സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ അസം സ്വദേശികൾ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികൾ പിടിയിൽ. കുറ്റിപ്പുറം തങ്ങൾപ്പടിയിലെ ലോഡ്ജിൽ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശിയാണ് ഹണിട്രപ്പിൽ കുടുങ്ങിയത്. എടപ്പാളിൽ മൊബൈൽ ഷോപ്പ് നടത്തുന്ന യുവാവിനോട് ബന്ധം സ്ഥാപിച്ചാണ് പ്രതികൾ കെണിയൊരുക്കിയത്. കടയിൽ മൊബൈൽ ഫോൺ നന്നാക്കുന്നതിനായി എത്തിയ യാസ്മിൻ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചു. നന്നായി ഹിന്ദി സംസാരിക്കുന്നതിനാൽ സൗഹൃദം വളർന്നു. ഇതോടെ യാസ്മിൻ ആലവും ഖദീജ ഖാത്തൂനും ചേർന്ന് ഹണിട്രാപ്പ് പദ്ധതി ഒരുക്കി. പ്രതികൾ താമസിക്കുന്ന കുറ്റിപ്പുറം തങ്ങൾപടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഖദീജ ഖാത്തൂനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൂട്ടുകാരിയാണെന്നു പറഞ്ഞാണ...



















