ദുല്‍ ഹമീദ്, ജലീല്‍, റിയാസ് താഴത്തേതില്‍, ഷീജ അനില്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
24-02-2026
റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്.വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ നിശ്ചിത സമയ പരിധിക്കകം അപേക്ഷിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ആയുഷ് മിഷനില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
നഗരസഭ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു
മലപ്പുറം : ജില്ലാ ആസ്ഥാനത്ത് കലാകാരന്മാരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു കലാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള മലപ്പുറം നഗരസഭ പ്രഖ്യാപനത്തെ കനി കലാകൂട്ടായ്മ എക്‌സിക്യൂട്ടീവ് യോഗം സ്വാഗതം ചെയ്തു. കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര അധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ നജ്മ ഷബീര്‍ പി എസ് എ , അഡ്മിന്‍ പാനല്‍ മെമ്പേഴ്‌സായ ഷംസാദ് ബീഗം പാലക്കാട്, അന്‍വര്‍ ടൈറ്റാനിയം, ബീന ചട്ടിപ്പറമ്പ്, ഫൈസല്‍ ബാബു, ഹാരിസ് കാരാത്തോട്, അബ്ദുല്‍ ജലീല്‍, ഷെരീഫ കുറുവ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
ആട് വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആട് വളര്‍ത്തലില്‍ ഫെബ്രുവരി 28ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സൗജന്യ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ 0491 2815454 ല്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.
ഇന്റേണ്‍ നിയമനം
തിരൂരങ്ങാടി, പരപ്പനങ്ങാടി, വളാഞ്ചേരി നഗരസഭകളില്‍ ഇന്റേണുകളുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 27ന് രാവിലെ 10ന് മലപ്പുറം ശുചിത്വ മിഷന്‍ ഓഫീസില്‍ നടക്കും. രണ്ട് മാസത്തേക്കാണ് നിയമനം. ബി.ടെക്്, എം.ബി.എ., എം.എസ്.ഡബ്ലിയു., എം.എസ്.സി.എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. തിരൂരങ്ങാടി, പരപ്പനങ്ങാടി, വളാഞ്ചേരി നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍-9847206097.
വൈദ്യുതി മുടങ്ങും
എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ ആര്യവൈദ്യശാല, കോട്ടക്കല്‍ ടൗണ്‍ കാവതികളം ,ചെനക്കല്‍ ,എടരിക്കോട്, തിരൂരങ്ങാടി, വെന്നിയൂര്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം തടസപ്പെടും.
വനിതാ കമ്മീഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപ പത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി.എം.ജി, പട്ടം പി.ഓ. , തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ മാര്‍ച്ച് ഒന്‍പതിനകം ലഭിക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
പുല്ലാനൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി, ബയോളജി ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം പുല്ലാനൂര്‍ വി.എച്ച്.എസ.്ഇ. ഓഫീസില്‍ എത്തിക്കണം. ഫോണ്‍-9446284497.
