Thursday, September 17News That Matters
Shadow

Author: admin

വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി

വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി

MALAPPURAM
തിരുനാവായ: പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. മങ്കരയിലെ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ നാസര്‍(43) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇദ്ദേഹം ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് ശേഷം ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിട്ടിട്ടുണ്ട്....
യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

LOCAL NEWS, PALAKKAD
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി ഡിസ്ചാർജ്ജായ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലാണ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ രം​ഗത്ത് വന്നിരിക്കുന്നത്. ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർ‌ന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം നൽകി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സനിൽ ഇന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുകളില്ലാതെ സനിലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി...
മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു; കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി

മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു; കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി

KOTTAKKAL
മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.

CRIME NEWS
കൊല്ലം: കിളികൊല്ലൂരില്‍ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേർന്ന ഓടയില്‍ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം മുതലാണ് നന്ദയെ കാണാതായത്. നാട്ടുകാർ നടത്തിയ പരിശോധനയില്‍ ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
‘ഒരു തൈ നടാം’ വൃക്ഷവല്‍കരണ ക്യാമ്പയിന് തുടക്കമായി

‘ഒരു തൈ നടാം’ വൃക്ഷവല്‍കരണ ക്യാമ്പയിന് തുടക്കമായി

MALAPPURAM
ഒരു തൈ നടാം വൃക്ഷവല്‍കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പ്രകാശനം ചെയ്തു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30 വരെയാണ് ക്യാമ്പയ്ന്‍ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഒരുകോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ സഹകരണ സംഘങ്ങള്‍, ജീവനക്കാരുടെ സംഘടനകള്‍, കുടുംബശ്രീ, ഹരിത കര്‍മസേനകളുടെയും ഐസിഡിഎസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനോടകം നട്ട വൃക്ഷ തൈകള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഹരിത കേരളം മിഷന്‍ തുടക്കം കുറിച്ചിട്ടുള്ള പദ്ധതിയാണ് പച്ച തുരുത്ത്. നിലവില്‍ നൂറ്റി ഒമ്പത് പച്ചത്തുരുത്തുകളാണ് ജില്ലയിലുള്ളത്. 500 പച്ചത്തുരുത്തുകള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും...
അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിയ പ്രതി അറസ്റ്റിൽ

അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിയ പ്രതി അറസ്റ്റിൽ

MALAPPURAM
കൊ​ള​ത്തൂ​ർ: പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ൻ​വ​ശ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ അന്തർസംസ്ഥാന തൊ​ഴി​ലാ​ളി​യെ കു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ആ​സാം സോ​നി​ത്പൂ​ർ സ്വ​ദേ​ശി കി​ര​ൺ ദാ​സി​ന്റെ മ​ക​ൻ ബാ​ദി​സ്ഥ ദാ​സാ​ണ് (32) പി​ടി​യി​ലാ​യ​ത്. പ​ശ്ചി​മ ബം​ഗാ​ൾ ഇ​ച്ചു​ഭാ​ഗ്ര സ്വ​ദേ​ശി ഹാ​സ​ൻ മോ​ണ്ട​ലി​ന്റെ മ​ക​ൻ അ​ൽ​മാ​ൻ മോ​ണ്ട​ലി​നാ​ണ് (30) കു​ത്തേ​റ്റ​ത്. കൃ​ത്യ​ത്തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ജൂ​ൺ 11ന് ​പു​ല​ർ​ച്ച ര​ണ്ടി​ന് സം​ഭ​വം ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രും മ​ദ്യ ല​ഹ​രി​യി​ൽ വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ൽ​മാ​ൻ മൊ​ണ്ടേ​ലി​ന് കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്. താ​ഴെ നി​ല​യി​ൽ വ​ന്നു കു​ഴ​ഞ്ഞു​വീ​ണ മൊ​ണ്ടേ​ലി​നെ കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് ഇ​റ...
ബഡ്‌സ് സ്‌കൂളിലെ മോഷണ ശ്രമം; പ്രതി അറസ്റ്റില്‍

ബഡ്‌സ് സ്‌കൂളിലെ മോഷണ ശ്രമം; പ്രതി അറസ്റ്റില്‍

MALAPPURAM
കൊ​ണ്ടോ​ട്ടി: മോ​ഷ​ണ രീ​തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മൂ​വാ​റ്റു​പു​ഴ പെ​ഴ​ക്കാ​പ്പി​ള്ളി പാ​ണ്ടി​യാ​ര​പ്പി​ള്ളി നൗ​ഫ​ല്‍ (പ​പ്പ​ന്‍ നൗ​ഫ​ല്‍ - 42) വീ​ണ്ടും കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. മൊ​റ​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​രി​മ്പ്ര​യി​ല്‍ ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മോ​ഷ​ണ ശ്ര​മ​ത്തി​നാ​ണ് അ​റ​സ്റ്റ്. ജൂ​ണ്‍ ഒ​ന്നി​ന് പു​ല​ര്‍ച്ചെ വാ​ട​ക വീ​ട്ടി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണ ശ്ര​മം. ഇ​വി​ടെ നി​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. മോ​ഷ​ണ​ശ്ര​മ​ത്തി​ന്റെ രീ​തി​യി​ല്‍ നി​ന്ന് നൗ​ഷ​ലാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് കൊ​ണ്ടോ​ട്ടി പൊ​ലീ​സ് മ​ന​സി​ലാ​ക്കി. വേ​ങ്ങ​ര​യി​ലെ മ​റ്റൊ​രു കേ​സി​ല്‍ റി​മാ​ന്‍ഡി​ലാ​യി​രു​ന്...
ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സമീപത്തെ ആളുകളാണ് തോട്ടിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു. ആളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു.

ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു.

GULF NEWS
മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയില്‍ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി പാച്ചേരി അലവിക്കുട്ടി(61 )യാണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തി കർമ്മങ്ങള്‍ പൂർത്തിയാക്കി മദീന സന്ദർശനത്തിലായിരുന്നു. ഇന്ന് വൈകുന്നേരം ഹറമില്‍ നമസ്‌കാരത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മദീന അല്‍സലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നടപടികള്‍ പൂർത്തിയാക്കി മദീനയില്‍ ഖബറടക്കം നടത്തും. സഹായങ്ങള്‍ക്കും മറ്റുമായി കെഎംസിസി മദീന വെല്‍ഫെയർവിങ് കൂടെയുണ്ട്....
യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിൽ

യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിൽ

CRIME NEWS
കർണാടകയില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എഞ്ചിനീയറുമായ പുനീത് ഗൗഡ(28)യെയാണ് പൊലീസ് പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒരാഴ്ച കഴിയുമ്ബോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞുകഴിഞ്ഞ ശനിയാഴ്ച ഹാസനിലാണ് യുവാവ് പ്രതീയെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്; കൊലപാതകത്തിന് കൃത്യം ഏഴ് ദിവസം മുമ്ബാണ് പുനീതും വീട്ടമ്മയുമായ പ്രീതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ കാണാമെന്ന് തീരുമാനിച്ചു. മുൻകൂട്ടി തീരുമാനിച്ച പ്രകാരം കഴിഞ്ഞ ശനിയാഴ്ച ഇരുവരും ഹാസനിലെ ഒരു ഫാം ഹൗസിലേക്ക് എത്തി. എന്നാല്‍ ഫാം ഹൌസില്‍ വെച്ച്‌ പ്രീതിയും പനീതും തമ്മില്‍ വാക...
കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.

കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.

Accident
മലപ്പുറം: കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12.30നാണ് അപകടം. അഞ്ചു പേരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. റംഷാദ്, റഷീദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ റഷീദിനെ നിലമ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ മരണപ്പെട്ടു

നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ മരണപ്പെട്ടു

MARANAM
വേങ്ങര : താഴെ അങ്ങാടി നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ എന്ന അബ്ദു ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ ജുമാമസ്ജിദിൽ നടക്കും.
മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ മരണപ്പെട്ടു.

മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ മരണപ്പെട്ടു.

MARANAM
ഊരകം യാറംപടി പരേതനായ പാങ്ങാട്ട് രായിം ഹാജിയുടെ ഭാര്യ മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ (85)എന്നവർ മരണപ്പെട്ടു. മക്കൾ കുഞ്ഞു മുഹമ്മദ്‌, കോയകുട്ടി, ഉമ്മർ, ശിഹാബ്, കുഞ്ഞി പാത്തു, സുബൈദ, ഹഫ്സ, റംല, ഖദീജ, ഫൗസിയ, ബുഷ്റ, മരുമക്കൾ:അഹമ്മദ്, കുട്ടി ഹസ്സൻ,പരേതനായ അബ്ദു റഹ്മാൻ, റഷീദ്, സലാം, നാസർ. മയ്യത്ത് നമസ്കാരം 9.30ന് ഊരകം യാറം പടി കോണിത്തോട് ജുമാ മസ്ജിദിൽ നടക്കും...
CPI വേങ്ങര മുതിർന്ന സഖാവ് യു ബാലകൃഷ്ണൻ അന്തരിച്ചു

CPI വേങ്ങര മുതിർന്ന സഖാവ് യു ബാലകൃഷ്ണൻ അന്തരിച്ചു

MARANAM
വേങ്ങര: ഊരകം CPI വേങ്ങര മുൻ മണ്ഡലം സെക്രട്ടറിയും വേങ്ങര ആയുർവേദ ആശുപത്രിക്ക് സമീപം തയ്യൽ കട നടത്തിയിരുന്ന മുതിർന്ന സഖാവുമായ ഉപ്പുന്തറ ബാലകൃഷ്ണൻ എന്ന UB അന്തരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം.

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം.

MALAPPURAM
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം: നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ 49കാരൻ കൊല്ലപ്പെട്ടു. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപെട്ട ബില്ലിയാണ് മരിച്ചത്. പുഴയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം. കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം...
ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

CRIME NEWS
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. വിദ്യാർഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കി. സ്കൂളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഒൻപതാം ക്ലാസിലെ ഷഫ്‌ളിംഗ് ഒഴിവാക്കാനാണ് സ്കൂൾ മാനേജ്മെൻറ് തീരുമാനം. ശിക്ഷാനടപടികൾ പിൻവലിക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കുന്നു. എന്നാൽ ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് വിദ്യാർഥിനിയെക്കൊണ്ട് എഴുതി വാങ്ങിച്ചുവെന്നുമാണ് ...
വൻ മയക്കുമരുന്ന് വേട്ട: യുവാവും യുവതിയും അറസ്റ്റിൽ

വൻ മയക്കുമരുന്ന് വേട്ട: യുവാവും യുവതിയും അറസ്റ്റിൽ

KANNUR, LOCAL NEWS
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ....
പീച്ചി അലവി എന്ന  കൂട്ടിരി അലവി ഹാജി മരണപ്പെട്ടു

പീച്ചി അലവി എന്ന കൂട്ടിരി അലവി ഹാജി മരണപ്പെട്ടു

LOCAL NEWS
വേങ്ങര: ചേറൂർ കഴുകൻചിന മൈത്രിഗ്രാമം സ്വദേശി ( മൈത്രി നമ്പർ20) പീച്ചി അലവി എന്ന കൂട്ടിരി അലവി ഹാജി(90) മരണപ്പെട്ടു. മക്കൾ: കൂട്ടിരി മുഹമ്മദ് ( സൗദി) ഫാത്തിമ, സക്കീന, പരേതനായ സുബൈർ, റസിയ, ഷംസീന. മരുമക്കൾ : മൈമൂന ചെറുമുക്ക്, അബ്ദുൽ ഗഫൂർ വലിയോറ, മുസ്തഫ മേമാട്ടുപാറ, സുബീനമഞ്ചേരി, ഷംസുദ്ദീൻ പാക്കടപ്പുരായ, ഷഫീർ പുതുക്കുങ്ങൽ. ജനാസ നമസ്കാരം ഇന്ന് ബുധൻ രാവിലെ 11 മണിക്ക് ചേറൂർ ചണ്ണയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും....
ചേറുർ സ്വദേശി പുള്ളാട്ട് മജീദ് മരണപ്പെട്ടു

ചേറുർ സ്വദേശി പുള്ളാട്ട് മജീദ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറുർ സ്വദേശി പരേതനായ പുള്ളാട്ട് രായീൻ ഹാജിയുടെ മകൻ പുള്ളാട്ട് മജീദ് മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.
പതിനാലുകാരി 7 മാസം ഗര്‍ഭിണി;  19കാരൻ അറസ്റ്റില്‍

പതിനാലുകാരി 7 മാസം ഗര്‍ഭിണി; 19കാരൻ അറസ്റ്റില്‍

KOLLAM, LOCAL NEWS
കൊല്ലം : ശാരീരിക ആസ്വസ്ഥത കാരണം ആശുപത്രിയില്‍ എത്തിയ പതിനാലുകാരി പരിശോധയ്ക്കൊടുവില്‍ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. അതും ഏഴ് മാസം. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ചില ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെത്തുടർന്നാണ് കുളത്തൂപ്പുഴ സ്വദേശിയായ പതിനാലുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ സ്വദേശിയായ പത്തൊമ്ബതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ പെണ്‍കുട്ടി മാതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റും. കേസില്‍ അറസ്റ്റിലായ പത്തൊമ്ബതുകാരനെ കോടതിയില്‍ ഹാജരാക്കും....

MTN NEWS CHANNEL