Sunday, July 26News That Matters
Shadow

TIRURANGADI

തിരൂരങ്ങാടി വില്ലേജ് ഓഫീസ് നിർമ്മാണത്തിൽ അനാസ്ഥ; പരാതി നൽകി

തിരൂരങ്ങാടി വില്ലേജ് ഓഫീസ് നിർമ്മാണത്തിൽ അനാസ്ഥ; പരാതി നൽകി

TIRURANGADI
തിരൂരങ്ങാടിയിൽ പുതുതായി നിർമ്മിക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തിയിൽ വ്യാപകമായ അനാസ്ഥ നടക്കുന്നതായി പരാതി. ഫൗണ്ടേഷൻ നിർമ്മാണത്തിൽ സിമന്റിന്റെ അളവ് കുറവാണെന്നും പല ഭാഗങ്ങളിലും ഇതിനോടകം തന്നെ വിള്ളലുകൾ വീണിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുറഹിം പൂക്കത്ത്, പൊതുപ്രവർത്തകൻ പി.എൻ അബ്ദുൽ അസീസ് എന്നിവർ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി. സാധാരണക്കാരായ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം മരാമത്ത് പണികളിൽ കോൺട്രാക്ടർ കാണിക്കുന്ന അനാസ്ഥ വലിയ അപകടങ്ങൾക്കും സർക്കാരിന് വൻ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്ന് പരാതിയിൽ ബോധിപ്പിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പണികൾ കൃത്യമായി വീക്ഷിക്കുന്നതിനും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. പരാതി പരിഗണിച്ച് വിഷയം പരിശോധിക്കുമെന്നും വേണ്ട ...
60 കി.മീ ദൂരപരിധി ലംഘനം: വെട്ടിച്ചിറ – പന്തീരങ്കാവ് ടോൾ പിരിവിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി

60 കി.മീ ദൂരപരിധി ലംഘനം: വെട്ടിച്ചിറ – പന്തീരങ്കാവ് ടോൾ പിരിവിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി

TIRURANGADI
തിരൂരങ്ങാടി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) നിയമങ്ങൾ ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസക്കും പന്തീരങ്കാവ് ടോൾ പ്ലാസക്കും ഇടയിലുള്ള ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് ടോൾ പ്ലാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണമെന്ന 2008-ലെ എൻ.എച്ച്.എ.ഐ ചട്ടം നിലനിൽക്കെ, ഇവിടെ വെറും 48 കിലോമീറ്റർ ദൂരപരിധിയിൽ ടോൾ പിരിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. റോഡിന്റെ പണികൾ പൂർത്തിയാക്കാതെയും സർവീസ് റോഡുകൾ സജ്ജമാക്കാതെയും ടോൾ പിരിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും നിവേദനത്തിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത് പള്ളിപ്പടി, കൊട്ടന്തല, സാമൂഹിക പ്രവർത്തകൻ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ധീൻ തങ്ങൾ, ഷുക്കൂർ പി.എം. എന്ന...
പഴയത് നൽകി പുതിയത് വാങ്ങാം; വലിച്ചെറിയൽ വിരുദ്ധ ദിനത്തിൽ ‘പെൻ ഡ്രൈവ്’ പദ്ധതിയുമായി വിദ്യാർത്ഥികൾ

പഴയത് നൽകി പുതിയത് വാങ്ങാം; വലിച്ചെറിയൽ വിരുദ്ധ ദിനത്തിൽ ‘പെൻ ഡ്രൈവ്’ പദ്ധതിയുമായി വിദ്യാർത്ഥികൾ

TIRURANGADI
തിരൂരങ്ങാടി: വലിച്ചെറിയൽ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ട മാതൃകയാകുന്നു. സ്കൂളിലെ ദേശീയ ഹരിതസേനയുടെയും ഫോറസ്ട്രി ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'പെൻ ഡ്രൈവ്' പ്രോഗ്രാമാണ് ശ്രദ്ധേയമായത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഓരോ 20 പഴയ പേനകൾക്കും പകരമായി ഒരു പുതിയ പേന സമ്മാനമായി നൽകുന്ന രീതിയിലാണ് ഈ പരിപാടി ക്രമീകരിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ട് പതിമൂവായിരത്തിലധികം ഉപയോഗശൂന്യമായ പേനകളാണ് വിദ്യാർത്ഥികൾ ശേഖരിച്ചത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇങ്ങനെ ശേഖരിച്ച പേനകൾ ശാസ...
പങ്കാളിത്ത പെൻഷനെതിരെ പ്രതിഷേധം; എ.ആർ നഗറിൽ എൻ.പി.എസ് എംപ്ലോയീസ് പ്രതിഷേധ സംഗമം നടത്തി

പങ്കാളിത്ത പെൻഷനെതിരെ പ്രതിഷേധം; എ.ആർ നഗറിൽ എൻ.പി.എസ് എംപ്ലോയീസ് പ്രതിഷേധ സംഗമം നടത്തി

TIRURANGADI
എ.ആർ നഗർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാത്ത ഇടതു സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് എൻ.പി.എസ് എംപ്ലോയീസ് ഇരുമ്പുചോല എ.യു.പി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിന് ഷഫീഖ് മൂഴിക്കൽ, കെ.ടി അഫ്സൽ, ശമീം നിയാസ്, ആശിഖ് കാവുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി....
പൊടിപടലങ്ങളും അപകടക്കെണിയും; റോഡ് പുനഃസ്ഥാപിക്കാത്തതിനെതിരെ പോലീസിൽ പരാതി

പൊടിപടലങ്ങളും അപകടക്കെണിയും; റോഡ് പുനഃസ്ഥാപിക്കാത്തതിനെതിരെ പോലീസിൽ പരാതി

TIRURANGADI
തിരൂരങ്ങാടി: അമൃത കുടിവെള്ള പദ്ധതിക്കായി തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നാടുകാണി-പരപ്പനങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെയുള്ള വിവിധ ഭാഗങ്ങൾ മാസങ്ങളായി തകർന്നു കിടക്കുകയാണ്. 2024 ഒക്ടോബറിൽ ആരംഭിച്ച പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കി ടാർ ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ശോചനീയാവസ്ഥയിൽ തന്നെ തുടരുകയാണ്.​സംസ്ഥാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്ക് കാരണം കടുത്ത പൊടിശല്യമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. റോഡിൽ വെള്ളം തളിച്ച് പൊടി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അല്പസമയം കഴിയുമ്പോൾ വീണ്ടും പൊടി ഉയരുന്നത് യാത്രക്കാരെയും വ്യാപാരികളെയും നിത്യരോഗികളാക്കുന്നു. ഇതിന് പുറമെ റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതു...
കലയും സാഹിത്യവും മനുഷ്യരെ അടുപ്പിക്കാനുള്ളതാണ്; പി.കെ. അബ്ദുറബ്ബ്

കലയും സാഹിത്യവും മനുഷ്യരെ അടുപ്പിക്കാനുള്ളതാണ്; പി.കെ. അബ്ദുറബ്ബ്

TIRURANGADI
തിരൂരങ്ങാടി: കലയും സാഹിത്യവും മനുഷ്യ മനസ്സുകളിൽ സ്നേഹവും സൗഹൃദവും വളർത്തുന്നതാണെന്നും മനുഷ്യരെ പരസ്പരം അകറ്റാനല്ല അടുപ്പിക്കാനാണ് ഇത്തരം കൂട്ടായ്മകൾക്ക് കഴിയുന്നതെന്നും മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.​കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. മുസ്തഫയ്ക്കും, നഗരസഭാ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട അക്കാദമി അംഗങ്ങളായ ആരിഫ വലിയാട്ട്, ചെബ വഹീദ എന്നിവർക്കും തിരൂരങ്ങാടി ചാപ്റ്റർ ഒരുക്കിയ ആദരവും അദ്ദേഹം ചടങ്ങിൽ നിർവ്വഹിച്ചു. മനരിക്കൽ അഷ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. മജീദ് ഹാജി, ഡോ. ഹാറൂൻ റഷീദ്, റൈഹാനത്ത് നന്നമ്പ്ര, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ഇബ്രാഹിം ചെമ്മാട്, എം.കെ. അയ്യൂബ്, റഷീദ് വെള്ളിയാപുറം, കെ.പി. നസീമ ടീച്ചർ, സുഹ്‌റ കൊളപ്പുറം, ...
AR നഗർ ഗ്രാമപഞ്ചായത്ത് അംഗം ഒ.സി ഉമ്മുഹബീബക്ക് ഇരുമ്പുചോല സ്കൂൾ വിദ്യാർഥികളുടെ ആദരം

AR നഗർ ഗ്രാമപഞ്ചായത്ത് അംഗം ഒ.സി ഉമ്മുഹബീബക്ക് ഇരുമ്പുചോല സ്കൂൾ വിദ്യാർഥികളുടെ ആദരം

TIRURANGADI
അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് 18-ാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഒ.സി ഉമ്മു ഹബീബയ്ക്ക് ഇരുമ്പുചോല എ.യു.പി സ്കൂളിൽ വെച്ച് ഊഷ്മളമായ സ്വീകരണം നൽകി. സ്കൂളിലെ രക്ഷിതാവ് കൂടിയായ ഉമ്മു ഹബീബയ്ക്ക്, തന്റെ മകൾ മഷ്റൂഖ പഠിക്കുന്ന ക്ലാസിലെ വിദ്യാർത്ഥികളാണ് രക്ഷാകർതൃ യോഗത്തിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചത്. ക്ലാസ് അധ്യാപകൻ പി. അബ്ദുൽ ലത്തീഫ് ഉപഹാരം കൈമാറി. ചടങ്ങിൽ ടി. ഫാത്തിമ സുഹ്റ, വി.വി തസ്‌ലീന, കെ. അസീബ, കെ. സുലൈഖ, കെ.ടി ഫസീല, സി.കെ ബഷീറ, ഫാത്തിമ സുഹ്റ കാവുങ്ങൽ, പി.കെ ഉമ്മു ഹബീബ, പി.പി സമീന, കെ.ടി ഖദീജ, പി. ഫെമിന, പി.ടി ഫസീല, പി. ഹാജറ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ ടി. മർഫിയ, കെ. നിഹ്‌മ, എം. മറിയം മിൻഹ, എ. ജസ ഫാത്തിമ, പി. യാസീൻ, സി. ആദിൽ, വി.വി. നിഹാൽ, നുഹ്മാൻ കാവുങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യ...
PSMO കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു

PSMO കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥി നിദാൽ അഹമ്മദ് കെ.ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ പ്രണവ് പ്രകാശ് (ബോട്ടണി), വാജിദ് കെ.സി (സുവോളജി), മുഹമ്മദ് ഫഹദ് (ഇക്കണോമിക്സ്) എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഈ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദീൻ അധ്യക്ഷത വഹിച്ചു. ക്വിസ് ക്ലബ് നോഡൽ ഓഫീസർ എം. സലീന, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ സഫീദ കെ, ഫിദ അൻവർ, കൃഷ്ണ പ്രസാദ് എന്ന...
ശാന്തി നഗറിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം വേണം; പുതിയ ട്രാൻസ്ഫോർമറിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി

ശാന്തി നഗറിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം വേണം; പുതിയ ട്രാൻസ്ഫോർമറിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട ശാന്തി നഗർ ഭാഗത്തെ രൂക്ഷമായ ഓവർലോഡ് പ്രശ്നത്തിന് പരിഹാരമായി പുതിയ ട്രാൻസ്ഫോർമർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നിവേദനം നൽകി. തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി.പി. എന്നിവരുടെ നേതൃത്വത്തിലാണ് കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. സുഭജയ്ക്ക് നിവേദനം സമർപ്പിച്ചത്. വർഷങ്ങളായി തുടരുന്ന ഓവർലോഡ് കാരണം ട്രാൻസ്ഫോർമർ ഇടയ്ക്കിടെ ട്രിപ്പ് ആകുന്നതും ഇതുമൂലം വൈദ്യുതി മുടങ്ങുന്നതും പ്രദേശത്ത് പതിവാണ്. കൂടാതെ കടുത്ത വോൾട്ടേജ് ക്ഷാമവും പ്രദേശവാസികൾ നേരിടുന്നുണ്ട്. പതിനാറുങ്ങൽ - വടക്കേ മമ്പുറം റോഡിൽ ശാന്തി നഗർ ഭാഗത്തായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ഗൗരവമായി പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും എക്സിക്യൂട്ടീ...
‘കരുത്തായി കാവലായി’: കിടപ്പിലായ കുട്ടികൾക്കായി തിരൂരങ്ങാടിയിൽ സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

‘കരുത്തായി കാവലായി’: കിടപ്പിലായ കുട്ടികൾക്കായി തിരൂരങ്ങാടിയിൽ സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: യൂണിറ്റി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് തിരൂരങ്ങാടിയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി പരപ്പനങ്ങാടി, എം.കെ.ച്ച് ഹോസ്പിറ്റൽ, പി സ് എം ഒ അലുംനി അസോസിയേഷൻ, കോളേജ് NSS യൂനിറ്റ്, ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടി എന്നിവരുടെ സഹകരണത്തോടെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കിടപ്പിലായ കുട്ടികൾക്കായി ‘കരുത്തായി, കാവലായി’ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറോളം കിടപ്പിലായ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പി.എസ്.എം.ഒ.സി അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.പി. മുസ്തഫ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ ഹബീബ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഇസ്മായിൽ കൂളത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് മാനേജർ എം.കെ. ബാവ മുഖ്യപ്രഭാഷണം നടത്തി. ബി.ആർ...
കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിളിൽ ബൈക്ക് റാലി സംഘടിപ്പിച്ചു

കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിളിൽ ബൈക്ക് റാലി സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ പ്രചരണാർത്ഥം കുണ്ടൂർ സർക്കിൾ പ്രാസ്ഥാനിക കുടുംബങ്ങളുടെ നേതൃത്വത്തിൽ ബൈക്ക് പ്രചരണ റാലി സംഘടിപ്പിച്ചു. കുണ്ടൂർ മൂലക്കലിൽ നിന്നും ആരംഭിച്ച റാലി സർക്കിൾ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും പര്യടനം പൂർത്തിയാക്കി ചെറുമുക്ക് സുന്നത്ത് നഗറിൽ സമാപിച്ചു. അബ്ദുല്ലത്തീഫ് സഖാഫി സുന്നത്ത് നഗർ റാലിയുടെ ഉദ്ഘാടന പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് എ.പി. അഹമ്മദ് സാഹിബ്, അബ്ദുൽ റസാഖ് ഹാജി മൂലക്കൽ, ഹനീഫ മുസ്‌ലിയാർ കൊടിഞ്ഞി, അലവിക്കുട്ടി ഹാജി സുന്നത്ത് നഗർ എന്നിവരും, കുണ്ടൂർ സർക്കിൾ എസ്.വൈ.എസിനെ പ്രതിനിധീകരിച്ച് ഷാഫി സഖാഫി ചെറുമുക്ക്, യഹിയ അഹ്സനി നഗർ, അസ്ഹർ അഹ്സനി എന്നിവരും റാലിക്ക് നേതൃത്വം നൽകി....
എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലൈല പുല്ലൂണി; മുസ്തഫ പുള്ളിശ്ശേരി വൈസ് പ്രസിഡന്റ്

എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലൈല പുല്ലൂണി; മുസ്തഫ പുള്ളിശ്ശേരി വൈസ് പ്രസിഡന്റ്

TIRURANGADI
എ.ആർ നഗർ: എ.ആർ നഗർ (അബ്ദു റഹ്മാൻ നഗർ) ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ലൈല പുല്ലൂണിയും വൈസ് പ്രസിഡന്റായി മുസ്തഫ പുള്ളിശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷമാണ് ഇരുവരും ഔദ്യോഗികമായി ചുമതലയേറ്റത്. യു.ഡി.എഫ് മുന്നണി ധാരണപ്രകാരമാണ് ഇരുവരും ഭരണസാരഥ്യത്തിലേക്ക് എത്തിയത്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനകീയ പദ്ധതികൾക്കും പുതിയ നേതൃത്വം ഊർജ്ജം പകരുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ചേർന്ന് പുതിയ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഹൃദ്യമായ സ്വീകരണം നൽകി....
തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസയിൽ ലോക അറബി ഭാഷാദിനവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു

തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസയിൽ ലോക അറബി ഭാഷാദിനവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: നൂറുൽ ഇസ്‌ലാം മദ്രസയിൽ ലോക അറബി ഭാഷാദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാന സർഗമേളയിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും നടന്നു. തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ആഘോഷപരിപാടികളുടെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. അറബി ഭാഷയുടെ ആത്മീയ-സാംസ്കാരിക മൂല്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എൻ. അബ്ദുൽ നാസർ മാസ്റ്റർ അറബി ഭാഷാദിന സന്ദേശം നൽകി. ഭാഷയുടെ ചരിത്രപ്രാധാന്യവും വർത്തമാനകാല പ്രസക്തിയും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ ഒ.പി. അനീസ് ജാബിർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വി. അലി മാസ്റ്റർ, കെ. ജംഷീന ...
കാഞ്ഞിരത്തോടു നിവാസികളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം: AAP

കാഞ്ഞിരത്തോടു നിവാസികളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം: AAP

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിലെ ഒന്നാം വാർഡിൽ കാഞ്ഞിരത്തോടു നിവാസികൾ വർഷങ്ങളായി നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്ത്. ഇതിനായി കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, തിരൂരങ്ങാടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മൊയ്തീൻ കോയക്ക് നിവേദനം നൽകി.​വടക്കേ മമ്പുറം ഒന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വോൾട്ടേജ് വ്യതിയാനം കാരണം വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കേടുവരുന്നത് പതിവാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പതിനാറുങ്ങൽ - വടക്കേ മമ്പുറം റോഡിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചാൽ നിലവിലെ വടക്കേ മമ്പുറം ട്രാൻസ്ഫോമറിലെ ലോഡ് കുറയ്ക്കാൻ സാധിക്ക...
കാരുണ്യത്തിന്റെ കൈത്താങ്ങായി ‘ഗ്രീൻ ട്രാക്ക്’; ശാരീരിക പരിമിതിയുള്ള നാട്ടുകാരന് വീൽചെയർ നൽകി

കാരുണ്യത്തിന്റെ കൈത്താങ്ങായി ‘ഗ്രീൻ ട്രാക്ക്’; ശാരീരിക പരിമിതിയുള്ള നാട്ടുകാരന് വീൽചെയർ നൽകി

TIRURANGADI
ചെമ്മാട്: ശാരീരിക പരിമിതികളാൽ പ്രയാസമനുഭവിക്കുന്ന നാട്ടുകാരന് ആശ്വാസമായി ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അർഹനായ വ്യക്തിക്ക് വീൽചെയർ കൈമാറി. നാട്ടിലെ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി പ്രവർത്തിക്കുന്ന ഗ്രീൻ ട്രാക്ക് കൂട്ടായ്മ, ഇതിനോടകം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിട്ടുള്ളത്. വീൽചെയർ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം എറമ്പൻ ഹസ്സൻ ഹാജി നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻ ട്രാക്ക് പ്രസിഡന്റ്‌ ലത്തീഫ് അത്തോളി, ട്രഷറർ അനസ് വി.കെ, ഭാരവാഹികളായ എം.പി അസ്‌ലം, സമീർ പാലപ്പറ്റ, ചെരിച്ചിയിൽ സൈതലവി, നാസർ വി.കെ, ഇസ്ഹാഖ് വി.കെ, ഗഫൂർ പി.പി, ഷറഫു എ.വി, അബ്ദുറഹ്മാൻ കുട്ടി, ഇസ്മായിൽ കെ എന്നിവർ സംബന്ധിച്ചു....
കെ.ടെറ്റ്: അധ്യാപകരുടെ ആനുകൂല്യങ്ങൾ തടയുന്ന നടപടി പിൻവലിക്കണമെന്ന് കെ.എ.ടി.എഫ്

കെ.ടെറ്റ്: അധ്യാപകരുടെ ആനുകൂല്യങ്ങൾ തടയുന്ന നടപടി പിൻവലിക്കണമെന്ന് കെ.എ.ടി.എഫ്

TIRURANGADI
തിരൂരങ്ങാടി: കെ.ടെറ്റ് യോഗ്യതയുടെ പേരിൽ അധ്യാപകരുടെ ശമ്പള വർധനയും സ്ഥാനക്കയറ്റവും തടഞ്ഞുവെക്കുന്ന നടപടികൾ അധികൃതർ പിൻവലിക്കണമെന്ന് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ആവശ്യപ്പെട്ടു. സംഘടനയുടെ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് മുസ്തഫ മാസ്റ്റർ കോഴിച്ചെന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ, ജില്ലാ വനിതാ വിംഗ് കൺവീനർ ഹബീബ ടീച്ചർ വെന്നിയൂർ, മുജാഹിദ് പനക്കൽ, പി.പി. അബ്ദുൽ നാസർ, ജമീല ടീച്ചർ കാടപ്പടി, ഷിഹാബ് കഴുങ്ങിൽ, വാഹിദ് മൊറയൂർ എന്നിവർ സംസാരിച്ചു....
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ത്രിദിന സൗജന്യ വിവാഹ പൂർവ കൗൺസിലിംഗ് ആരംഭിച്ചു

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ത്രിദിന സൗജന്യ വിവാഹ പൂർവ കൗൺസിലിംഗ് ആരംഭിച്ചു

TIRURANGADI
തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിന്റെയും, തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും, ജീവനി മെന്റൽ വെൽബീയിംഗ് പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസിലിംഗ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ ബാവ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുവഴി കൃത്യമായ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസിലിംഗിന്റെ ലക്ഷ്യം. മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളായാണ് ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം, വിവാഹത്തില...
ഗ്രാമിക പള്ളിപ്പുറം ക്വിസ് മത്സരം: യു.പി. വിഭാഗത്തിൽ ടി. ഷഹ്‌സ, എൽ.പി. വിഭാഗത്തിൽ സി.കെ. ഗൗതം കൃഷ്ണ ഒന്നാം സ്ഥാനത്ത്

ഗ്രാമിക പള്ളിപ്പുറം ക്വിസ് മത്സരം: യു.പി. വിഭാഗത്തിൽ ടി. ഷഹ്‌സ, എൽ.പി. വിഭാഗത്തിൽ സി.കെ. ഗൗതം കൃഷ്ണ ഒന്നാം സ്ഥാനത്ത്

TIRURANGADI
പരപ്പനങ്ങാടി: ഗ്രാമിക പള്ളിപ്പുറം രണ്ടാമത് തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ - കെ. വത്സല ടീച്ചർ മെമ്മോറിയൽ ക്വിസ് മത്സരം ചെറമംഗലം എ.യു.പി. സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ പരിധിയിലെ എൽ.പി, യു.പി വിദ്യാർത്ഥികൾക്കായുള്ള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഡി.ഐ.ഇ.ടി. സീനിയർ ലക്ച്ചററും, കലാ സാംസ്കാരിക പ്രവർത്തകയുമായ നിഷ പന്താവൂർ മത്സരം ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ടി.കെ. ബാലസുബ്രമണ്യൻ ക്വിസ് മത്സരം നിയന്ത്രിച്ചു. ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി ടി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമിക പ്രസിഡൻ്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞു. ടി. കാർത്തികേയൻ, സി. ചന്ദ്രൻ മാസ്റ്റർ, ടി.എ. ഗിരീഷ് കുമാർ, ലത്തീഫ് തെക്കെപ്പാട്ട്, സി. സജീവ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗ്രാമിക എക്സിക്യുട്ടീവ് കമ്മറ്റി അംഗം സി. ഇഷ നന്ദി അറിയിച്ചു. വിജയികൾ:യു.പി. വിഭാഗം: ഒന്നാം സ്ഥാനം: ടി. ഷഹ്സ ...
ഭിന്നശേഷിക്കുട്ടികൾക്കായി ‘ലീപ് ടു ലൈഫ്’; ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ ക്യാമ്പിന് തുടക്കം കുറിച്ചു

ഭിന്നശേഷിക്കുട്ടികൾക്കായി ‘ലീപ് ടു ലൈഫ്’; ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ ക്യാമ്പിന് തുടക്കം കുറിച്ചു

TIRURANGADI
ചെമ്മാട്: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനുമായി ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന 'ലീപ് ടു ലൈഫ്' ഫിസിക്കൽ ഫിറ്റ്നസ് പരിശീലന പരിപാടിക്ക് തുടക്കമായി. ചെമ്മാട് ലൂപി ലോഞ്ച് ടർഫിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷി ഫിസിക്കൽ ട്രെയിനർ കെ.ടി. വിനോദ് കുട്ടികൾക്ക് കായിക പരിശീലനം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ഒരു ഞായറാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെയാണ് ഈ പരിശീലന പരിപാടി നടക്കുക. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ കുട്ടികൾക്ക് കായിക പരിശീലനവും വിവിധ കളികളും നൽകും. ഇതിനുപുറമെ, കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗ്രീൻ ട്രാക്ക് സെക്രട്ടറി അസ്‌ലം സ്വാഗതം ആശംസിച്ച ചടങ്ങിൽ സാജിർ അദ്ധ്യക്ഷത വഹി...
നന്നമ്പ്രയുടെ ജനഹൃദയങ്ങളിലേക്കൊരു യാത്ര മുതിര്‍ന്നവരുടെ അനുഗ്രഹം തേടി ഷരീഫ് കുറ്റൂര്‍

നന്നമ്പ്രയുടെ ജനഹൃദയങ്ങളിലേക്കൊരു യാത്ര മുതിര്‍ന്നവരുടെ അനുഗ്രഹം തേടി ഷരീഫ് കുറ്റൂര്‍

TIRURANGADI
തിരൂരങ്ങാടി: മലപ്പുറം ജില്ലാ പഞ്ചായത്തിലെ നന്നമ്പ്ര ഡിവിഷനില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഷരീഫ് കുറ്റൂര്‍, പ്രചാരണത്തിന്റെ ആദ്യനാള്‍ തന്നെ ജനഹൃദയങ്ങളിലേക്ക് നേരേ കയറുന്ന ഒരു യാത്രയാണ് നടത്തുകയാണ്. പ്രഭാഷണത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റായ നിലയിലൂടെയും നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ ഷരീഫ്, ഇന്ന് തന്റെ പ്രചാരണത്തിന്റെ പ്രധാന ബലമായി മുതിര്‍ന്ന വോട്ടര്‍മാരുടെ അനുഗ്രഹം തേടിയെത്തിയത്. നാട്ടിലെ കാരണവന്മാരെയും മുതിര്‍ന്ന പൗരന്മാരെയും വീട് തോറും നേരില്‍ കണ്ടു, അവരുടെ ആരോഗ്യനില, ആവശ്യങ്ങള്‍, നാളുകളായുള്ള പ്രശ്‌നങ്ങള്‍ എന്നിവ വിദഗ്ധതയോടെ കേട്ട് മനസ്സിലാക്കുകയാണ് അദ്ദേഹം. കിടപ്പിലായ രോഗികളെ നേരില്‍ സന്ദര്‍ശിച്ച്, അവരോടുള്ള ആദരവും സ്നേഹവും പ്രകടമാക്കിയാണ് ഷരീഫിന്റെ മുന്നേറ്റം. നന്നമ്പ്ര, തെന്നല, കൊടിഞ്ഞി, ചെറുമുക്ക് പ്രദേശങ്ങളിലെ വ...

MTN NEWS CHANNEL