Sunday, August 23News That Matters
Shadow

പി.ജെ. ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ ചേർന്ന നേതാക്കൾ പാണക്കാട് സന്ദർശിച്ചു

മലപ്പുറം: ആർ.എസ്.പി (എൽ)-ൽ നിന്നും രാജിവെച്ച് പി.ജെ. ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ ചേർന്ന നേതാക്കൾ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്നും അത്താണിയായി മാറിയ പാണക്കാട് കുടുംബത്തെ സന്ദർശിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് നേതാക്കൾ വിലയിരുത്തി. യു.ഡി.എഫ് രാഷ്ട്രീയത്തിലെ മുഖ്യ കേന്ദ്രവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് നേതാക്കൾ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് തങ്ങൾ നേതാക്കൾക്ക് നിർദ്ദേശം നൽകി. കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.എച്ച്. ഫൈസൽ, തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ തിരൂരങ്ങാടി, കേരള കർഷക സംഘം ജില്ലാ സെക്രട്ടറി അബ്ദുറഹിമാൻ മുള്ളേങ്ങൽ എന്നിവരാണ് തങ്ങളെ സന്ദർശിച്ചത്.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL