Sunday, May 31News That Matters
Shadow

VENGARA

കൂരിയാട് പാടത്ത് ആവേശക്കൊടിയേറ്റ്; സോക്കർ കപ്പ് വിളംബരത്തിന് തുടക്കമായി

കൂരിയാട് പാടത്ത് ആവേശക്കൊടിയേറ്റ്; സോക്കർ കപ്പ് വിളംബരത്തിന് തുടക്കമായി

VENGARA
വേങ്ങര: തിരൂരങ്ങാടി സോക്കർ കിംഗ്‌സും കൂരിയാട് കാസ്മ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സോക്കർ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ വിളംബരമറിയിച്ച് ഗ്രൗണ്ടിൽ പതാക ഉയർത്തി. കൂരിയാട് പാടത്ത് നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്‌ലു ഉദ്ഘാടനം ചെയ്തു. കാസ്മ ക്ലബ്ബ് രക്ഷാധികാരി ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എസ്.എഫ്.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.ടി. ഹംസ, ഫൂബ സോക്കർ അറീന ഡയറക്ടർ സിറാജുദ്ധീൻ പൊറ്റയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂരിയാട് പാടത്ത് വാശിയേറിയ ഫുട്ബോൾ പോരാട്ടങ്ങൾക്കാണ് പന്തുരുളുക. സ്പോർട്സ് കൗൺസിൽ പ്രതിനിധികളും ഫുട്ബോൾ ...
ഊരകം മൂന്നാം വാർഡിൽ വളപ്പിൽ – മെനക്കെടാം പാറ റോഡ് ഉദ്ഘാടനം ചെയ്തു

ഊരകം മൂന്നാം വാർഡിൽ വളപ്പിൽ – മെനക്കെടാം പാറ റോഡ് ഉദ്ഘാടനം ചെയ്തു

VENGARA
ഊരകം: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വളപ്പിൽ - മെനക്കെടാം പാറ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്റഫ് നിർവ്വഹിച്ചു. വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്നതാണ് പുതിയ റോഡ്. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.കെ. മാനു, വാർഡ് യു.ഡി.എഫ് ചെയർമാൻ ടി.പി. ആലസ്സൻ, അഞ്ചാം വാർഡ് മെമ്പർ സെറീന കെ, മുൻ വാർഡ് മെമ്പർമാരായ എം.ടി. അലവി, കമൂത്ത് ചന്തു, ഹന്നത്ത് മൻസൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് യു.ഡി.എഫ് കൺവീനർ ടി. അനിൽകുമാർ, എം.ടി. അബ്ദുറഹ്മാൻ, കറുവണ്ണി അയമ്മുദു, വി.പി. ഉമ്മർ, വളപ്പിൽ അബ്ദുൽ ഖാദർ, കുഞ്ഞു പാണക്കട, വി.കെ. അബ്ദുറഹിമാൻ, ടി. മൊയ്തീൻകുട്ടി, പി. പരമു, ശാന്തി സി, കെ. അബ്ദുറഹ്മാൻ ഹാജി, ചാത്തൻ കരിമ്പിലി, കെ.ടി. അബ്ദുൽ റഷീദ്, രഘു മാസ്റ്റർ, കോമയിൽ അബ്ദു, പി.പി. അബ്ദുറഹ്മാൻകുട്ടി, എം.കെ. അബ...
കണ്ണമംഗലം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

കണ്ണമംഗലം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

VENGARA
കണ്ണമംഗലം: ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ കുടിവെള്ള ലഭ്യതയ്ക്കും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകാൻ വികസന സെമിനാർ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം പരിസ്ഥിതി സൗഹൃദമായ വികസന പ്രവർത്തനങ്ങൾക്കും പദ്ധതിയിൽ പ്രാധാന്യം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഷീന അനൂപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പൂക്കുത്ത് മുജീബ് എന്നിവർ പദ്ധതി രൂപീകരണത്തെക്കുറിച്ച് സംസാരിച്ചു. ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിവിധ നിർദ്ദേശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അരീക്കൻ കുഞ്ഞുട്ടി, പനക്കത്ത് സമദ് ഹാജി, എൻ.കെ. പ...
ഓർമ്മകൾക്ക് സംഗീതാർച്ചനയായി ഗസൽ സന്ധ്യ

ഓർമ്മകൾക്ക് സംഗീതാർച്ചനയായി ഗസൽ സന്ധ്യ

VENGARA
വേങ്ങര: സംഗീതത്തെ സ്നേഹിക്കുന്നവരുടെ ഹൃദയതാളങ്ങൾ സാക്ഷിയാക്കി വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന ഗസൽ സന്ധ്യ അവിസ്മരണീയമായ അനുഭവമായി. മലയാള ഗസലിന്റെ സുൽത്താൻ ഉമ്പായിയുടെ സംഗീത പാരമ്പര്യവുമായി എത്തിയ പ്രശസ്ത ഗായകൻ സി. കെ. സാദിഖ്, തന്റെ ആലാപനത്തിലൂടെ സദസ്സിനെ ഓർമ്മകളുടെ താഴ്‌വരയിലേക്ക് കൈപിടിച്ച് നടത്തി. മലയാളത്തിന്റെ പ്രിയ കവി യൂസുഫലി കേച്ചേരിയുടെ മകൻ സൂരജ് അലി കേച്ചേരി മുഖ്യാതിഥിയായി എത്തിയത് പരിപാടിക്ക് സാംസ്കാരികമായ തിളക്കം പകർന്നു. സംഗീതവും സാഹിത്യവും ഒരു വേദിയിൽ സംഗമിച്ചപ്പോൾ അത് തലമുറകളുടെ ഓർമ്മപ്പെടുത്തലായി മാറി. തിരക്കേറിയ ലോകത്ത് ഇത്തരം സംഗീത സദസ്സുകളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടിയിൽ പങ്കെടുത്തവരുടെ സാന്നിധ്യം. പരിപാടിയുടെ ഭാഗമായി അതിഥികളെ ആദരിച്ചു. ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ, സി. കെ. സാദിഖിനും സൂരജ് അലി കേച്ചേരിക്കും മൊമെന്റോകൾ സമ്മാനിച്ചു. പൂഴിത്തറ ബാവക്ക, ജിൻഷാദ് ബാബു ...
പുതിയ ജില്ലാ രൂപീകരണത്തെ അവഗണിക്കുന്നവർക്ക് മലപ്പുറം ജനത മറുപടി നൽകും: അജ്മൽ ഇസ്മായിൽ

പുതിയ ജില്ലാ രൂപീകരണത്തെ അവഗണിക്കുന്നവർക്ക് മലപ്പുറം ജനത മറുപടി നൽകും: അജ്മൽ ഇസ്മായിൽ

VENGARA
വേങ്ങര: വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മലപ്പുറത്തിന്റെ കുതിപ്പിനായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം അവഗണിക്കുന്നവരെ വീട്ടിലിരുത്താൻ ജില്ലയിലെ പ്രബുദ്ധ ജനത ആർജ്ജവം കാണിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ സമിതിയംഗം അജ്മൽ ഇസ്മായിൽ. മലപ്പുറത്തിന്റെ വികസനത്തിനായി തിരൂർ ജില്ല പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിമാൻഡ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംസ്ഥാന ജാഥകൾ നടത്തുന്ന ഇടത്-വലത് മുന്നണികൾ മലപ്പുറത്തിന്റെ പിന്നാക്കാവസ്ഥ ചർച്ച ചെയ്യാത്തത് ജനങ്ങളെ വെറും വോട്ടുബാങ്കായി കാണുന്നത് കൊണ്ടാണ്. തിരൂർ ജില്ലാ രൂപീകരണത്തെ വർഗീയമായും വിഭജനവാദമായും ചിത്രീകരിക്കുന്നവർ സംഘപരിവാറിന് വളം വെച്ചുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കല്ലൻ അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാ...
വേങ്ങരയിൽ വാർഡ് ഗ്രാമ സേവ കേന്ദ്രം തുറന്നു; പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

വേങ്ങരയിൽ വാർഡ് ഗ്രാമ സേവ കേന്ദ്രം തുറന്നു; പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

VENGARA
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സബീന ഇബ്രാഹിം എ.കെയുടെ വാർഡിൽ സജ്ജമാക്കിയ വാർഡ് ഗ്രാമ സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. പൊതുജനങ്ങൾക്ക് പഞ്ചായത്ത് സേവനങ്ങളും മറ്റും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് സേവ കേന്ദ്രം ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, വാർഡ് മെമ്പർ സബീന ഇബ്രാഹിം എന്നിവർക്കൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഹനീഫ കെ.കെ, ഫസീല ഇർഷാദ്, ഷകീന തൂമ്പിൽ, ജംസിയ ചീരങ്ങൻ, കുട്ടിമോൻ തങ്ങൾ, എ.കെ. സലീം, കുറുക്കൻ മുഹമ്മദ്, ഹാരിസ് മാളിയേക്കൽ, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, അബ്ദുൽ വഹാബ് എ.കെ, സി.എം. മമ്മുതു ഹാജി, എ.കെ. അലവി, എ.കെ. മൊയ്‌ദീൻ കുട്ടി, ഇബ്രാഹീം അടക്കാപുര തുടങ്ങിയവർ പങ്കെടുത്തു....
മനാറുൽ ഹുദാ യു.പി സ്കൂൾ വാർഷികാഘോഷം നടന്നു

മനാറുൽ ഹുദാ യു.പി സ്കൂൾ വാർഷികാഘോഷം നടന്നു

VENGARA
വേങ്ങര: മനാറുൽ ഹുദാ യു.പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ പി.കെ. അസ്‌ലു ഉദ്ഘാടനം ചെയ്തു. ധാർമിക മൂല്യങ്ങളിലൂടെ പുതുതലമുറയെ വളർത്തി രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും നിലനിർത്താൻ ഏവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഹസീബ് പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ പൂർവ്വ വിദ്യാർത്ഥി അനീൻ പി.എയെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ 'സ്മാർട്ട് പേരന്റ്' മത്സരവിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഊരകം പഞ്ചായത്ത് അംഗങ്ങളായ മൻസൂർ ടി., ഷക്കീല അത്തോളി, മുഹമ്മദ് ഷെരീഫ്, മൊയ്തീൻ കുട്ടി, ശ്രീജ, ബുഷ്റ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. ഫാത്തിമ സുഹറ, ഹഫ്സത്ത്, ഷൈനി...
ലഹരിക്കെതിരെ ഒരു വോട്ട്: കേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ നടന്നു

ലഹരിക്കെതിരെ ഒരു വോട്ട്: കേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ നടന്നു

VENGARA
വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ സ്വബോധമുള്ള മാനവസമൂഹം ഒരുമിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ തങ്ങൾ. കേരള മദ്യനിരോധന സമിതി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ലഹരിക്കെതിരെ ഒരു വോട്ട്’ എന്ന പ്രമേയം ഉയർത്തി ജില്ലയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സിറാജ് വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പി.പി.എ. ബാവ മുഖ്യപ്രഭാഷണവും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് ഉൽബോധന പ്രസംഗവും നടത്തി. ലഹരി വിപത്തിനെക്കുറിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റസിയ പറപ്പൂർ ക്ലാസ്സെടുത്തു. സംഘടനയിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസൈനാർ ഊരകം, മൈമൂന എൻ.ടി എന്നിവരെ ചടങ്ങ...
വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട: 13 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട: 13 കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

VENGARA
വേങ്ങരയ്ക്ക് സമീപം കാരാത്തോട് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 13.584 കിലോഗ്രാം കഞ്ചാവുമായി ചേറൂർ മിനികാപ്പിൽ സ്വദേശി തൊമ്മൻകാടൻ മുഹമ്മദ് ഇല്യാസ് (29) മലപ്പുറം ഡാൻസാഫും വേങ്ങര പോലീസും ചേർന്ന് പിടികൂടി. ഇന്നലെ വൈകുന്നേരം കാരാത്തോട് ജി.എം.എൽ.പി സ്കൂളിന് സമീപത്ത് വെച്ചാണ് പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ യാസിർ എ.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഓട്ടോറിക്ഷയുടെ പിൻസീറ്റിന് പിന്നിൽ ഏഴ് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. വേങ്ങര ടൗണിൽ വെച്ച് പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയിൽ നിന്നും 28,000 രൂപ നിരക്കിൽ വാങ്ങിയതാണ് ഈ കഞ്ചാവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ പക്കൽ നിന്നും മൊബൈൽ ഫോണും കൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ യാസിർ നൊപ്പം എ.എസ്.ഐ ...
കുറ്റിത്തറമ്മൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന് മന്ത്രി വീണ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു

കുറ്റിത്തറമ്മൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന് മന്ത്രി വീണ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു

VENGARA
​പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമ്മൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിനായി അഞ്ചര സെന്റ് സ്ഥലം സൗജന്യമായി നൽകിയ പങ്ങണിക്കാട് അബ്ദുറസാഖിനെ മന്ത്രി ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.​സ്ത്രീകൾക്കായി പ്രത്യേകം ക്ലിനിക്ക്, ചൊവ്വാഴ്ചകളിൽ സൗജന്യ പരിശോധനകൾ, പ്രമേഹ രോഗികൾക്കായി പ്രത്യേക ക്ലിനിക്ക് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. സാധാരണക്കാർക്ക് ഏറ്റവും അടുത്തായി മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.​പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് അധ്യക്ഷത വഹിച്...
പുതുയുഗ യാത്ര: ഊരകം യു.ഡി.എഫ് കമ്മിറ്റി വിളംബര ജാഥ നടത്തി.

പുതുയുഗ യാത്ര: ഊരകം യു.ഡി.എഫ് കമ്മിറ്റി വിളംബര ജാഥ നടത്തി.

VENGARA
ഊരകം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഫെബ്രുവരി 14 ശനിയാഴ്ച വേങ്ങരയിൽ എത്തുന്നതിന്റെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. ഊരകത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ ജാഥയ്ക്ക് എം.കെ. മൊയ്തീൻ, കെ.ടി. അബ്ദുസമദ്, കെ.പി. ഗിരീഷ് കുമാർ, എൻ. ഉബൈദ് മാസ്റ്റർ, എൻ.പി. അസ്സയ്നാർ, പി.പി. ഹസ്സൻ, കമ്മുത്ത് ചന്തു, എം.കെ. മുഹമ്മദ് മാസ്റ്റർ, പി.കെ. അബു താഹിർ, കെ.കെ. അബൂബക്കർ മാസ്റ്റർ, ടി. മൻസൂർ എന്നിവർ നേതൃത്വം നൽകി.​ജാഥയ്ക്ക് ശേഷം നടന്ന വിശദീകരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനമനസാക്ഷിയെ ഉണർത്താൻ പുതുയുഗ യാത്രയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൻ ജനപങ്കാളിത്തത്തോടെ വേങ്ങരയിലെത്തുന്ന യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ് ഭാരവാഹികൾ അറിയി...
‘പുതുയുഗ യാത്ര’ വിജയിപ്പിക്കാൻ വേങ്ങര പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു

‘പുതുയുഗ യാത്ര’ വിജയിപ്പിക്കാൻ വേങ്ങര പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു

VENGARA
വേങ്ങര: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റി നടത്തുന്ന 'പുതുയുഗ യാത്ര' വൻ വിജയമാക്കാൻ വേങ്ങര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു. യാത്രയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗം വേങ്ങര നിയോജകമണ്ഡലം ചെയർമാൻ പി. എ. ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം കൺവീനർ പി. കെ. അലിഅക്ബർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽ ഖാദർ, പി. പി. എ. ബാവ, മാളിയേക്കൽ സൈദലവി ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ. അബ്ദുൽ മജീദ്, കോയിസ്സൻ മായിൻകുട്ടി, മങ്കട മുസ്തഫ, സോമൻ ഗാന്ധികുന്ന്, കെ ഗംഗാധരൻ, എ. കെ. നാസർ എന്നിവർ സംസാരിച്ചു. യാത്രയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം ലക്ഷ്യമിടുന്നു. കുറുക്കൻ അലവിക്കുട്ടി, ടി. കെ. മ...
വേങ്ങര ബസ് സ്റ്റാൻഡിൽ ഇതര വാഹനങ്ങൾക്ക് പാർക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്

വേങ്ങര ബസ് സ്റ്റാൻഡിൽ ഇതര വാഹനങ്ങൾക്ക് പാർക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്

VENGARA
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസ്സുകൾ ഒഴികെയുള്ള മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിട്ടു. വേങ്ങര ബസ് കൂട്ടായ്മ കൺവീനർ പറപ്പൂർ പുഴച്ചാൽ സ്വദേശി കെ.വി. സൈഫുദ്ദീൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. കോടതി ഉത്തരവിനെത്തുടർന്ന് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗ്രാമപഞ്ചായത്ത് വിലക്കി. ബസ് സ്റ്റാൻഡിൽ ബസുകൾക്കും യാത്രക്കാർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായ സാഹചര്യത്തിലാണ് ബസ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. ദീർഘദൂര യാത്രയ്ക്ക് പോകുന്നവർ ഉൾപ്പെടെ രാവിലെ വാഹനങ്ങൾ പാർക്ക് ചെയ്ത് വൈകുന്നേരം മടങ്ങുന്ന രീതി ബസുകളുടെ സുഗമമായ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.​സ്റ്റാൻഡിന്റെ കിഴക്ക് വശത്തുള്ള എം.എൽ.എ ഓഫീസടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിനും സമീപത്തെ പഴയ കെട്ടിടങ്ങൾക്കും സ്വന...
PPTMYHS സ്കൂളിൽ ശീതകാല പച്ചക്കറി വിളവെടുപ്പുത്സവം

PPTMYHS സ്കൂളിൽ ശീതകാല പച്ചക്കറി വിളവെടുപ്പുത്സവം

VENGARA
ചേറൂർ പി.പി.ടി.എം.വൈ ഹയർസെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ നട്ടുനനച്ചുണ്ടാക്കിയ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പുത്സവം സമുചിതമായി ആഘോഷിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ ഭൂമിത്രസേന, എൻ.എസ്.എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി ഒരുക്കിയത്. ക്യാബേജ്, കോളിഫ്ലവർ, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായും വിളവെടുത്തത്. ഇത്തവണത്തെ പ്രത്യേക അതിഥികളായി ക്യാരറ്റും ബീറ്റ്റൂട്ടും സ്കൂൾ തോട്ടത്തിൽ വിളവെടുപ്പിന് പാകമായി നിൽക്കുന്നുണ്ട്. കണ്ണമംഗലം കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ ടെറസിലാണ് ഈ ഹരിത മനോഹരമായ കൃഷിത്തോട്ടം ഒരുക്കിയത്. ക്ലബ്ബ് അംഗങ്ങളായ കെ. ഫിദ, കെ.കെ. അഫ്രാ ബീവി, കെ. ജഫ്സൽ, എം.കെ. ഷിഫ്ന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം നടന്നത്. പഠനത്തോടൊപ്പം തന്നെ പുതിയ തലമുറയിൽ കാർഷിക സംസ്കാരവും മണ...
KNM വേങ്ങര മണ്ഡലം ഖുർആൻ പ്രഭാഷണം സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

KNM വേങ്ങര മണ്ഡലം ഖുർആൻ പ്രഭാഷണം സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു

VENGARA
വേങ്ങര: വലിയോറ ചെനക്കൽ സലഫി നഗറിൽ വെച്ച് ഫെബ്രുവരി 16 തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ഖുർആൻ പ്രഭാഷണ സമ്മേളനത്തിന്റെ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. "സംസ്കരണത്തിന്റെ ദിവ്യ വെളിച്ചം" എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ, സലാഹുദ്ദീൻ ചുഴലി, ആയിഷ ചെറുമുക്ക് തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കുഞ്ഞു പാക്കടപുരായ, എൻ.ടി. മുഹമ്മദ് ശരീഫ്, ഒ.സി. ഇബ്രാഹിം, പി. ഇസ്മായിൽ മദനി, കുറുക്കൻ അലസൻ ഹാജി, സി.എം. മുഹമ്മദ് അഫ്സൽ, ടി.കെ. മുഹമ്മദ് മൗലവി, പാലപ്പുറ കുഞ്ഞുമുഹമ്മദ്, സി.ടി. ഹംസ, ഇ.കെ. ആലി മൊയ്തീൻ, കെ. മുഹമ്മദ്, പി.കെ. മൊയ്തീൻകുട്ടി, അബ്ദുൽ ഖാദർ അൽ ഖാസിമി, പി.കെ. മുഹമ്മദ് നസീം തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി 16-ന് നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സലഫി നഗറിൽ പൂർത്തിയായി വരുന്നത്....
സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ വേങ്ങര ഷോട്ടോകാൻ കരാട്ടേ ടീമിന് ഉജ്ജ്വല വിജയം

സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ വേങ്ങര ഷോട്ടോകാൻ കരാട്ടേ ടീമിന് ഉജ്ജ്വല വിജയം

VENGARA
വേങ്ങര: ഒറ്റപ്പാലത്ത് വെച്ച് നടന്ന അഞ്ചാമത് ജെ.എസ്.കെ.എ (JSKA) ഷോട്ടോകാൻ കരാട്ടേ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വേങ്ങര ഷോട്ടോകാൻ കരാട്ടേ ടീം ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലുകളും നേടി മികച്ച വിജയം കൈവരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 900-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് വേങ്ങര ടീം ഈ നേട്ടം സ്വന്തമാക്കിയത്. സബ് ജൂനിയർ വിഭാഗം കത്തെ (Kata) മത്സരത്തിൽ എ.കെ ഹൃദിൻ, പി. ലക്ഷ്മിക ശ്രീനാഥ് എന്നിവരും, കുമിത്തെ (Kumite) വിഭാഗത്തിൽ വി. നവനീത്, കെ. ഫർസാന ഷെറി എന്നിവരും ചാമ്പ്യന്മാരായി സ്വർണ്ണ മെഡലുകൾ നേടി.​ഇവർക്ക് പുറമെ സീനിയർ കുമിത്തെ വിഭാഗത്തിൽ മത്സരിച്ച കാരി മുഹമ്മദ് അഫ്‌നാനും സ്വർണ്ണ മെഡൽ കരസ്ഥമാക്കി ടീമിന്റെ വിജയം വർദ്ധിപ്പിച്ചു. ഷെൻസായി ടി. വേണുഗോപാലിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് സംസ്ഥാന തലത്തിൽ ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്. വിജയികളെ വിവിധ സംഘടനകളും നാട...
ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ സമാപിച്ചു

ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ സമാപിച്ചു

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് വാർഷിക കൗൺസിൽ വിവിധ പരിപാടികളോടെ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ഏ.കെ അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സി. പി യാസർ ഹാജി ചടങ്ങിൽ സ്വാഗതം പറഞ്ഞു. കൗൺസിലിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് ആർ.ഒ അബ്ദുൽ ബാഖി മുസ്‌ലിയാർ വെട്ടത്തിന്റെ നിയന്ത്രണത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചടങ്ങിൽ സി. പി കുഞ്ഞഹമ്മദ് മാസ്റ്റർ, പി. സി. എച്ച് അബൂബക്കർ സഖാഫി, പി. കെ ഇബ്രാഹിം കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സി. പി കുഞ്ഞിപ്പ നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ക...
KSTU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

KSTU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

VENGARA
കെ.എസ്.ടി.യു (KSTU) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇസ്ഹാഖ് മാസ്റ്ററെ പറപ്പൂർ പഞ്ചായത്ത് ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രവർത്തക സമിതി അംഗം കുട്ടി മൗലവി ചടങ്ങിൽ ഇസ്ഹാഖ് മാസ്റ്റർക്ക് മോമെന്റോ കൈമാറി. ആറാം വാർഡ് പ്രസിഡന്റ് കെ.കെ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സമദ് മുക്കിൽ സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ എ.കെ, അഷ്റഫ് എൻ.കെ, ഇസ്മായിൽ എ.വി (കുഞ്ഞു), ജാബിർ വാഫി കെ.ടി, ഇസ്മായിൽ എ.വി, അഷ്റഫ് എ.കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആറാം വാർഡ് ട്രഷറർ ഇബ്രാഹിം വെട്ടിക്കാട്ടിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെ.എസ്.ടി.യു സംസ്ഥാന നേതൃത്വത്തിലേക്കുള്ള ഇസ്ഹാഖ് മാസ്റ്ററുടെ കടന്നുവരവ് അധ്യാപക സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങ് വിലയിരുത്തി....
കണ്ണമംഗലം താഴെ പടപ്പറമ്പ് – മുട്ടുമ്പുറം റോഡ് റീട്ടാറിങ് പൂർത്തിയായത്തിന്റെ ഉദ്ഘാടനം നടന്നു

കണ്ണമംഗലം താഴെ പടപ്പറമ്പ് – മുട്ടുമ്പുറം റോഡ് റീട്ടാറിങ് പൂർത്തിയായത്തിന്റെ ഉദ്ഘാടനം നടന്നു

VENGARA
കണ്ണമംഗലം: പടപ്പറമ്പ് താഴെ പടപ്പറമ്പ് - മുട്ടുമ്പുറം റോഡ് റീട്ടാറിങ് പ്രവൃത്തി നടത്തിയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. ഏറെ കാലമായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു ഈ റോഡിന്റെ നവീകരണം. ചടങ്ങിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നെടുമ്പള്ളി സൈതു അധ്യക്ഷത വഹിച്ചു.​ഗ്രാമപഞ്ചായത്ത്‌ മെമ്പർ രഹിയാനത്ത് വി.ടി, നെടുമ്പള്ളി മൊയ്‌ദീൻ കുട്ടി ഹാജി, കെ.ടി ഇസ്മായിൽ, നെടുമ്പള്ളി നുസൈബ, പുള്ളാട്ട് അബുഹാജി, ആലുങ്ങൽ മൊയ്‌ദീൻ കുട്ടി ഹാജി, കാപ്പൻ ഹൈദ്രസ് ഹാജി, നെടുമ്പള്ളി മൊയ്‌ദീൻ, പി. സൈഫുദ്ധീൻ, പടപ്പറമ്പൽ സൈദലവി, യു.പി അബൂബക്കർ, എൻ. അബൂബക്കർ, കാപ്പൻ മുജീബ്, കാപ്പൻ മൊയ്‌ദീൻ കുട്ടി, മുബഷിർ നെടുമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു....
വയോജനക്ഷേമത്തിന് അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ: വേങ്ങരയിൽ ‘പറച്ചിലും കേൾക്കലും’ വയോജന സ്പേസ് പദ്ധതിക്ക് തുടക്കമായി

വയോജനക്ഷേമത്തിന് അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ: വേങ്ങരയിൽ ‘പറച്ചിലും കേൾക്കലും’ വയോജന സ്പേസ് പദ്ധതിക്ക് തുടക്കമായി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായി അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ‘പറച്ചിലും കേൾക്കലും’ എന്ന പേരിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന വിപുലമായ ക്യാമ്പയിനാണിത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളെയും നേരിൽ കണ്ട് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും കേൾക്കുകയും, വികസന പദ്ധതികളിൽ അവരെ നേരിട്ട് പങ്കാളികളാക്കുകയുമാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. വേങ്ങര സായംപ്രഭാ ഹോം ആണ് ഈ പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ എന്നിവർ സംസാരിച്ചു...

MTN NEWS CHANNEL