വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയും നിലവിൽ വെട്ടുതോട് താമസക്കാരനുമായ ടി.കെ മൊയ്‌ദീൻ കുട്ടി (പള്ളന്റവളപ്പിൽ കുഞ്ഞാപ്പു) നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഊക്കത്ത് മഹല്ല് സ്വദേശിയും നിലവിൽ കൊടക്കല്ല് കോടപറമ്പിൽ താമസക്കാരനുമായ പാലമഠത്തിൽ പുളിക്കൽ മൊയ്‌ദീൻ ഹാജി നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ഊക്കത്ത് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.
വേങ്ങര: അച്ചനമ്പലം കടുകുന്നിയിൽ താമസിക്കുന്ന അബ്ദുൽ കരീം (67) മരണപ്പെട്ടു. പരേതനായ കൂന്തല കുഞ്ഞാലന്റെ മകനാണ്.
ഭാര്യ: റുക്കിയ. മക്കൾ: ആരിഫ, ഫാത്തിമ, സമീയ, ഷാഫി, നസീറ, സുബുഹാന. മരുമക്കൾ: ആബിദ് (പരപ്പനങ്ങാടി), നൗഫൽ (ചുള്ളിപ്പാറ), സൽമാൻ (തെന്നല), മാജിദ് (കുഴിപ്പുറം), ബീരാൻകുട്ടി (തറയിട്ടാൽ). ഇന്ന് വൈകുന്നേരം 5:30 ന് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും...
വേങ്ങര : ഇല്ലിപ്പിലാക്കൽ റഹ്മത്ത് നഗർ സ്വദേശി പരേതനായ ഓണത്തുകാടൻ ഉമ്മർ ഹാജിയുടെ മകൻ ഓണത്തുകാടൻ അലവികുട്ടി അന്തരിച്ചു. പരേതൻ ആലസ്സൻ, ഹസ്സൈൻ, ഉസ്മാൻ എന്നിവരുടെ സഹോദരനാണ്. മൃതദേഹം ഇന്ന് രാവിലെ 11.30-ന് ഇല്ലിപ്പിലാക്കൽ ജുമാ മസ്ജിദിൽ ജനാസ നിസ്കാരത്തിന് ശേഷം ഖബറടക്കും.
വേങ്ങര: ചേറൂർ അടിവാരം തൊട്ടിയിൽ കുഞ്ഞുട്ടിയുടെയും ഉഷയുടെയും മകൻ ബൈജു (45) മരണപ്പെട്ടു. നെഞ്ചുവേദനയെ തുടർന്ന് മലപ്പുറം കിഴക്കെത്തല ഓർക്കിഡ് ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കൽ HMS ഹോസ്പിറ്റലിൽ മൂന്നര മണിക്കൂറുകളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെടുകയാനുണ്ടായത്. ശവസംസ്കാര ചടങ്ങുകൾ ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ വെച്ച് നടത്തുന്നതാണ്. സോഫ്റ്റ്‌വെയർ എൻജിനിയറായ അദ്ദേഹം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ചായത്തിലെ വാർഡ് 14 ഇൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബിജെപി മലപ്പുറം സെൻട്രൽ ജില്ല കൺവീനറായി ഇപ്പോൾ ചുമതല വഹിക്കുന്നു. ഭാര്യ സുജിത മകൻ ആദിനാഥ്, ഷജിനി, ഭജിനി തുടങ്ങിയവർ സഹോദരിമാരാണ് വിനോദ് തൃത്താല, പ്രശാന്ത് മഞ്ചേരി തുടങ്ങിയവർ സഹോദരി ഭർത്താക്കന്മാരാണ്....
വേങ്ങര: പറമ്പിൽപടി സ്വദേശി വലിയൊറ പുരക്കൽ നാരായണൻ (67) മരണപ്പെട്ടു. വേങ്ങര എം.കെ സ്റ്റോറിന് സമീപം വർഷങ്ങളായി കൊല്ലപ്പണി ചെയ്തുവരികയായിരുന്നു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
വേങ്ങര: കച്ചേരിപ്പടി പിലാക്കൽ പരേതനായ കോയയുടെ മകൻ പിലാക്കൽ ബീരാൻകുട്ടി മരണപ്പെട്ടു. മക്കൾ: ഇല്ലിക്കൽച്ചിറയിൽ താമസിക്കുന്ന പിലാക്കൽ കോയ, നസീർ. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ നടക്കും.
പാക്കടപുറായ മാടംചിന സ്വദേശി അബൂബക്കർ തെക്കരകത്ത് നിര്യാതനായി. പരേതന്റെ മൃതദേഹം പാക്കടപുറായ മാടംചിനയിലുള്ള വീട്ടിൽ . തുടർന്ന് ഇന്ന് രാത്രി 7 മണിക്ക് മയ്യത്ത് മാടംചിന ജുമാ മസ്ജിദിൽ നടക്കും
പുത്തനങ്ങാടി മഞ്ഞാമാട് വൈദ്യക്കാരൻ അബ്ദുറസാഖിൻ്റെ ഭാര്യ കദിജ (62) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
വേങ്ങര ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷംസിയ (43) അന്തരിച്ചു. തിരൂരങ്ങാടി നെടിയേരി കോളനി സ്വദേശിനിയായ ഇവർ അൽപ്പം മുമ്പാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി പി.എസ്.എം.ഒ (PSMO) കോളേജിലെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. എസ്.എം. അലിയുടെയും കെമിസ്ട്രി വിഭാഗം മുൻ മേധാവി നൂർജഹാൻ ടീച്ചറുടെയും മകളാണ്.ഡോക്ടർ ശറഫുദ്ധീനാണ് ഭർത്താവ്. പി.എസ്.എം.ഒ കോളേജിലെ പ്രശസ്തരായ അധ്യാപക ദമ്പതികളുടെ മകളായ ഡോ. ഷംസിയ വേങ്ങരയിൽ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു....
വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പൂതൻകുറിഞ്ഞി ഹുസൈന്റെ (മുല്ല) ഭാര്യ സൈനബ മരണപ്പെട്ടു. ശരീഫ, റഫീഖ്, ശംസുദ്ധീൻ, ഫൈസൽ, നൗഷാദ്, ഷെറീന എന്നിവർ മക്കളാണ്. ഇസ്മായിൽ, ജഹ്ഫർ എന്നിവർ മരുമക്കളാണ്. പരേതയുടെ ജനാസ നമസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ നടക്കും
ചേരൂർ - കാപ്പിൽ സ്വദേശി തച്ചരു പടിക്കൽ മുഹമ്മദാജി (മ്രാട്ടിൽ) എന്നവരുടെ മകൻ അബൂബക്കർ ഹാജി നിര്യാതനായി. ചേറൂർ കാപ്പിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പരേതന്റെ ജനാസ നമസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 11.30-ന് ചേരൂർ - കാപ്പിൽ ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര: തറയിട്ടാൽ സ്വദേശി എഞ്ചിനീയർ പുല്ലമ്പലവൻ അബ്ദുറഹ്മാൻ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 4:30-ന് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് റിട്ട. അഡീഷണൽ സെക്രട്ടറിയും നിരവധി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന വി.പി. അബ്ദുൽ റസാഖ് (74) അന്തരിച്ചു. ഇന്ന് പുലർച്ചെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. 1971-ൽ സെക്രട്ടറിയേറ്റിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2002-ൽ അഡീഷണൽ സെക്രട്ടറി (ജി.എ.ഡി) ആയാണ് വിരമിച്ചത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, ശങ്കരനാരായണപിള്ള, വി.സി. കബീർ, നാലകത്ത് സൂപ്പി, ഇ.റ്റി. മുഹമ്മദ് ബഷീർ, പി.കെ. അബ്ദുറബ്ബ് എന്നിവരോടൊപ്പം സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള വിവിധ നിർണ്ണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറം കോട്ടക്കൽ സ്വദേശിയായ അദ്ദേഹം വട്ടിയൂർക്കാവ് കുതിരക...
കണ്ണൂര്‍: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ (88) അന്തരിച്ചു. വാര്‍ദ്ധകൃ സഹജമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂര്‍, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മങ്ങാട് മഹല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1937 ലാണ് ജനനം. കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാരില്‍ നിന്നും, പിന്നീട് പെരിങ്ങത്തൂര്‍ ദര്‍സ...
വേങ്ങര: ഇരുകുളം സ്വദേശി മല അലവി ഹാജി മഹാരാഷ്ട്രയിലെ നാസിക്കിൽ മരണപ്പെട്ടു. പരേതനായ മല മൊയ്തീൻ കുട്ടി ഹാജിയുടെ മകനാണ്. ഇരുകുളം മേഖലയിലെ മത-സാമൂഹിക രംഗങ്ങളിലും ദീർഘകാലമായി നാസിക്കിൽ ബിസിനസ് രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മയ്യിത്ത് നിലവിൽ നാസിക്കിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച ശേഷം ഇരുകുളം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
വലിയോറ: പാണ്ടികശാല സ്വദേശി പാറക്കൽ അലവിക്കുട്ടി (പൂച്ച്യാപ്പു) മരണപ്പെട്ടു. മക്കൾ: ഹനീഫ, അബീദാദ് ആസിഫ്, ഹബീബ് റഹ്മാൻ വാഫി.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര: കക്കാടംപുറം സ്വദേശി പൂളക്കൽ ഹംസ മരണപ്പെട്ടു. പരേതനായ പൂളക്കൽ അവറാൻ കുട്ടിയുടെ മകനാണ്. ദീർഘകാലം കക്കാടംപുറത്ത് ടെക്സ്റ്റൈൽസ് നടത്തിയിരുന്ന ഇദ്ദേഹം പ്രദേശത്തെ സാംസ്കാരിക-വ്യാപാര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും....
വേങ്ങര: പറപ്പൂർ പുതുപ്പറമ്പ് സ്വദേശിയും പരേതനായ ആലസ്സൻ കുട്ടി മുസ്ല്യാരുടെ മകനുമായ ചോലക്കപറമ്പൻ മുഹമ്മദ് കുഞ്ഞി മൗലവി (സാലിം ബുർഹാനി) അന്തരിച്ചു. ജനാസ നിലവിൽ ഖലീഫ ഉപ്പാപ്പ റോഡിലുള്ള മകളുടെ വീട്ടിലാണുള്ളത്. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും