Sunday, May 31News That Matters
Shadow

PARAPPANAGADI

കീരനല്ലൂർ പാലം നിർമ്മാണം: ജലനിരപ്പ് ഉയർന്നാൽ അടിയന്തര നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

കീരനല്ലൂർ പാലം നിർമ്മാണം: ജലനിരപ്പ് ഉയർന്നാൽ അടിയന്തര നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ കീരനല്ലൂർ ന്യൂക്കട്ടിലെ പുതിയ പാലം നിർമ്മാണത്തിനായി പുഴയിൽ മണ്ണും തെങ്ങും ഉപയോഗിച്ച് തടയണ നിർമ്മിച്ചതിൽ ആശങ്കയുമായി നാട്ടുകാർ. മഴക്കാലം ആരംഭിക്കാനിരിക്കെ, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഈ അശാസ്ത്രീയ നിർമ്മാണം പ്രദേശത്ത് വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നായിരുന്നു പരാതി. എന്നാൽ മഴ കനത്ത് പുഴയിലെ ജലനിരപ്പ് ഉയർന്നാൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീരൊഴുക്ക് തടസ്സപ്പെടുത്തിയത് അട്ടക്കുളങ്ങര, പള്ളിപ്പടി, കൊട്ടന്തല, വടക്കേമമ്പുറം, ചുഴലി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകളിൽ വെള്ളം കയറാനും വലിയ ദുരന്തങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, അസീസ് കടലുണ്ടി, സുബൈർ പി.പി എന്നിവരുട...
ആനങ്ങാടിയിൽ നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറി കച്ചവടം; നടപടിയെടുക്കാതെ അധികൃതർ, പ്രതിഷേധവുമായി കെ.ഡി.എഫ്

ആനങ്ങാടിയിൽ നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറി കച്ചവടം; നടപടിയെടുക്കാതെ അധികൃതർ, പ്രതിഷേധവുമായി കെ.ഡി.എഫ്

PARAPPANAGADI
വള്ളിക്കുന്ന്: ആനങ്ങാടി അങ്ങാടിയിലെ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയുള്ള കച്ചവടം പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ബസ് സ്റ്റോപ്പിന് മുകളിലായി വലിയ കരിങ്കല്ലുകൾ കയറ്റിവെച്ചതും ഇരിപ്പിടമായിട്ടുണ്ടായിരുന്ന സ്ലാബുകൾ പൊളിച്ചു മാറ്റിയതും സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനും നിരവധി തവണ പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടലുകൾ മൂലം അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. വിഷയം ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറിയെയും നേരിട്ട് കണ്ട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാമെന്ന ഉറപ്പ് മാത്രമാണ് ലഭിക്കുന്നത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ...
പരപ്പനങ്ങാടി AIBDPA ഏരിയ സമ്മേളനം നടന്നു

പരപ്പനങ്ങാടി AIBDPA ഏരിയ സമ്മേളനം നടന്നു

PARAPPANAGADI
പരപ്പനങ്ങാടി: വിരമിച്ച ബിഎസ്എൻഎൽ തൊഴിലാളികളുടെ സംഘടനയായ AIBDPA പരപ്പനങ്ങാടി ഏരിയ സമ്മേളനം പരപ്പനങ്ങാടി യജ്ഞമൂർത്തി മന്ദിരത്തിൽ വെച്ച് ചേർന്നു. സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി ഒ. വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വാസുദേവൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എൻ.പി. കീരൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് എം. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി.പി. സുബ്രഹ്മണ്യൻ റിപ്പോർട്ടും ട്രഷറർ സുധാകരൻ വരവുചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗോപിദാസ്, സർക്കിൾ വനിതാ കമ്മിറ്റി മെമ്പർ പ്രഭാ ഭരതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പ്രഭാ ഭരതൻ (പ്രസിഡന്റ്), ടി.പി. സുബ്രഹ്മണ്യൻ (സെക്രട്ടറി), ടി.ബി. സോമൻ (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുഹമ്മദ് മുസ്തഫ സമ്മേളന പ്രതിനിധികൾക്ക് നന്ദി പറഞ്ഞു....
താളപ്പെരുക്കമായി സ്നേഹലിന്റെ തബല; ‘മഴവിൽ 2026’ പ്രൗഢമായി

താളപ്പെരുക്കമായി സ്നേഹലിന്റെ തബല; ‘മഴവിൽ 2026’ പ്രൗഢമായി

PARAPPANAGADI
പരപ്പനങ്ങാടി: എൻ.സി.സി. റോഡ് റസിഡൻസ് അസോസിയേഷൻ 'മഴവിൽ' 2026 വാർഷികാഘോഷം കലാവൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. മെയ് 9 ശനിയാഴ്ച വൈകുന്നേരം നിയാസ് പുളിക്കലകത്തിന്റെ വീട്ടുപരിസരത്ത് നടന്ന ആഘോഷപരിപാടികളിൽ കുഞ്ഞ് കലാകാരൻ സ്നേഹൽ അവതരിപ്പിച്ച തബല കച്ചേരി കാണികളുടെ ഹൃദയം കവർന്നു. പ്രശസ്ത തബലിസ്റ്റ് ഗംഗാധരൻ ഇല്ലത്തിന്റെ പേരക്കുട്ടിയും മികച്ച തബലിസ്റ്റായ രാജേഷ് ഇല്ലത്തിന്റെ മകനുമായ സ്നേഹൽ, തന്റെ കുടുംബത്തിന്റെ സംഗീത പാരമ്പര്യം വിളിച്ചോതുന്ന പ്രകടനമാണ് വേദിയിൽ കാഴ്ചവെച്ചത്. അമ്മ സുരഭി കൂരിയിലിന്റെ പ്രോത്സാഹനവും പിന്തുണയും ഈ കുട്ടിത്താരത്തിന്റെ സംഗീതയാത്രയ്ക്ക് കരുത്തേകുന്നു. അസോസിയേഷൻ പരിധിയിലെ മറ്റ് കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. റസിഡൻസ് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ഈ വാർഷികാഘോഷം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു സംഗമമായി മാറി. പരിപാടിയു...
‘എജ്യു ഫോക്കസ് 3.0’ ഗ്രാൻഡ് കരിയർ എക്സ്പോ നാളെ ചേളാരിയിൽ

‘എജ്യു ഫോക്കസ് 3.0’ ഗ്രാൻഡ് കരിയർ എക്സ്പോ നാളെ ചേളാരിയിൽ

PARAPPANAGADI
ചേളാരി | വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ദിശാബോധം നൽകുകയും പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് കരിയർ & എഡ്യൂക്കേഷൻ ഫെയർ ‘എജ്യു ഫോക്കസ്’ മൂന്നാമത് എഡിഷൻ നാളെ (മെയ് 9- ശനിയാഴ്ച) ചേളാരിയിൽ നടക്കും. ചേളാരി വി എ യു പി സ്കൂളിൽ വെച്ച് രാവിലെ 9 മണിക്ക് വള്ളിക്കുന്ന് മണ്ഡലം നിയുക്ത എം എൽ എ ടി വി ഇബ്രാഹിം ഉദ്‌ഘാടനം ചെയ്യും.ജില്ലയിലെ എല്ലാ സോണുകളിലും നടത്തപ്പെടുന്ന പരിപാടിയുടെ ആദ്യത്തെ വേദിയാണിത്. ഉദ്‌ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ ഹാജി പടിക്കൽ,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, വെസ്റ്റ് ജില്ലാ സാംസ്‌കാരികം പ്രസിഡന്റ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സാംസ്‌കാരികം സെക്രട്ടറി ഡോ അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, എസ് എസ് എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗം അബൂബക...
ആനങ്ങാടിയിലെ റോഡ് സുരക്ഷാ ഭീഷണിക്ക് പരിഹാരം.

ആനങ്ങാടിയിലെ റോഡ് സുരക്ഷാ ഭീഷണിക്ക് പരിഹാരം.

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി - കടലുണ്ടി റോഡിൽ ആനങ്ങാടി ഭാഗത്ത് റോഡ് ഉയർത്തിയത് മൂലം നിത്യേനയുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരമായി. റോഡ് വശങ്ങൾ താഴ്ന്നുകിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയുയർത്തുന്നതായും, ആനങ്ങാടി ടൗണിലെ ഓട്ടോ സ്റ്റാൻഡ് ഭാഗം കോൺക്രീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പുക്കത്ത്, പൊതുപ്രവർത്തകൻ സുബൈർ ആനങ്ങാടി എന്നിവർ നൽകിയ പരാതിയിലാണ് നടപടി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്ക് നൽകിയ പരാതിയെത്തുടർന്ന് റോഡ് സൈഡുകൾ കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കി. പഴയ റോഡ് നവീകരണ കരാറിൽ സൈഡ് ഐറിഷ് (കോൺക്രീറ്റ്) ഉൾപ്പെടാതിരുന്നതാണ് അപകടങ്ങൾക്ക് കാരണമായിരുന്നത്. പൊതുപ്രവർത്തകർ ഈ വിഷയം നിരന്തരമായി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ, പുതിയ പ്രവൃത്തിയിൽ ബാക്കി വന്ന ഫണ്ട് ഉ...
പരിശീലനം പൂർത്തിയാക്കിയെത്തിയ CRPF ജവാൻ ദിൽഷാദ് റോഷന് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം

പരിശീലനം പൂർത്തിയാക്കിയെത്തിയ CRPF ജവാൻ ദിൽഷാദ് റോഷന് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം

PARAPPANAGADI
പരപ്പനങ്ങാടി: രാജ്യസേവനത്തിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ സി.ആർ.പി.എഫ് ജവാൻ ദിൽഷാദ് റോഷന് ഉജ്ജ്വല സ്വീകരണം നൽകി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പരപ്പനാട് വാക്കഴ്സ് ക്ലബ്ബും പുത്തരിക്കൽ ഡോട്സ് സ്ട്രൈക്കേഴ്സും സംയുക്തമായാണ് ആവേശകരമായ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. സൈനിക സേവനത്തിലേക്കുള്ള കായികക്ഷമതാ പരീക്ഷയ്ക്കായി ദിൽഷാദിനെ പ്രാപ്തനാക്കിയത് പരപ്പനാട് വാക്കഴ്സ് ക്ലബ്ബിന്റെ പരിശീലനമായിരുന്നു. കൂടാതെ, മികച്ച വോളിബോൾ താരം കൂടിയായ ദിൽഷാദ് തന്റെ കായിക മികവിലൂടെ സി.ആർ.പി.എഫ് സെൻട്രൽ വോളിബോൾ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൈനിക സേവനത്തിനൊപ്പം കായിക നേട്ടവും സ്വന്തമാക്കിയ ദിൽഷാദിന്റെ വിജയം നാടിനാകെ അഭിമാനമായി. പരപ്പനാട് വാക്കഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ കെ.ടി. വിനോദ്, ട്രഷറർ സന്ദീപ് ടി.കെ, കോച്ച് ഉനൈസ് സി.പി എന്നിവ...
വള്ളിക്കുന്നിലെ AAP സ്ഥാനാർഥി കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

വള്ളിക്കുന്നിലെ AAP സ്ഥാനാർഥി കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു

PARAPPANAGADI
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും ആം ആദ്മി പാർട്ടി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറുമായ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് അനുഗ്രഹം തേടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക് ഔദ്യോഗികമായി കടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഉസ്താദിനെ നേരിൽ കണ്ട് പിന്തുണ തേടിയത്. നാടിന്റെ നന്മയ്ക്കും വിജയത്തിനുമായി കാന്തപുരം ഉസ്താദും മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളും ചേർന്ന് അദ്ദേഹത്തെ ആശീർവദിച്ചു. സന്ദർശന വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത്, അബ്ദു ഷുക്കൂർ പി.എം എന്നിവരും അനുഗമിച്ചിരുന്നു. പ്രവാസ ലോകത്തെ സജീവ സാന്നിധ്യമായ അസീസ് കടലുണ്ടി കാന്തപുരം ഉസ്താദിനെ സന്ദർശിച്ച വാർത്ത വള്ളിക്കുന്ന് മണ്ഡലത്തിലെ രാഷ്ട്രീയ ...
വള്ളിക്കുന്ന് മണ്ഡലം ആം ആദ്മി പാർട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വള്ളിക്കുന്ന് മണ്ഡലം ആം ആദ്മി പാർട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

PARAPPANAGADI
വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി അസീസ് കടലുണ്ടി വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറായ അസീസ് കടലുണ്ടി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൂടിയായ റിട്ടേണിംഗ് ഓഫീസർ എം. ഗിരീഷിനാണ് പത്രിക കൈമാറിയത്. നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി ഷമീം ഹംസ പി.ഒ, കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത് എന്നിവർക്ക് പുറമെ വിവിധ മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. പ്രവാസ ലോകത്തെ സംഘടനാ പ്രവർത്തനങ്ങളിലെ മികവുമായെത്തുന്ന അസീസ് കടലുണ്ടി വള്ളിക്കുന്നിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സജീവമായി രംഗത്തുണ്ട്....
പരപ്പനങ്ങാടി സി.ഐയെ കുത്തിയ പ്രതി മംഗലാപുരത്ത് പിടിയിൽ

പരപ്പനങ്ങാടി സി.ഐയെ കുത്തിയ പ്രതി മംഗലാപുരത്ത് പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഒടുവിൽ പോലീസ് വലയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ സജേഷിനെയാണ് മംഗലാപുരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മതിൽ ചാടിയതിനെത്തുടർന്ന് രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റു. മംഗലാപുരത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സജേഷ് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മംഗലാപുരം പോലീസ് എത്തിയതോടെയാണ് ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതി നിലവിൽ പോലീസ് കാവലിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ...
പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

PARAPPANAGADI
പരപ്പനങ്ങാടി: പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. പാലത്തിങ്ങൽ സ്വദേശി ആസിഫ് (24) ആണ് മരിച്ചത്. ഇന്ന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ആസിഫിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....
ആനങ്ങാടി ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണം; കെ.ഡി.എഫ് തുറമുഖ മന്ത്രിക്ക് നിവേദനം നൽകി

ആനങ്ങാടി ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണം; കെ.ഡി.എഫ് തുറമുഖ മന്ത്രിക്ക് നിവേദനം നൽകി

PARAPPANAGADI
പരപ്പനങ്ങാടി: ആനങ്ങാടി ബീച്ചിൽ ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികൾ തുറമുഖ മന്ത്രി വി.എൻ. വാസവന് നിവേദനം സമർപ്പിച്ചു. കേരളത്തിലെ ആദ്യത്തെ ഫിഷ് ലാൻഡിങ് സെന്ററായി മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഉദ്ഘാടനം ചെയ്ത പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഭാരവാഹികൾ മന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്ക് നീക്കങ്ങളുമായി ബന്ധപ്പെട്ട് ബേപ്പൂർ തുറമുഖം വികസിപ്പിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രവേശനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് നിവേദന സംഘം ചൂണ്ടിക്കാട്ടി. കടലോര മക്കളുടെ ഈ പ്രയാസം പരിഹരിക്കാൻ ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിന്റെ പ്രവർത്തനം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. കെ.ഡി.എഫ് ഭാരവാഹികളായ പി.എൻ. അബ്ദുൽ അസീ...
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി: ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ മുസ്തഫ എ.പി (45) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എസ്.ഐ ശ്യാം, എ.എസ്‌.ഐ സ്വപ്‌ന, സി.പി.ഒമാരായ ജോഷി, അഭിലാഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷൊർണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. യാത്രക്കാർ കുറവായിരുന്ന കമ്പാർട്ട്‌മെന്റിൽ വെച്ച് യുവതിയുടെ എതിർപ്പ് അവഗണിച്ചു നിരന്തരം പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്ത മുസ്തഫ, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നു. ട്രെയിനിൽ വെച്ചുണ്ടായ അതിക്രമമായതിനാൽ യുവതിയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയിൽവേ പോലീസിന്റെ നിർദ്ദേശപ്രകാരമാണ് പരപ്പനങ്ങാടിയിൽ വെച്ച് പ്രത...
ജനവാസ മേഖലയിലെ മദ്യവിൽപ്പനശാല: കൂട്ടുമൂച്ചിയിൽ ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

ജനവാസ മേഖലയിലെ മദ്യവിൽപ്പനശാല: കൂട്ടുമൂച്ചിയിൽ ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

PARAPPANAGADI
വള്ളിക്കുന്ന്: കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ജനനിബിഡമായ ഈ പ്രദേശത്ത് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത് പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചു.​പ്രദേശത്തെ പൗരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. മദ്യപാനികളുടെ ശല്യവും വിളയാട്ടവും കാരണം പ്രദേശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാഭീഷണി നിലനിൽക്കുകയാണെന്നും സാമൂഹിക പ്രശ്നങ്ങൾ വർധിച്ചതായും യോഗം വിലയിരുത്തി. ബീവറേജ് കോർപ്പറേഷന്റെ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ വിപുലീകരിക്കാനും ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.​വള്ളിക്കുന്ന് പഞ്ച...
വെട്ടിച്ചിറയിലെ ടോൾ പിരിവ് ചട്ടവിരുദ്ധം; NHAI ഡയറക്ടർക്ക് പരാതി നൽകി കേരള ഡെവലപ്‌മെന്റ് ഫോറം

വെട്ടിച്ചിറയിലെ ടോൾ പിരിവ് ചട്ടവിരുദ്ധം; NHAI ഡയറക്ടർക്ക് പരാതി നൽകി കേരള ഡെവലപ്‌മെന്റ് ഫോറം

PARAPPANAGADI
പരപ്പനങ്ങാടി: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ആരംഭിച്ച ടോൾ പിരിവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഡെവലപ്‌മെന്റ് ഫോറം (KDF) നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സംസ്ഥാന ഡയറക്ടർക്ക് പരാതി നൽകി. ഒരു ടോൾ പ്ലാസയിൽ നിന്നും അടുത്ത ടോൾ പ്ലാസയിലേക്കുള്ള കുറഞ്ഞ ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന 2008-ലെ എൻ.എച്ച്.എ.ഐ ചട്ടം നിലനിൽക്കെ, വെട്ടിച്ചിറ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കിലോമീറ്റർ മാത്രമാണ് ദൂരമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.​പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും മലപ്പുറം ജില്ലയിലെ കൂരിയാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പണി അപൂർണ്ണമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ് ആരംഭിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്നും നിവേദനത്തിൽ പറയുന്നു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന...
പരപ്പനങ്ങാടിയിൽ മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

പരപ്പനങ്ങാടിയിൽ മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി: ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടക്കാട് സ്വദേശി വി.പി. ഇഹ്സാനുൽ ബഷീർ (32), ചെട്ടിപ്പടി സ്വദേശി കെ.വി. നിഷാദ് (34) എന്നിവരെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് അരിയല്ലൂർ കൊടക്കാട് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ ഇവരുടെ സ്കൂട്ടറിൽ നിന്ന് 9.692 ഗ്രാം മെത്താംഫിറ്റമിൻ (രാസലഹരി) കണ്ടെടുത്തു. ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതികൾ വലയിലായത്. പിടിയിലായവരിൽ ഇഹ്സാനുൽ ബഷീർ മുൻപും പരപ്പനങ്ങാടി റേഞ്ചിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, പ്രിവന...
പരപ്പനങ്ങാടി ബി.ഇ.എം സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

പരപ്പനങ്ങാടി ബി.ഇ.എം സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

PARAPPANAGADI
പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കാദർ ശരീഫ് (24) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സ്കൂൾ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്നാണ് ഇയാൾ മോഷണം നടത്തിയത്.​നിരവധി മോഷണക്കേസുകളിൽ പ്രതിയായ കാദർ ശരീഫിനെ പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശത്തെ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്....
പരപ്പനങ്ങാടിയിൽ റോഡ് പണിയിലെ പൊടിശല്യം: LDF ഇടപെടൽ;

പരപ്പനങ്ങാടിയിൽ റോഡ് പണിയിലെ പൊടിശല്യം: LDF ഇടപെടൽ;

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി-കോഴിക്കോട് പാതയിൽ അയ്യപ്പൻകാവ് മുതൽ ചെട്ടിപ്പടി വരെ നീളുന്ന റോഡ് നിർമ്മാണത്തെ ത്തുടർന്നുണ്ടാകുന്ന കടുത്ത പൊടിശല്യത്തിൽ വലഞ്ഞ് നാട്ടുകാരും യാത്രക്കാരും. റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ ടാറിംഗ് വൈകുന്നതാണ് പ്രദേശത്ത് വലിയ രീതിയിലുള്ള പൊടി ഉയരാൻ കാരണമാകുന്നത്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന പരാതി വ്യാപകമാണ്.​നേരത്തെ എൽ.ഡി.എഫ് ജനകീയ വികസന മുന്നണി കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചതിനെത്തുടർന്ന് ഒരു ചെറിയ ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. എന്നാൽ ബാക്കി ഭാഗങ്ങളിലെ ദുരിതം തുടരുന്ന സാഹചര്യത്തിൽ ജനകീയ വികസന മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഇന്ന് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുമായി ചർച്ച നടത്തി.​ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ മുതൽ പ്രദേശത്തെ പൊടിശല്യം ഒഴിവാക്കാൻ വെള്ളം അടിക്കുമെന്നും, നിലച്ചുപോ...
ശബള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: KHSTU

ശബള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: KHSTU

PARAPPANAGADI
പരപ്പനങ്ങാടി ഉപജില്ലാ കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) സബ്ജില്ലാ സമ്മേളനം തിരൂരങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ. ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണം സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ചടങ്ങിൽ ആവശ്യപ്പെട്ടു. അധ്യാപക സമൂഹം ദീർഘകാലമായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ശമ്പളപരിഷ്കരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത സമ്മേളനത്തിൽ അധ്യാപകരുടെ തൊഴിൽ സുരക്ഷ, സേവന വ്യവസ്ഥകൾ, വിദ്യാഭ്യാസ രംഗത്തെ സമകാലിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ഗൗരവകരമായ ചർച്ചകൾ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് ഇർഷാദ് ഓടക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. ഹുസൈൻ, ...
അയ്യപ്പൻക്കാവിലെ പൊടിശല്യം: അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് PWD ക്ക് പരാതി നൽകി കൗൺസിലർമാർ

അയ്യപ്പൻക്കാവിലെ പൊടിശല്യം: അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് PWD ക്ക് പരാതി നൽകി കൗൺസിലർമാർ

PARAPPANAGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടി - കോഴിക്കോട് റോഡിലെ അയ്യപ്പൻക്കാവിൽ ഡ്രൈനേജ് നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടതിനെ തുടർന്നുണ്ടായ രൂക്ഷമായ പൊടിശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ രംഗത്ത്. പരപ്പനങ്ങാടി നഗരസഭയിലെ എൽ.ഡി.എഫ് - ജനകീയ വികസന മുന്നണി കൗൺസിലർമാർ ഇതുസംബന്ധിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി. റോഡ് വെട്ടിപ്പൊളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഗതാഗതയോഗ്യമാക്കാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന കടുത്ത പൊടി കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. എത്രയും വേഗം റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നും പൊടിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ, ഇ.ടി. സുബ്രമണ്യൻ,...

MTN NEWS CHANNEL